Top

സിപിഐഎം പിന്തുണയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശെല്‍വരാജ്; ‘കോടിയേരി ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധം’

സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് വെളിപ്പെടുത്തി നെയ്യാറ്റിന്‍കര യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ശെല്‍വരാജ്. തെരഞ്ഞെടുപ്പില് നെയ്യാറ്റിന്‍കര മണ്ഡലം കമ്മിറ്റി തന്നെ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2012 നിയമസഭാംഗത്വവും പാര്‍ട്ടി സ്ഥാനങ്ങളും രാജിവെച്ച് യുഡിഎഫിനൊപ്പം ചേര്‍ന്നതാണ്. അതിന് ശേഷവും കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ശെല്‍വരാജ് പറഞ്ഞു. സിപിഐഎം സ്ഥാനാര്‍ത്ഥിയായി 2006-ല്‍ പാറശ്ശാലയില്‍ നിന്നും 2011-ല്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും ജയിച്ച ഇദ്ദേഹം പാര്‍ട്ടിയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2012 മാര്‍ച്ച് 9-ന് നിയമ സഭാംഗത്വവും പാര്‍ട്ടി […]

19 March 2021 11:53 PM GMT

സിപിഐഎം പിന്തുണയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശെല്‍വരാജ്; ‘കോടിയേരി ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധം’
X

സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് വെളിപ്പെടുത്തി നെയ്യാറ്റിന്‍കര യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ശെല്‍വരാജ്. തെരഞ്ഞെടുപ്പില് നെയ്യാറ്റിന്‍കര മണ്ഡലം കമ്മിറ്റി തന്നെ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2012 നിയമസഭാംഗത്വവും പാര്‍ട്ടി സ്ഥാനങ്ങളും രാജിവെച്ച് യുഡിഎഫിനൊപ്പം ചേര്‍ന്നതാണ്. അതിന് ശേഷവും കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ശെല്‍വരാജ് പറഞ്ഞു.

സിപിഐഎം സ്ഥാനാര്‍ത്ഥിയായി 2006-ല്‍ പാറശ്ശാലയില്‍ നിന്നും 2011-ല്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും ജയിച്ച ഇദ്ദേഹം പാര്‍ട്ടിയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2012 മാര്‍ച്ച് 9-ന് നിയമ സഭാംഗത്വവും പാര്‍ട്ടി സ്ഥാനങ്ങളും രാജി വെയ്ക്കുകയും തുടര്‍ന്ന് 2012 ജൂണ്‍ 2-ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു.

ഒരു പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് എംഎല്‍എ സ്ഥാനം ഉപേക്ഷിക്കുകയും തുടര്‍ന്ന് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് അതേ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്ത ആദ്യത്തെ വ്യക്തിയും ശെല്‍വരാജാണ്. 2011 ല്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും മത്സരിച്ച ശെല്‍വരാജ് 6702 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോണ്‍ഗ്രസിലെ തമ്പാനൂര്‍ രവിയെയാണ് ശെല്‍വരാജ് പരാജയപ്പെടുത്തിയത്. എന്നാല്‍ 2012 മാര്‍ച്ചില്‍ ശെല്‍വരാജ് എംഎല്‍എ സ്ഥാനവും മറ്റ് സംഘടനാ സ്ഥാനവും രാജിവെക്കുകയായിരുന്നു. പിന്നീട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശെല്‍വരാജ് 6334 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു. ഇത്തവണ കെ ആന്‍സലന്‍ ആണ് ഇവിടെ നിന്നും ഇടത് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്.

Next Story

Popular Stories