19 ല്‍ നിന്നും 13 ലേക്ക് എത്തും; സീറ്റുകള്‍ കുറയുമെന്ന് സിപിഐ വിലയിരുത്തല്‍; ‘സിപിഐഎമ്മിനും കുറയും’
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ പാര്‍ട്ടിക്ക് സീറ്റുകള്‍ കുറയുമെന്ന് സിപിഐ. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ നേടിയെങ്കില്‍ ഇത്തവണ 13 സീറ്റിലാണ് പാര്‍ട്ടി വിജയം കണക്കാക്കുന്നത്. 13 മുതല്‍ 16 വരെ സീറ്റുകള്‍ നേടുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ സിപിഐഎമ്മിനും നിലനിര്‍ത്താന്‍ കഴിയില്ലെന്നും സിപിഐ കണക്ക് കൂട്ടുന്നു. എങ്കില്‍ പോലും 76 മുതല്‍ 83 വരെ സീറ്റുകള്‍ നേടി ഇടത് മുന്നണിക്ക് ഭരണതുടര്ച്ചയുണ്ടാവുനെന്നും പാര്‍ട്ടി വിലയിരുത്തുന്നു. കൊടുങ്ങല്ലൂര്‍, ഒല്ലൂര്‍, നാട്ടിക, കയ്പമംഗലം. ചാത്തന്നൂര്‍, […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ പാര്‍ട്ടിക്ക് സീറ്റുകള്‍ കുറയുമെന്ന് സിപിഐ. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ നേടിയെങ്കില്‍ ഇത്തവണ 13 സീറ്റിലാണ് പാര്‍ട്ടി വിജയം കണക്കാക്കുന്നത്. 13 മുതല്‍ 16 വരെ സീറ്റുകള്‍ നേടുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ സിപിഐഎമ്മിനും നിലനിര്‍ത്താന്‍ കഴിയില്ലെന്നും സിപിഐ കണക്ക് കൂട്ടുന്നു. എങ്കില്‍ പോലും 76 മുതല്‍ 83 വരെ സീറ്റുകള്‍ നേടി ഇടത് മുന്നണിക്ക് ഭരണതുടര്ച്ചയുണ്ടാവുനെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
കൊടുങ്ങല്ലൂര്‍, ഒല്ലൂര്‍, നാട്ടിക, കയ്പമംഗലം. ചാത്തന്നൂര്‍, പുനലൂര്‍, ചടയമംഗലം, ചിറയിന്‍കീഴ്, ചേര്‍ത്തല, അടൂര്‍, വൈക്കം, നാദാപുരം, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് പാര്‍ട്ടി ഉറച്ച വിജയം പ്രതീക്ഷിക്കുന്നത്. ഇക്കുറി 25 സീറ്റിലാണ് സിപിഐ മത്സരിച്ചത്. നെടുമങ്ങാട്, കരുനാഗപ്പള്ളി, പീരുമേട്, മൂവാറ്റുപുഴ, പട്ടാമ്പി എന്നിവിടങ്ങളില്‍ ബലാബലം മത്സരമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 2016 ല്‍ 27 സീറ്റില്‍ മത്സരിച്ച സിപിഐ 19 സീറ്റുകള്‍ നേടിയിരുന്നു. ഇത്തവണ അത്തരമൊരു വിജയം മുന്നണി പ്രതീക്ഷിക്കുന്നില്ല.
എന്നാല്‍ സംസ്ഥാനത്ത് ഇടതുതരംഗമുണ്ടായാല്‍ നൂറ് സീറ്റിനുമുകളില്‍ നേടാനാകുമെന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്. എന്തുവന്നാലും ആ തെരഞ്ഞെടുപ്പില്‍ 80 സീറ്റിന് മുകളില്‍ നേടാനാകുമെന്നും പാര്‍ട്ടി വിലയിരുത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേര്‍ന്ന സിപിഐഎം സമ്പൂര്‍ണ്ണ നേതൃയോഗത്തിന്റേതാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥയും പ്രാദേശിക കമ്മിറ്റികളുടെ വിലയിരുത്തലുകളും ചര്‍ച്ച ചെയ്യുന്നതിനാണ് പാര്‍ട്ടി നേതൃയോഗം വിളിച്ചുചേര്‍ത്തത്.
ബിജെപിയുടെ വോട്ടുകള്‍ പല മണ്ഡലങ്ങളിലും നിര്ജ്ജീവമായെന്നാണ് സിപിഐഎം നേതൃയോഗം വിലയിരുത്തുന്നത്. ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും റാലികള്‍ യുഡിഎഫിന് ഗുണം ചെയ്തെന്ന് തന്നെയാണ് സിപിഐഎമ്മിന്റേയും വിലയിരുത്തല്‍. എന്നാല്‍ കേരളത്തിന്റെ അധികാരം പിടിക്കുന്ന വിധത്തില്‍ നേട്ടമുണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ലെന്നാണ് സിപിഐഎം വിലയിരുത്തുന്നത്.
- TAGS:
- CPIM
- KERALA ELECTION 2021