‘തെരഞ്ഞെടുപ്പ് കഴിയും വരെ തുടരും’; സുധാകരന് മറിച്ചൊന്നും പറയില്ലെന്ന് മുല്ലപ്പള്ളി
നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. ഇക്കാര്യത്തില്‍ കെ സുധാകരന് മറിച്ചൊരു അഭിപ്രായം ഇല്ല. താന്‍ മത്സരിക്കണമോ എന്ന കാര്യം പാര്‍ട്ടി ആലോചനയില്‍ ഇല്ല. അധ്യക്ഷ സ്ഥാനത്ത് നിന്നും പാര്‍ട്ടിയെ നയക്കുന്നതില് മാത്രമാണ് തന്റെ ശ്രദ്ധയെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. സാമൂദായിക പരിഗണന കൂടി നോക്കിയുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് തയ്യാറാക്കുന്നതെന്നും ശശി തരൂര്‍ എംപിക്ക് ഇനിയും ചുമതലകള്‍ നല്‍കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ […]

നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. ഇക്കാര്യത്തില്‍ കെ സുധാകരന് മറിച്ചൊരു അഭിപ്രായം ഇല്ല. താന്‍ മത്സരിക്കണമോ എന്ന കാര്യം പാര്‍ട്ടി ആലോചനയില്‍ ഇല്ല. അധ്യക്ഷ സ്ഥാനത്ത് നിന്നും പാര്‍ട്ടിയെ നയക്കുന്നതില് മാത്രമാണ് തന്റെ ശ്രദ്ധയെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
സാമൂദായിക പരിഗണന കൂടി നോക്കിയുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് തയ്യാറാക്കുന്നതെന്നും ശശി തരൂര്‍ എംപിക്ക് ഇനിയും ചുമതലകള്‍ നല്‍കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാന്‍ നീക്കങ്ങളുണ്ട്. പകരം സുധാകരനെ ചുമതലയേല്‍പ്പിക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ അത്തരത്തിലുള്ള ഒരു തീരുമാനം കൈകൊള്ളില്ലെന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
മുല്ലപ്പള്ളി രാമചന്ദ്രന് കൊയിലാണ്ടിയില്‍ നിന്നോ വയനാട് കല്പറ്റയില് നിന്നോ മത്സരിക്കുമെന്നാണ് സൂചന. കല്‍പ്പറ്റയില്‍ മത്സരിക്കുന്നതിനെതിരെ ഇതിനകം ലീഗ് രംഗത്തെത്തി കഴിഞ്ഞു.
009, 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്നും മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കൊയിലാണ്ടിയില്‍ നിന്നും ലഭിച്ച മികച്ച ലീഡ് ചൂണ്ടികാട്ടിയാണ് ചര്‍ച്ചകളില്‍ മുല്ലപ്പള്ളിയുടെ പേര് ഉയര്‍ന്നത്. ഒപ്പം കെ മുരളീധരന് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ നിന്നും ലഭിച്ച വോട്ടിംഗ് ഭൂരിപക്ഷവും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്.