‘രണ്ട് കാലിലും മന്തുള്ളയാള്‍ ഒരു കാലില്‍ മന്തുള്ളയാളെ മന്തുകാലായെന്ന് വിളിക്കുന്നത് പോലെ തോന്നുന്നു’; നേതാക്കളുടെ വിമര്‍ശനത്തില്‍ പന്തളം സുധാകരന്
മഹാമാരി പോലുള്ള ഒരു ദുരന്തമാണ് കോണ്‍ഗ്രസ് നേരിടുന്നതെന്ന് പന്തളം സുധാകരന്. ജാഗ്രത വേണമെന്ന് സര്ക്കാസര്‍ പറഞ്ഞത് എല്ലാവരോടുമായിരുന്നു, എന്നാല്‍ ഈ മഹാമാരി എല്ലാകാലത്തും ഉണ്ടാവില്ലെന്നും പന്തളം സുധാകരന് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. രാഹുല്‍ ഗാന്ധി സ്ഥിരം അധ്യക്ഷനായി ചുമതലയിലേക്ക് വരണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ട് വെച്ചു. രണ്ട് കാലിലും മലപോലെ മന്തുള്ളവര്‍ ഒരു കാലില്‍ മന്തുള്ളവരെ മന്തുക്കാലായെന്ന് വിളിക്കുന്നത് പോലെയാണ് ഒരു കോണ്ഗ്രസുകാരന് ഇതിനെ വിമര്‍ശിക്കുമ്പോള്‍ തനിക്ക് തോന്നുന്നതെന്നും പരിഹാസ രൂപേണ സുധാകരന് ഓര്‍മ്മിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ […]

മഹാമാരി പോലുള്ള ഒരു ദുരന്തമാണ് കോണ്‍ഗ്രസ് നേരിടുന്നതെന്ന് പന്തളം സുധാകരന്. ജാഗ്രത വേണമെന്ന് സര്ക്കാസര്‍ പറഞ്ഞത് എല്ലാവരോടുമായിരുന്നു, എന്നാല്‍ ഈ മഹാമാരി എല്ലാകാലത്തും ഉണ്ടാവില്ലെന്നും പന്തളം സുധാകരന് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. രാഹുല്‍ ഗാന്ധി സ്ഥിരം അധ്യക്ഷനായി ചുമതലയിലേക്ക് വരണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ട് വെച്ചു. രണ്ട് കാലിലും മലപോലെ മന്തുള്ളവര്‍ ഒരു കാലില്‍ മന്തുള്ളവരെ മന്തുക്കാലായെന്ന് വിളിക്കുന്നത് പോലെയാണ് ഒരു കോണ്ഗ്രസുകാരന് ഇതിനെ വിമര്‍ശിക്കുമ്പോള്‍ തനിക്ക് തോന്നുന്നതെന്നും പരിഹാസ രൂപേണ സുധാകരന് ഓര്‍മ്മിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാഗ്രത കുറവ് ഉണ്ടായെന്ന് ഹൈക്കമാന്റ് വിലയിരുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പന്തളം സുധാകരന്റെ പ്രതികരണം
‘സര്‍ക്കാരിന്റെ ഔദ്യോഗികമായ ഹാഷ്ഗാട് ജാഗ്രതയെന്നുള്ളതാണ്. ആ ജാഗ്രത എല്ലാവര്ക്കും ഒരുപോലെ ബാധകമാണ്. ഞങ്ങള്‍ക്ക് ആ ജാഗ്രതക്കുറവ് ഒരുപോലെ അറിഞ്ഞോ അറിയാതെയോ ഉണ്ടായിട്ടുണ്ട് ഒരു മഹാമാരി പോലെയുള്ള ദുരന്തമാണ് ഞങ്ങള്‍ അനുഭവിക്കുന്നത്. എന്നാല്‍ എന്നും മഹാമാരി നിലനില്‍ക്കില്ല എന്നുള്ള വിശ്വാസം ഉണ്ട്.
രണ്ടാമതായി രണ്ട് കാലിലും മലപോലെ മന്തുള്ളവര്‍ ഒരു കാലില്‍ മന്തുള്ളവരെ മന്തുക്കാലായെന്ന് വിളിക്കുന്നത് പോലെയാണ് ഒരു കോണ്ഗ്രസുകാരന് ഇതിനെ വിമര്‍ശിക്കുമ്പോള്‍ എനിക്ക് തോന്നുന്നത്. ഉത്തരവാദിത്തം ഓരോരുത്തരുടേയും തലയില്‍ വെക്കുന്നതിന് പകരം എല്ലാവരുടേയും ഉത്തരവാദിത്തമായി കാണണം. അങ്ങനെയാവുമ്പോള്‍ ബൂത്ത് തലം മുതല്‍ സംസ്ഥാനതലം വരെ ഉത്തരവാദിത്തം ഉണ്ടാവും.
