സിപിഐഎം-68, സിപിഐ 17; കോണ്‍ഗ്രസിന് 22, ലീഗ് 17; കക്ഷിതിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ
ചരിത്രം തിരുത്തിയെഴുതി സംസ്ഥാനത്ത് എല്‍ഡിഎഫിന് തുടര്‍ഭരണത്തിനായി ജനം വിധിയെഴുതിയിരിക്കുകയാണ്. എല്‍ഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റുലുമാണ് വിജയിച്ചത്. ബിജെപിക്ക് ഒറ്റ സീറ്റിലും വിജയിക്കാനും കഴിഞ്ഞില്ല. കക്ഷി തിരിച്ച് സീറ്റ് നില കണക്കാമ്പോള്‍ സിപി ഐഎമ്മിന് 68 സീറ്റ്, സിപിഐ 17, കേരള കോണ്‍ഗ്രസ് എം 5, ജെഡിഎസ് 2, എന്‍സിപി 2, എല്‍ജെഡി 1, ഐഎന്‍എല്‍ 1, കോണ്‍ഗ്രസ് എസ് 1, ആര്‍എസ്പിഎല്‍ 1, കെസിബി 1 എന്നിങ്ങനെയാണ് ഇടത് മുന്നണിക്ക് ലഭിച്ച സീറ്റ്. യുഡിഎഫില്‍ […]

ചരിത്രം തിരുത്തിയെഴുതി സംസ്ഥാനത്ത് എല്‍ഡിഎഫിന് തുടര്‍ഭരണത്തിനായി ജനം വിധിയെഴുതിയിരിക്കുകയാണ്. എല്‍ഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റുലുമാണ് വിജയിച്ചത്. ബിജെപിക്ക് ഒറ്റ സീറ്റിലും വിജയിക്കാനും കഴിഞ്ഞില്ല.
കക്ഷി തിരിച്ച് സീറ്റ് നില കണക്കാമ്പോള്‍ സിപി ഐഎമ്മിന് 68 സീറ്റ്, സിപിഐ 17, കേരള കോണ്‍ഗ്രസ് എം 5, ജെഡിഎസ് 2, എന്‍സിപി 2, എല്‍ജെഡി 1, ഐഎന്‍എല്‍ 1, കോണ്‍ഗ്രസ് എസ് 1, ആര്‍എസ്പിഎല്‍ 1, കെസിബി 1 എന്നിങ്ങനെയാണ് ഇടത് മുന്നണിക്ക് ലഭിച്ച സീറ്റ്.
യുഡിഎഫില്‍ കോണ്‍ഗ്രസിന് 22 സീറ്റും മുസ്ലീം ലീഗിന് 17 സീറ്റും കേരള കോണ്‍ഗ്രസിന് 2 സീറ്റും ലഭിച്ചു. ആര്‍എംപി 1, എന്‍സികെ 1, കെസിജെ 1 എന്നിങ്ങനെയാണ് നേടിയ സീറ്റുകള്‍.
ജില്ലതിരിച്ചുള്ള കണക്ക്

സമ്പൂര്‍ണഫലം പുറത്ത് വന്നപ്പോള്‍ ഇത്തവണയും സ്ത്രീസാനിധ്യത്തില് വലിയ മുന്നേറ്റമില്ല. കഴിഞ്ഞ തവണ എട്ട് പേരാണെങ്കില്‍ ഇത്തവണ 11 വനിതകളാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പത്ത് പേര് എല്‍ഡിഎഫില്‍ നിന്നും ഒരാള്‍ യുഡിഎഫില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആര് ബിന്ദു, കെ ശാന്തകുമാരി, ഒഎസ് അംബിക, ദലീമ ജോജോ, ജെ ചിഞ്ചുറാണി, യു പ്രതിഭ, കാനത്തില്‍ ജമീല, വീണ ജോര്‍ജ്, കെകെ രമ, കെകെ ശൈലജ എന്നിവരാണ് വിജയിച്ചത്.