പാലയില്‍ ജോസ് കെ മാണി തോറ്റു
പാലായില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി തോറ്റു. 11000 ല്‍പരം വോട്ടിനാണ് മാണി സി കാപ്പന് വിജയിച്ചത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മണ്ഡലങ്ങളിലൊന്നാണ് പാല. സ്വന്തം പഞ്ചായത്തില്‍ പോലും ജോസ് കെ മാണി രണ്ടാം സ്ഥാനത്തായിരുന്നു. ജോസ് കെ മാണിയെ പരാജയപ്പെടുത്തി വന്‍വിജയം നേടിയ മാണി സി കാപ്പന്റെ വിജയാഹ്ലാദം ആരംഭിച്ചു. ചങ്കാണ് പാല എന്ന് എഴുതിയ കേക്ക് മുറിച്ചുകൊണ്ടാണ് മാണി സി കാപ്പന്റെ വിജയാഹ്ലാദം ആരംഭിച്ചത്. നിലവില്‍ 11,246 വോട്ടുകളുടെ ഭൂരിപക്ഷമാണ് […]

പാലായില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി തോറ്റു. 11000 ല്‍പരം വോട്ടിനാണ് മാണി സി കാപ്പന് വിജയിച്ചത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മണ്ഡലങ്ങളിലൊന്നാണ് പാല. സ്വന്തം പഞ്ചായത്തില്‍ പോലും ജോസ് കെ മാണി രണ്ടാം സ്ഥാനത്തായിരുന്നു.
ജോസ് കെ മാണിയെ പരാജയപ്പെടുത്തി വന്‍വിജയം നേടിയ മാണി സി കാപ്പന്റെ വിജയാഹ്ലാദം ആരംഭിച്ചു. ചങ്കാണ് പാല എന്ന് എഴുതിയ കേക്ക് മുറിച്ചുകൊണ്ടാണ് മാണി സി കാപ്പന്റെ വിജയാഹ്ലാദം ആരംഭിച്ചത്. നിലവില്‍ 11,246 വോട്ടുകളുടെ ഭൂരിപക്ഷമാണ് മാണി സി കാപ്പനുള്ളത്.
പാലായില്‍ ജയം ഉറപ്പാണെന്ന് നേരത്തെ തന്നെ മാണി സി കാപ്പന് ഇന്നലെ വ്യക്തമാക്കിയിരുന്നു. 15000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാലായില്‍ വിജയിക്കുമെന്നായിരുന്നു കാപ്പന്റെ പ്രഖ്യാപനം. പാലായില്‍ ഉറപ്പായും വിജയിക്കുമെന്ന ജോസ് കെ മാണിയുടെ പ്രതികരണത്തിന് പിന്നാലെയാണ് കാപ്പന് രംഗത്തെത്തിയത്.
പാലായില്‍ വിജയം ഉറപ്പാണെന്നും ഇടത് മുന്നണിയുടെ തുടര്‍ഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ജോസ് കെ മാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇടത് മുന്നണിക്ക് ലഭിക്കുന്ന സീറ്റുകളുടെ കൃത്യം എണ്ണം ജോസ് കെ മാണി പറയുന്നില്ലെങ്കിലും വ്യക്തമായ സീറ്റുകളുടെ പിന്ബലമുണ്ടാവുമെന്ന് അദ്ദേഹം പ്രതികരിച്ചു.
12 സീറ്റിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. എല്ലാ സീറ്റിലുംകേരള കോണ്‍ഗ്രസ് വിജയിക്കുമെന്നും 12 സ്ഥനാര്ത്ഥികളുമായും നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ജോസ് പറഞ്ഞിരുന്നു.