Top

സീറ്റ് തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസില്‍ രാജി; പിറവം കൗണ്‍സിലര്‍ പുറത്തേക്ക്; ‘ജോസ് സീറ്റ് വീറ്റു’

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പിറവം കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം. പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് ജില്‍സിന്റെ രാജി. പണവും ജാതിയും നോക്കിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്നും പിറവം സീറ്റ് ജോസ് കെ മാണി വിറ്റുവെന്നും ജില്‍സ് ആരോപിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് ജില്‍സ്. ആദ്യഘട്ടത്തില് സ്ഥാനാര്‍ത്ഥി പരിഗണന പട്ടികയില്‍ ജില്‍സിന്റെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ അന്തിമ പട്ടിക […]

10 March 2021 7:46 PM GMT

സീറ്റ് തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസില്‍ രാജി; പിറവം കൗണ്‍സിലര്‍ പുറത്തേക്ക്; ‘ജോസ് സീറ്റ് വീറ്റു’
X

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പിറവം കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം. പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് ജില്‍സിന്റെ രാജി.

പണവും ജാതിയും നോക്കിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്നും പിറവം സീറ്റ് ജോസ് കെ മാണി വിറ്റുവെന്നും ജില്‍സ് ആരോപിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് ജില്‍സ്.

ആദ്യഘട്ടത്തില് സ്ഥാനാര്‍ത്ഥി പരിഗണന പട്ടികയില്‍ ജില്‍സിന്റെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ അന്തിമ പട്ടിക പുറത്ത് വന്നപ്പോള്‍ സിന്ധു മോള്‍ ജേക്കബിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഐഎം അംഗമായ സിന്ധുമോള്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗവുമാണ്.

കഴിഞ്ഞ ദിവസവമാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത്. കുറ്റ്യാടി ഒഴികെ 12 സീറ്റുകളിലേക്ക് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടി സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. നാല് ദിവസം മുമ്പ് കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസിലേക്ക് ചേര്‍ന്ന ഡെന്നീസ് കെ ആന്റണിയെ ഉള്‍പ്പെടുത്തികൊണ്ടാണ് സ്ഥാനാര്‍ത്ഥി പട്ടിക.

സ്ഥാനാര്‍ത്ഥി പട്ടിക;

പാലാ- ജോസ് കെ. മാണി

ഇടുക്കി- റോഷി അഗസ്റ്റിന്‍

കാഞ്ഞിരപ്പള്ളി- ഡോ.എന്‍.ജയരാജ്

ചങ്ങനാശ്ശേരി- അഡ്വ.ജോബ് മൈക്കിള്‍

കടുത്തുരുത്തി- സ്റ്റീഫന്‍ ജോര്‍ജ്

പൂഞ്ഞാര്‍- അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

തൊടുപുഴ- പ്രൊഫ കെഎ ആന്റണി

പെരുമ്പാവൂര്‍- ബാബു ജോസഫ്

റാന്നി- അഡ്വ.പ്രമോദ് നാരായണ്‍

പിറവം- ഡോ.സിന്ധുമോള്‍ ജേക്കബ്

ചാലക്കുടി- ഡെന്നീസ് ആന്റണി

ഇരിക്കൂര്‍- സജി കുറ്റിയാനിമറ്റം

Next Story