‘നേമത്ത് മാത്രമല്ല, മുരളീധരന് എല്ലായിടത്തും ശക്തന്’; സൂചന നല്കി ഉമ്മന്‍ചാണ്ടി
പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ലെന്നാവര്ത്തിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താന്‍ ഇതുവരേയും ഒറ്റ മണ്ഡലത്തില്‍ മാത്രമെ മത്സരിച്ചിട്ടുള്ളു, ഇത്തവണയും അങ്ങനെ തന്നെ ആയിരിക്കുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മേല്‍ പാര്‍ട്ടിയില്‍ നിന്നും യാതൊരു സമ്മര്‍ദവും ഇല്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ‘ഞാനിന്നുവരെ ഒരു മണ്ഡലത്തിലേ മത്സരിച്ചുള്ളു. ഒരു മണ്ഡലത്തിലേ മത്സരിക്കുന്നുള്ളു. ഒന്നിനും ഒരു സമ്മര്‍ദവുമില്ല. എന്തുണ്ടെങ്കിലും എന്റെ തീരുമാനത്തിനെ അടിസ്ഥാനമാക്കിയാണ്.’ എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. വടകര എംപി കെ മുരളീധരന് നേമത്ത് മത്സരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളെ ഉമ്മന്‍ചാണ്ടി അവഗണിച്ചില്ല. മാധ്യമപ്രവര്‍ത്തകരുടെ […]

പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ലെന്നാവര്ത്തിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താന്‍ ഇതുവരേയും ഒറ്റ മണ്ഡലത്തില്‍ മാത്രമെ മത്സരിച്ചിട്ടുള്ളു, ഇത്തവണയും അങ്ങനെ തന്നെ ആയിരിക്കുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മേല്‍ പാര്‍ട്ടിയില്‍ നിന്നും യാതൊരു സമ്മര്‍ദവും ഇല്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
‘ഞാനിന്നുവരെ ഒരു മണ്ഡലത്തിലേ മത്സരിച്ചുള്ളു. ഒരു മണ്ഡലത്തിലേ മത്സരിക്കുന്നുള്ളു. ഒന്നിനും ഒരു സമ്മര്‍ദവുമില്ല. എന്തുണ്ടെങ്കിലും എന്റെ തീരുമാനത്തിനെ അടിസ്ഥാനമാക്കിയാണ്.’ എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
വടകര എംപി കെ മുരളീധരന് നേമത്ത് മത്സരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളെ ഉമ്മന്‍ചാണ്ടി അവഗണിച്ചില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുരളീധരന് നേമത്ത് മാത്രമല്ല, എല്ലായിടത്തും ശക്തനാണെന്നായിരുന്നു പ്രതികരണം.
‘മുരളീധരന് നേമത്ത് മാത്രമല്ല, എല്ലായിടത്തും ശക്തനാണ്. ലതിക തികച്ചും അര്‍ഹിക്കുന്ന സ്ഥാനാര്‍ത്ഥിയാണ്. എല്ലായ്പ്പോഴും പരിഗണിച്ചിട്ടുള്ളയാളാണ്.’ ഉമ്മന്‍ചാണ്ടി പറഞ്ഞു.
നേമത്ത് ആദ്യഘട്ടത്തില്‍ നേമത്ത് ഉമ്മന്‍ചാണ്ടിയുടെ പേരാണ് സജീവമായി പരിഗണിച്ചിരുന്നത്. മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതുപ്പള്ളി വിടുന്നതിനെതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായതോടെ നേമത്ത് മത്സരിക്കുന്നതില്‍ നിന്നും ഉമ്മന്‍ചാണ്ടി പിന്‍വാങ്ങുകയായിരുന്നു. പിന്നാലെയാണ് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്ന ചര്‍ച്ചകള്‍ സജീവമാകുന്നത്. കെ മുരളീധരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് അന്തിമ അനുമതി നല്കി.