Top

‘മുന്നണി ശക്തമാക്കുന്നവര്‍ വന്നാല്‍ യുഡിഎഫിനൊപ്പം ചേരുന്നത് നോക്കാം’; രാഷ്ട്രീയത്തില്‍ ‘നോ’ പറയരുതെന്ന് പിസി ജോര്‍ജ്

തനിക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങളെ പുച്ഛത്തോടെ തള്ളികളയുന്നുവെന്ന് പിസി ജോര്‍ജ്. നേരിട്ട് വരാന്‍ ധൈര്യമില്ലാത്തവരാണ് ഇങ്ങനെ ഫോണില്‍ വിളിച്ചും സോഷ്യല്‍ മീഡിയ വഴിയും അധിക്ഷേപം നടത്തുന്നതെന്നും താന്‍ ഇപ്പോഴും ഈരാറ്റുപേട്ടയില്‍ തന്നെയുണ്ടെന്നും പിസി ജോര്‍ജ് പ്രതികരിച്ചു. ഈരാറ്റുപേട്ടയിലെ വര്‍ഗീയ വാദികളോട് വോട്ട് വേണ്ട എന്ന് പരസ്യമായി പറഞ്ഞത് നുണ പ്രചാരണത്തിന് വഴിവെച്ചുവെന്നും പിസി ജോര്‍ജ് കൂട്ടിചേര്‍ത്തു. താന്‍ മുസ്ലീം സമുദായത്തിന് എതിരാണെന്ന് വലിയ രീതിയില്‍ പ്രചരിച്ചു. അതിനാല്‍ അത്തരത്തില്‍ ഒരു വോട്ട് പോലും തനിക്ക് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. […]

7 May 2021 12:24 AM GMT

‘മുന്നണി ശക്തമാക്കുന്നവര്‍ വന്നാല്‍ യുഡിഎഫിനൊപ്പം ചേരുന്നത് നോക്കാം’; രാഷ്ട്രീയത്തില്‍ ‘നോ’ പറയരുതെന്ന് പിസി ജോര്‍ജ്
X

തനിക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങളെ പുച്ഛത്തോടെ തള്ളികളയുന്നുവെന്ന് പിസി ജോര്‍ജ്. നേരിട്ട് വരാന്‍ ധൈര്യമില്ലാത്തവരാണ് ഇങ്ങനെ ഫോണില്‍ വിളിച്ചും സോഷ്യല്‍ മീഡിയ വഴിയും അധിക്ഷേപം നടത്തുന്നതെന്നും താന്‍ ഇപ്പോഴും ഈരാറ്റുപേട്ടയില്‍ തന്നെയുണ്ടെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.

ഈരാറ്റുപേട്ടയിലെ വര്‍ഗീയ വാദികളോട് വോട്ട് വേണ്ട എന്ന് പരസ്യമായി പറഞ്ഞത് നുണ പ്രചാരണത്തിന് വഴിവെച്ചുവെന്നും പിസി ജോര്‍ജ് കൂട്ടിചേര്‍ത്തു. താന്‍ മുസ്ലീം സമുദായത്തിന് എതിരാണെന്ന് വലിയ രീതിയില്‍ പ്രചരിച്ചു. അതിനാല്‍ അത്തരത്തില്‍ ഒരു വോട്ട് പോലും തനിക്ക് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ മത്സരിച്ച മൂന്ന് പേരും ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളായതിനാല്‍ വലിയ രീതിയില്‍ ക്രിസത്യന്‍ വോട്ടുകള്‍ വിഭജിച്ചിട്ടുണ്ടെന്നും പിസി ജോര്‍ജ് വിലയിരുത്തി. മനോരമ ഓണ്‍ലൈനിനോടായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം.

ദൈവം സഹായിച്ചാല്‍ ഇനിയും പൂഞ്ഞാറില്‍ തന്നെ മത്സരിക്കുമെന്നും പൂഞ്ഞാര്‍ ഇട്ടിട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1987 ലും ഇതുപോലെ എണ്ണിപറഞ്ഞ് തോല്‍പ്പിച്ചതാണ്, അന്ന് എല്ലാവരും പറഞ്ഞു പിസി ജോര്‍ജ് തീര്‍ന്നെന്ന്. 1996 ല്‍ വീണ്ടും മത്സരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ ജയം തുടര്‍ന്നു. അതുകൊണ്ട് തന്നെ ഒതുക്കിയെന്ന് ആരും കരുതേണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഇനിയും മുന്നണി പ്രവേശനത്തിനുള്ള സാധ്യത പിസി ജോര്‍ജ് തള്ളികളയുന്നില്ല. രാഷ്ട്രീയത്തില്‍ ഇനിയും ഒന്നിനോടും നോ പറയരുതെന്നാണ് കരുതുന്നത്. യുഡിഎഫില്‍ ഇപ്പോഴുള്ളവര്‍ മാറി മുന്നണി ശക്തമാക്കുന്നവര്‍ വരികയാണെങ്കില്‍ നോക്കാമെന്നായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം.

Next Story