‘നേമം ബിജെപി കോട്ടയല്ല, കോണ്‍ഗ്രസാണെങ്കില്‍ വിജയം ഉറപ്പ്’; കെ മുരളീധരന് തന്നെ മത്സരിച്ചേക്കും
വടകര എംപി കെ മുരളീധരന് നേമത്ത് മത്സരിക്കാനുള്ള സാധ്യതയേറി. എംപിമാര്‍ മത്സരിക്കേണ്ടതില്ലായെന്ന കാര്യത്തില്‍ ഇളവ് നല്‍കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. ഇത്തരമൊരു ആവശ്യം ഉന്നയിച്ച സ്ഥിതിക്ക് നേമത്ത് മത്സരിച്ചേക്കുമെന്ന് കെ മുരളീധരന് തന്നെ വ്യക്തമാക്കി. മണ്ഡലത്തില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും വിജയിക്കുമെന്ന ആത്മവിശ്വാസവും മുരളീധരന് പ്രകടിപ്പിച്ചു. നേമത്തെ അത്ഭുതമായി കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരന്റെ പ്രതികരണം; ‘രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയവരെല്ലാം ഇന്നലെ തന്നെ ബന്ധപ്പെട്ടിരുന്നു. […]

വടകര എംപി കെ മുരളീധരന് നേമത്ത് മത്സരിക്കാനുള്ള സാധ്യതയേറി. എംപിമാര്‍ മത്സരിക്കേണ്ടതില്ലായെന്ന കാര്യത്തില്‍ ഇളവ് നല്‍കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. ഇത്തരമൊരു ആവശ്യം ഉന്നയിച്ച സ്ഥിതിക്ക് നേമത്ത് മത്സരിച്ചേക്കുമെന്ന് കെ മുരളീധരന് തന്നെ വ്യക്തമാക്കി.
മണ്ഡലത്തില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും വിജയിക്കുമെന്ന ആത്മവിശ്വാസവും മുരളീധരന് പ്രകടിപ്പിച്ചു. നേമത്തെ അത്ഭുതമായി കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ മുരളീധരന്റെ പ്രതികരണം;
‘രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയവരെല്ലാം ഇന്നലെ തന്നെ ബന്ധപ്പെട്ടിരുന്നു. എംപിമാര്‍ മത്സരിക്കേണ്ടതില്ലായെന്ന കാര്യത്തില്‍ ഒരു ചെറിയ വിട്ടുവീഴ്ച്ചനല്‍കാന്‍ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അറിയിച്ചു. നേമത്ത് മത്സരിക്കുമോയെന്ന കാര്യം ഇന്ന് തീരുമാനിക്കും. വിട്ടുവീഴ്ച്ച ആവശ്യപ്പെട്ട സ്ഥിതിക്ക് അതായിരിക്കാം ഉദ്ദേശിച്ചിട്ടുണ്ടാവുക.
നേമത്ത് വിജയിക്കാന്‍ കഴിയുമെന്ന വിശ്വാസം യുഡിഎഫിനുണ്ട്. അവിടെ എന്തോ അത്ഭുതമാണെന്നൊന്നും പ്രചരിപ്പിക്കേണ്ട ആവശ്യമില്ല. അവിടെ ജയിക്കാം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണെങ്കില്‍ തീര്‍ച്ചയായും വിജയിക്കാം.
ബിജെപിയുടെ ഒരു കോട്ടയുമില്ല. അത് രാജഗോപാല്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. വ്യക്തിപരമായ വോട്ട് കിട്ടിയത് കൊണ്ട് കൂടിയാണ് വിജയിച്ചത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ നാളെ തന്നെ തിരിച്ച് പോകും.’ മുരളീധരന് പറഞ്ഞു.
മുരളീധരന് നേമത്ത് മത്സരിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യച്ചിന് അദ്ദേഹം നേമത്ത് മാത്രമല്ല, എല്ലായിടത്തും ശക്തനാണെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
നേമത്ത് ആദ്യഘട്ടത്തില്‍ നേമത്ത് ഉമ്മന്‍ചാണ്ടിയുടെ പേരാണ് സജീവമായി പരിഗണിച്ചിരുന്നത്. മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതുപ്പള്ളി വിടുന്നതിനെതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായതോടെ നേമത്ത് മത്സരിക്കുന്നതില്‍ നിന്നും ഉമ്മന്‍ചാണ്ടി പിന്‍വാങ്ങുകയായിരുന്നു. പിന്നാലെയാണ് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്ന ചര്‍ച്ചകള്‍ സജീവമാകുന്നത്. കെ മുരളീധരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് അന്തിമ അനുമതി നല്കി.