Top

മഞ്ഞളാംകുഴി അലി മങ്കടയില്‍ മല്‍സരിച്ചേക്കും; മുനീറിന് കോഴിക്കോടും സാധ്യത; ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഉന്നതാധികാരസമിതി യോഗത്തിന് ശേഷം വൈകിട്ട് പാണക്കാട് വച്ചാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. എതിരാളികള്‍ ആരെന്ന് വ്യക്തമായതോടെ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് സൂചന. നിലവില്‍ കൊടുവള്ളിയിലേയ്ക്ക് പരിഗണിച്ച എം. കെ മുനീര്‍ കോഴിക്കോട്ടേയ്ക്ക് തിരിച്ചു വരാനുള്ള സാധ്യതയും പരിശോധിക്കപ്പെടുന്നുണ്ട്. കെ.എം ഷാജിയ്ക്ക് മറ്റു സ്ഥലങ്ങളില്‍ നിന്നും പ്രാദേശിക എതിര്‍പ്പ് ഉള്ളതിനാല്‍ ഷാജി അഴീക്കോട് തന്നെ മത്സരിച്ചേക്കും. പി കെ. കുഞ്ഞാലികുട്ടി വേങ്ങര, മഞ്ഞളാംകുഴി അലി മങ്കട, പി. കെ […]

12 March 2021 2:33 AM GMT

മഞ്ഞളാംകുഴി അലി മങ്കടയില്‍ മല്‍സരിച്ചേക്കും; മുനീറിന് കോഴിക്കോടും സാധ്യത; ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്
X

മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഉന്നതാധികാരസമിതി യോഗത്തിന് ശേഷം വൈകിട്ട് പാണക്കാട് വച്ചാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. എതിരാളികള്‍ ആരെന്ന് വ്യക്തമായതോടെ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് സൂചന.

നിലവില്‍ കൊടുവള്ളിയിലേയ്ക്ക് പരിഗണിച്ച എം. കെ മുനീര്‍ കോഴിക്കോട്ടേയ്ക്ക് തിരിച്ചു വരാനുള്ള സാധ്യതയും പരിശോധിക്കപ്പെടുന്നുണ്ട്. കെ.എം ഷാജിയ്ക്ക് മറ്റു സ്ഥലങ്ങളില്‍ നിന്നും പ്രാദേശിക എതിര്‍പ്പ് ഉള്ളതിനാല്‍ ഷാജി അഴീക്കോട് തന്നെ മത്സരിച്ചേക്കും. പി കെ. കുഞ്ഞാലികുട്ടി വേങ്ങര, മഞ്ഞളാംകുഴി അലി മങ്കട, പി. കെ ബഷീര്‍ ഏറനാട്, ടി. വി ഇബ്രാഹിം കൊണ്ടോട്ടി, ആബിദ് ഹുസൈന്‍ തങ്ങള്‍ കോട്ടക്കല്‍, അബ്ദുള്‍ ഹമീദ് വള്ളിക്കുന്ന് എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്.

ഇബ്രാഹിം കുഞ്ഞിനെ മാറ്റി നിര്‍ത്തി ഗഫൂറിനെയാണ് കളമശ്ശേരിയിലേയ്ക്ക് പരിഗണിക്കുന്നത്.കെ. പി. എ മജീദ് നിയമസഭയിലേക്ക് വരണമെന്ന ആഗ്രഹവും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അബ്ദുള്‍ വഹാബ് നു നിയമസഭയിലേയ്ക്കാണ് താല്പര്യം. എം. പി സ്ഥാനം രാജി വെച്ച കുഞ്ഞാലികുട്ടിയുടെ ഒഴിവിലേയ്ക്ക് അബ്ദുള്‍ സമദ് സമദാനിയുടെ പേരാണ് പരിഗണനയുള്ളത്. ഈ കാര്യത്തിലും ഇന്നൊരു തീരുമാനം ഉണ്ടാവും.

Next Story