Top

പി ജയരാജന്‍ തെരഞ്ഞെടുപ്പ് കളത്തിലേക്ക്?; പരിഗണനയില്‍ ഈ മണ്ഡലങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാണ്. പി ജയരാജനെ ഇത്തവണ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും സ്ഥാനാര്‍ത്ഥിയാക്കാന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത നിന്നും നീക്കിയ പി ജയരാജന്‍ മണ്ഡലത്തില്‍ തോറ്റതോടെ ഇപ്പോള്‍ ഒരു പദവിയിലും ഇല്ല. 2 ടേം പൂര്‍ത്തിയാക്കിയവരെ മത്സരിക്കിപ്പില്ലെന്ന തീരുമാനം പാര്‍ട്ടി കൈകൊള്ളുകയാണെങ്കില്‍ പി ജയരാജന് സാധ്യക തെളിയും. പി ജയരാജനെ കല്യാശേരിയില്‍ മത്സരിപ്പിക്കാനുള്ള ആലോചനയുണ്ട്. സംസ്ഥാന സമിതിയില്‍ ഇക്കാര്യം ഉയര്‍ത്തിയേക്കും. എന്നാല്‍ പി […]

17 Jan 2021 8:51 PM GMT

പി ജയരാജന്‍ തെരഞ്ഞെടുപ്പ് കളത്തിലേക്ക്?; പരിഗണനയില്‍ ഈ മണ്ഡലങ്ങള്‍
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാണ്. പി ജയരാജനെ ഇത്തവണ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും സ്ഥാനാര്‍ത്ഥിയാക്കാന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത നിന്നും നീക്കിയ പി ജയരാജന്‍ മണ്ഡലത്തില്‍ തോറ്റതോടെ ഇപ്പോള്‍ ഒരു പദവിയിലും ഇല്ല. 2 ടേം പൂര്‍ത്തിയാക്കിയവരെ മത്സരിക്കിപ്പില്ലെന്ന തീരുമാനം പാര്‍ട്ടി കൈകൊള്ളുകയാണെങ്കില്‍ പി ജയരാജന് സാധ്യക തെളിയും.

പി ജയരാജനെ കല്യാശേരിയില്‍ മത്സരിപ്പിക്കാനുള്ള ആലോചനയുണ്ട്. സംസ്ഥാന സമിതിയില്‍ ഇക്കാര്യം ഉയര്‍ത്തിയേക്കും. എന്നാല്‍ പി ജയരാജന് മത്സര സാധ്യത തെളിയുകയാണെങ്കില്‍ അഇപാര്‍ട്ടിക്കെതിരെ അക്രമ രാഷ്ട്രീയത്തിന്റെ പേരില്‍ പ്രചരണം അഴിച്ചുവിട്ടേക്കും. കതിരൂര്‍ മനോജ് വധക്കേസിലെ സിബിഐ അന്വേഷണം അടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം ആയുധമാക്കും.

കല്യാശേരിക്ക് പുറമേ പയ്യന്നൂരിലും ജയരാജന്റെ പേര് അണികള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ കൂത്തുപറമ്പ്, തലശേരി മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജയരാജന് പാര്‍ട്ടി നിര്‍ദേശം.

Next Story