‘മത്സരിക്കാനില്ലെന്ന് പന്തളം മുന്‍ രാജകുടുംബം ‘; ബിജെപി നീക്കം പാളി
നിയമസഭാ തെരഞ്ഞെടുപ്പില്‍ പന്തളം മുന്‍ രാജകുടുംബം പ്രതിനിധിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബിജെപി ശ്രമം പരാജയപ്പെട്ടു. ശബരിമല വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും രാജകുടുംബം നിലപാടെടുക്കുകയായിരുന്നു. ശബരിമല വിഷയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് ബിജെപി പന്തളം മുന്‍ രാജകുടുംബം പ്രതിനിധിയെ മത്സരിപ്പിക്കാന്‍ ബിജെപി ശ്രമം നടത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥിയാകാതെ വന്നതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമവും പാര്‍ട്ടി നടത്തിയെങ്കിലും ഇതും അംഗീകരിച്ചിരുന്നില്ല. ഒന്നില്‍ കൂടുതല്‍ തവണ ബിജെപി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൊട്ടാരത്തില്‍ നേരിട്ടെത്തി […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ പന്തളം മുന്‍ രാജകുടുംബം പ്രതിനിധിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബിജെപി ശ്രമം പരാജയപ്പെട്ടു. ശബരിമല വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും രാജകുടുംബം നിലപാടെടുക്കുകയായിരുന്നു. ശബരിമല വിഷയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് ബിജെപി പന്തളം മുന്‍ രാജകുടുംബം പ്രതിനിധിയെ മത്സരിപ്പിക്കാന്‍ ബിജെപി ശ്രമം നടത്തിയത്.
ബിജെപി സ്ഥാനാര്‍ത്ഥിയാകാതെ വന്നതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമവും പാര്‍ട്ടി നടത്തിയെങ്കിലും ഇതും അംഗീകരിച്ചിരുന്നില്ല. ഒന്നില്‍ കൂടുതല്‍ തവണ ബിജെപി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൊട്ടാരത്തില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയിരുന്നു.
കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡണ്ട് ശശി കുമാര വര്‍മ്മ, സെക്രട്ടറി നാരായണ വര്‍മ്മ എന്നിവരെയാണ് മത്സരിക്കാനായി സമീപിച്ചത്. ആറന്മുള മണ്ഡലം ലക്ഷ്യമിട്ടായിരുന്നു ബിജെപി ഇത്തരമൊരു ശ്രമം നടത്തിയത്. അതേസമയം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഖേദപ്രകടനത്തില്‍ പ്രതികരിച്ച് പന്തളം മുന്‍ രാജകുടുംബം രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന ചെപ്പടിവിദ്യ മാത്രമാണ് കടകംപള്ളി നടത്തിയതെന്നായിരുന്നു പ്രതികരണം. ഖേദപ്രകടനം നടത്തേണ്ടത് ദേവസ്വം മന്ത്രി അല്ല. ആഭ്യന്തരവകുപ്പിന് ചുമതലയുള്ള മുഖ്യമന്ത്രിയാണ്. മന്ത്രിയുടെ ഖേദപ്രകടനം ആത്മാര്‍ത്ഥമാണെങ്കില്‍ സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ള നല്‍കിയിട്ടുള്ള സത്യവാങ്ങ് മൂലം പുതുക്കി നല്‍കി ഇടതുപക്ഷം പരസ്യമായി മാപ്പു പറയണമെന്നും രാജകുടുംബം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ ഖേദമുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ എല്ലാവര്‍ക്കും ഖേദമുണ്ടെന്നും സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്നുമായിരുന്നു കടകംപള്ളിയുടെ പ്രസ്താവന.