80 സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് എന്‍എസ് മാധവന്; ബിജെപിക്ക് പൂജ്യം; ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ
നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് എഴുത്തുകാരന് എന്‍എസ് മാധവന്. എല്‍ഡിഎഫ് 80 സീറ്റിലും യുഡിഎഫ് 59, ട്വന്റി 20 ഒരു സീറ്റ് എന്നിങ്ങനെയാണ് എന്‍എസ് മാധവന്റെ തെരഞ്ഞെടുപ്പ് പ്രവചനം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. അതേസമയം ബിജെപിക്ക് ഒറ്റ സീറ്റ് പോലും അദ്ദേഹം പ്രവചിക്കുന്നില്ല. ഏക സീറ്റായ നേമവും നഷ്ടമാകുമെന്നാണ് കണക്ക്കൂട്ടല്‍. ഓരോ ജില്ലയിലേയും തെരഞ്ഞെടുപ്പ് ഫലവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് യുഡിഎഫ്-5, എല്‍ഡിഎഫ്-9 കൊല്ലം യുഡിഎഫ്-4, എല്‍ഡിഎഫ്-7 പത്തനംതിട്ട യുഡിഎഫ്-1, എല്‍ഡിഎഫ്-4 […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് എഴുത്തുകാരന് എന്‍എസ് മാധവന്. എല്‍ഡിഎഫ് 80 സീറ്റിലും യുഡിഎഫ് 59, ട്വന്റി 20 ഒരു സീറ്റ് എന്നിങ്ങനെയാണ് എന്‍എസ് മാധവന്റെ തെരഞ്ഞെടുപ്പ് പ്രവചനം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.
അതേസമയം ബിജെപിക്ക് ഒറ്റ സീറ്റ് പോലും അദ്ദേഹം പ്രവചിക്കുന്നില്ല. ഏക സീറ്റായ നേമവും നഷ്ടമാകുമെന്നാണ് കണക്ക്കൂട്ടല്‍. ഓരോ ജില്ലയിലേയും തെരഞ്ഞെടുപ്പ് ഫലവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് യുഡിഎഫ്-5, എല്‍ഡിഎഫ്-9
കൊല്ലം യുഡിഎഫ്-4, എല്‍ഡിഎഫ്-7
പത്തനംതിട്ട യുഡിഎഫ്-1, എല്‍ഡിഎഫ്-4
ആലപ്പുഴ യുഡിഎഫ്-4, എല്‍ഡിഎഫ്-5
കോട്ടയം യുഡിഎഫ്-4, എല്‍ഡിഎഫ്-5
ഇടുക്കി യുഡിഎഫ്-3, എല്‍ഡിഎഫ്-2
എറണാകുളം യുഡിഎഫ്-9, എല്‍ഡിഎഫ്-4 ട്വന്റി 20-1
തൃശൂര്‍ യുഡിഎഫ്-4 എല്‍ഡിഎഫ്-9
പാലക്കാട് യുഡിഎഫ്-3 എല്‍ഡിഎഫ്-9
മലപ്പുറം യുഡിഎഫ്-13 എല്‍ഡിഎഫ്-3
കോഴിക്കോട് യുഡിഎഫ്-4 എല്‍ഡിഎഫ്-9
വയനാട് യുഡിഎഫ്-1 എല്‍ഡിഎഫ്-2
കണ്ണൂര്‍ യുഡിഎഫ്-2 എല്‍ഡിഎഫ്-9
കാസര്‍ഗോഡ് യുഡിഎഫ്-2 എല്‍ഡിഎഫ്-3 എന്നിങ്ങനെയാണ് എന്‍എസ് മാധവന്റെ തെരഞ്ഞെടുപ്പ് പ്രവചനം. കിറ്റെക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ട്വന്റി-20 എറണാകുളം ജില്ലയില്‍ ഒരു സീറ്റില്‍ വിജയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.