‘ജനവിധി മാനിക്കുന്നു; ഭരണതുടര്‍ച്ചക്ക് വേണ്ടതൊന്നും ഇടത് സര്‍ക്കാര്‍ ചെയ്തിട്ടില്ല’: ഉമ്മന്‍ചാണ്ടി
നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യപ്രതികരണം രേഖപ്പെടുത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നുവെന്നും എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഭരണതുടര്‍ച്ചക്ക് വേണ്ട കാര്യങ്ങളൊന്നും ഇടത് സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നാണ് യുഡിഎഫ് വിശ്വസിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വാഭാവികമാണെന്നും ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്യുമ്പേള്‍ രാഷ്ട്രീയ രംഗത്ത് സുഖമമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ‘ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധിയാണ്. തുടര്‍ഭരണം എന്ന മുദ്രാവാക്യമാണ് സര്‍ക്കാര്‍ മുഴക്കിയത്. […]

നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യപ്രതികരണം രേഖപ്പെടുത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നുവെന്നും എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഭരണതുടര്‍ച്ചക്ക് വേണ്ട കാര്യങ്ങളൊന്നും ഇടത് സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നാണ് യുഡിഎഫ് വിശ്വസിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വാഭാവികമാണെന്നും ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്യുമ്പേള്‍ രാഷ്ട്രീയ രംഗത്ത് സുഖമമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
‘ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധിയാണ്. തുടര്‍ഭരണം എന്ന മുദ്രാവാക്യമാണ് സര്‍ക്കാര്‍ മുഴക്കിയത്. തുടര്‍ഭരണത്തിന് വേണ്ടി, ജനങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷം ഒന്നും ചെയ്തിട്ടില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. അത് ജനങ്ങളോട് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. വിഭിന്നമായിട്ടാണ് ജനവിധി. ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വാഭാവികം. ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്യുമ്പേള്‍ രാഷ്ട്രീയ രംഗത്ത് സുഖമമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുക്കും. കാരണം പരിശോധിക്കും. സഹപ്രവര്‍ത്തകരുമായി ആലോചിച്ച് ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ നടക്കുന്ന ചര്‍ച്ചകളും സാഹചര്യങ്ങളും കണക്കിലെടുത്ത് മുന്നോട്ട് പോകും. ഞാന്‍ 50 വര്‍ഷം മുമ്പ് തുടങ്ങുമ്പോഴുള്ള ഭൂരിപക്ഷമല്ല ഇപ്പോള്‍. ഭൂരിപക്ഷം കൂടി. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം നിങ്ങള്‍ ചൂണ്ടികാണിച്ചതാണ്. അത് ശ്രദ്ധിച്ചിട്ടുണ്ട്. ഇനിയും ശ്രദ്ധിക്കും.’ ഉമ്മന്‍ചാണ്ടി പറഞ്ഞു.