Top

എംഎല്‍എ സ്ഥാനം രാജി വെച്ച് പിസി ജോര്‍ജ്

തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് മുമ്പ് പിസി ജോര്‍ജ് എംഎല്‍എ രാജി വെച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച് മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നാല്‍ അയോഗ്യതയുണ്ടാവും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നാല്‍ ഇത് ബാധകമല്ലെങ്കിലും രാജി വെക്കുകയായിരുന്നു. ഇത്തവണ മത്സരിക്കുന്ന കേരള ജനപക്ഷം സെക്യൂലര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ്. ഇതിനകം പിസി ജോര്‍ജ് മണ്ഡലങ്ങളില്‍ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ പിസി ജോര്‍ജും നാട്ടുകാരും തമ്മില്‍ വാക്കേമുണ്ടായിരുന്നു. പിസി ജോര്‍ജിന്റെ വാഹന പര്യടനം […]

25 March 2021 9:28 PM GMT

എംഎല്‍എ സ്ഥാനം രാജി വെച്ച് പിസി ജോര്‍ജ്
X

തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് മുമ്പ് പിസി ജോര്‍ജ് എംഎല്‍എ രാജി വെച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച് മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നാല്‍ അയോഗ്യതയുണ്ടാവും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നാല്‍ ഇത് ബാധകമല്ലെങ്കിലും രാജി വെക്കുകയായിരുന്നു. ഇത്തവണ മത്സരിക്കുന്ന കേരള ജനപക്ഷം സെക്യൂലര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ്.

ഇതിനകം പിസി ജോര്‍ജ് മണ്ഡലങ്ങളില്‍ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ പിസി ജോര്‍ജും നാട്ടുകാരും തമ്മില്‍ വാക്കേമുണ്ടായിരുന്നു. പിസി ജോര്‍ജിന്റെ വാഹന പര്യടനം ഈരാറ്റുപേട്ടയില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്.

പിസി ജോര്‍ജിന് നേരെ നാട്ടുകാരില്‍ ചിലര്‍ കൂവുകയായിരുന്നു. ഇതില്‍ പ്രകോപിതനായ പിസി ജോര്‍ജ് കൂവിയവരെ അസഭ്യം പറയുകയായിരുന്നു.

പ്രതിഷേധിച്ചവരോട് പി.സി ജോര്‍ജ് പറഞ്ഞതിങ്ങനെ: ”നിങ്ങളില്‍ സൗകര്യമുള്ളവര്‍ എനിക്ക് വോട്ടുചെയ്യുക. ഇല്ലെങ്കിലും കുഴപ്പമില്ല. നിന്റെയൊക്കെ വീട്ടില്‍ കാരണവന്‍മാര്‍ ഇങ്ങനെയാണോ പഠിപ്പിച്ചത്. കാരണവന്‍മാര്‍ നന്നായാലേ മക്കള്‍ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. ഞാന്‍ തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി കൊടുത്താല്‍ നിങ്ങളൊക്കെ അകത്തുപോകും. ഞാന്‍ ഈരാറ്റുപേട്ടയില്‍ തന്നെ കാണും”. കൂടെ ഏതാനും സഭ്യമല്ലാത്ത പ്രയോഗങ്ങളും നടത്തിയാണ് പി.സി ജോര്‍ജ് മടങ്ങിയത്.

പ്രചാരണത്തിനിടെ തനിക്കെതിരെ കൂവിയവര്‍ തീവ്രവാദ മനോഭാവമുള്ളവരാണെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.

Next Story