Top

പിറവത്തെ ഇടത് സ്ഥാനാര്‍ത്ഥി സിന്ധു മോള്‍ ജേക്കബ് സിപിഐഎം വിടുന്നു; കേരളകോണ്‍ഗ്രസില്‍ ചേരും

പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധു മോള്‍ ജേക്കബ് സിപിഐഎം അംഗത്വം രാജി വെച്ച് കേരള കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവെയാണ് സിന്ധു കേരള കോണ്‍ഗ്രസ് പ്രവേശനത്തെ കുറിച്ച് സൂചന നല്‍കിയത്. നിലവില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് സിന്ധു. ‘പിറവം പേയ്‌മെന്റ് സീറ്റല്ല. സീറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പാര്‍ട്ടി പരിഹരിക്കും. വളരെ അപ്രതീക്ഷിതമാണ് പിറവത്തെ സ്ഥാനാര്‍ത്ഥിത്വം.’ സിന്ധു പ്രതികരിച്ചു. സിന്ധുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് […]

10 March 2021 9:23 PM GMT

പിറവത്തെ ഇടത് സ്ഥാനാര്‍ത്ഥി സിന്ധു മോള്‍ ജേക്കബ് സിപിഐഎം വിടുന്നു; കേരളകോണ്‍ഗ്രസില്‍ ചേരും
X

പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധു മോള്‍ ജേക്കബ് സിപിഐഎം അംഗത്വം രാജി വെച്ച് കേരള കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവെയാണ് സിന്ധു കേരള കോണ്‍ഗ്രസ് പ്രവേശനത്തെ കുറിച്ച് സൂചന നല്‍കിയത്. നിലവില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് സിന്ധു.

‘പിറവം പേയ്‌മെന്റ് സീറ്റല്ല. സീറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പാര്‍ട്ടി പരിഹരിക്കും. വളരെ അപ്രതീക്ഷിതമാണ് പിറവത്തെ സ്ഥാനാര്‍ത്ഥിത്വം.’ സിന്ധു പ്രതികരിച്ചു.

സിന്ധുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം രാജിവെച്ചിരുന്നു. കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ജില്‍സിന്റെ രാജി. പണവും ജാതിയും നോക്കിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്നും പിറവം സീറ്റ് ജോസ് കെ മാണി വിറ്റുവെന്നുമായിരുന്നു ജില്‍സിന്റെ ആരോപണം. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് ജില്‍സ്.

ആദ്യഘട്ടത്തില് സ്ഥാനാര്‍ത്ഥി പരിഗണന പട്ടികയില്‍ ജില്‍സിന്റെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ അന്തിമ പട്ടിക പുറത്ത് വന്നപ്പോള്‍ സിന്ധു മോള്‍ ജേക്കബിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസവമാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത്. കുറ്റ്യാടി ഒഴികെ 12 സീറ്റുകളിലേക്ക് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടി സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. നാല് ദിവസം മുമ്പ് കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസിലേക്ക് ചേര്‍ന്ന ഡെന്നീസ് കെ ആന്റണിയെ ഉള്‍പ്പെടുത്തികൊണ്ടാണ് സ്ഥാനാര്‍ത്ഥി പട്ടിക.

സ്ഥാനാര്‍ത്ഥി പട്ടിക

പാലാ- ജോസ് കെ. മാണി

ഇടുക്കി- റോഷി അഗസ്റ്റിന്‍

കാഞ്ഞിരപ്പള്ളി- ഡോ.എന്‍.ജയരാജ്

ചങ്ങനാശ്ശേരി- അഡ്വ.ജോബ് മൈക്കിള്‍

കടുത്തുരുത്തി- സ്റ്റീഫന്‍ ജോര്‍ജ്

പൂഞ്ഞാര്‍- അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

തൊടുപുഴ- പ്രൊഫ കെഎ ആന്റണി

പെരുമ്പാവൂര്‍- ബാബു ജോസഫ്

റാന്നി- അഡ്വ.പ്രമോദ് നാരായണ്‍

പിറവം- ഡോ.സിന്ധുമോള്‍ ജേക്കബ്

ചാലക്കുടി- ഡെന്നീസ് ആന്റണി

ഇരിക്കൂര്‍- സജി കുറ്റിയാനിമറ്റം

Next Story