രാഹുല്‍ ഗാന്ധി സ്ഥിരം അധ്യക്ഷനായി കോണ്‍ഗ്രസ് പദവിയിലേക്ക് വരണം. അദ്ദേഹത്തിന് ഇഷ്ടമുള്ളവരെ ചുമതലയില്‍ നിയോഗിക്കണം. പുതുമുഖങ്ങള്‍ എന്നത് പ്രായമല്ല. ജനവിശ്വാസം ഉള്ളവര്‍ വരണം. നൂലില്‍ കെട്ടിയിറങ്ങിയവര്‍ പലരും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വരുന്നവരാണ്. ഇവര്‍ യോഗ്യനാണോയെന്ന് ചിന്തിക്കാനുള്ള വിവേചന ബുദ്ധി ഗ്രൂപ്പ് നേതാക്കള്ക്കിലാതെ പോയതാണ് പതനത്തിന് കാരണം. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുടെയെല്ലാം പ്രവര്‍ത്തനം വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല. രാഹുല്‍ ഗാന്ധി കണ്ണടച്ചിട്ട് കാര്യമില്ല.’ പന്തളം സുധാകരന് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കുമെന്ന് നേതൃത്വം പ്രതീക്ഷിച്ചുവെന്നുമാണ് ഹൈക്കമാന്റ് വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്റിന് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടികാട്ടുന്നത്. എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനുമായി കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷന് രംഗത്തെത്തിയിരുന്നു. ആദ്യം എഐസിസി തലപ്പത്ത് ശക്തനായ നേതാവ് വരണമെന്നും അത് പറയാതെ നിവര്‍ത്തിയില്ലെന്നും ഡൊമിനിക്ക് പ്രസന്റേഷന് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. മോദിയുടെ പ്രതിച്ഛായ വലിയതോതില്‍ ഇടിഞ്ഞ് നില്ക്കുന്ന സമയത്ത് പോലും കോണ്‍ഗ്രസിന് മുന്നിലേക്ക് വരാന്‍ കഴിയാത്തത് അധ്യക്ഷന്റെ അഭാവമാണെന്നും രാഹുല്‍ ഗാന്ധി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെങ്കില്‍ മറ്റാരുടേയെങ്കിലും പേര് നിര്‍ദേശിക്കണമെന്നും ഡൊമിനിക് പ്രസന്റേഷന് പറഞ്ഞു.
ഡോമിനിക് പ്രസന്റേഷന്റെ പ്രതികരണം-
‘ആദ്യം നേതാവ് ഉണ്ടാവേണ്ടത് എഐസിസിക്കാണ്. സോണിയാ ജി താല്‍ക്കാലിക പ്രസിഡണ്ടാണ്. ആദ്യം എഐസിസി തലപ്പത്ത് ഒരു ശക്തനായ നേതാവ് വേണം. ഇവിടെ അടിവരെ മാറണം. ഹൈക്കമാന്‍ഡ് എന്ന് പറയുന്നത് സാങ്കല്‍പ്പികമല്ലേ. നേതാവ് വേണം. ഇത് പറയുമ്പോള്‍ എന്റെ പേരില്‍ എന്താണ് നടപടി വരികയെന്ന് അറിയില്ല. പറയാതെ നിവര്‍ത്തിയില്ല. കോണ്‍ഗ്രസ് ഉയര്‍ന്നുവരണമെങ്കില്‍ എഐസിസിക്ക് ഒരു ശക്തനായ നേതാവ് വേണം. സത്യങ്ങള്‍ പറയാതെ പറ്റുമോ. സോണിയാ ഗാന്ധിയെയോ രാഹുല്‍ ഗാന്ധിയെയോ കുറച്ച് കാണുകയല്ല. രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്നില്ലെങ്കില്‍ ആരെയെങ്കിലും അദ്ദേഹം നിര്‍ദേശിക്കണം. മോദി പരാജയപ്പെട്ട് നില്ക്കുന്ന സമയമാണ്. അപ്പോഴും കോണ്‍ഗ്രസിന് മുന്നേറാന്‍ കഴിയുന്നില്ല.
താഴെതട്ട് മുതല്‍ മാറ്റം വരണം. പരാജയകാരണങ്ങള്‍ ഓരോ തലത്തിലും നിന്ന് ആലോചിക്കണം. അമിത ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷെ അധികാരത്തിലെത്താം എന്ന് കരുതിയിരുന്നു. കോണ്‍ഗ്രസ് ജയിക്കുമെന്ന് കരുതിയ ഒരു 70 ഓളം സീറ്റുണ്ട്. അതില്‍ 30 ഓളം പരാചയപ്പെട്ടു. ആ സാഹചര്യത്തില്‍ തീര്‍ച്ചയായും വിലയിരുത്തല്‍ നടത്തണം.’ ഡൊമിനിക് പ്രസന്റേഷന് പറഞ്ഞു.