തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുമോ?; മറുപടി പറയാതെ തിരിഞ്ഞുനടന്ന് മുല്ലപ്പള്ളി
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി അപ്രതീക്ഷിതമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. തുടര്‍ഭരണം ഉണ്ടാവാന്‍ മാത്രം അസധാരണമായ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. അതേസമയം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയാതെ തിരിഞ്ഞുനടക്കുകയായിരുന്നു. ‘ജനവിധി തികച്ചും അപ്രതീക്ഷിതം. ജനവിധി കോണ്‍ഗ്രസ് മാനിക്കുന്നു. തുടര്ഭരണയുണ്ടാവാന് മാത്രം അധാരണമായ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. പരാജയപ്പെ പരാജയമായി കാണുന്നു. കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം ഒരുകാലത്തും തകര്‍ന്നിട്ടില്ല. 2001 ല്‍ എകെ ആന്റണി […]

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി അപ്രതീക്ഷിതമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. തുടര്‍ഭരണം ഉണ്ടാവാന്‍ മാത്രം അസധാരണമായ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. അതേസമയം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയാതെ തിരിഞ്ഞുനടക്കുകയായിരുന്നു.
‘ജനവിധി തികച്ചും അപ്രതീക്ഷിതം. ജനവിധി കോണ്‍ഗ്രസ് മാനിക്കുന്നു. തുടര്ഭരണയുണ്ടാവാന് മാത്രം അധാരണമായ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. പരാജയപ്പെ പരാജയമായി കാണുന്നു. കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം ഒരുകാലത്തും തകര്‍ന്നിട്ടില്ല. 2001 ല്‍ എകെ ആന്റണി 99 സീറ്റുകളോട് കൂടിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നത്. അതാണ് ചരിത്രം. തിരിച്ചടിയുണ്ടായപ്പോഴെല്ലാം തിരുത്തോടെ മുന്നോട്ട് പോയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ആത്മാര്‍ത്ഥമായി കഠിനാധ്വാനം ചെയ്ത മുഴുവന്‍ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും ഹൃദയപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു. പരിപൂര്‍ണമായി പിന്തുണ പ്രഖ്യാപിക്കുന്നു.പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ഉത്തരവാദിത്തം ഉണ്ട്. കൂട്ടായ നേതൃത്വമാണ് എന്നും പാര്‍ട്ടിയെ നയിച്ചത്. ‘മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
അതേസമയം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാതെ തിരിഞ്ഞുനടക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്.
ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നുവെന്നും എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഭരണതുടര്‍ച്ചക്ക് വേണ്ട കാര്യങ്ങളൊന്നും ഇടത് സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വാഭാവികമാണെന്നും ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്യുമ്പേള്‍ രാഷ്ട്രീയ രംഗത്ത് സുഖമമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
‘ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധിയാണ്. തുടര്‍ഭരണം എന്ന മുദ്രാവാക്യമാണ് സര്‍ക്കാര്‍ മുഴക്കിയത്. തുടര്‍ഭരണത്തിന് വേണ്ടി, ജനങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷം ഒന്നും ചെയ്തിട്ടില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. അത് ജനങ്ങളോട് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. വിഭിന്നമായിട്ടാണ് ജനവിധി. ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വാഭാവികം. ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്യുമ്പേള്‍ രാഷ്ട്രീയ രംഗത്ത് സുഖമമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുക്കും. കാരണം പരിശോധിക്കും. സഹപ്രവര്‍ത്തകരുമായി ആലോചിച്ച് ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ നടക്കുന്ന ചര്‍ച്ചകളും സാഹചര്യങ്ങളും കണക്കിലെടുത്ത് മുന്നോട്ട് പോകും. ഞാന്‍ 50 വര്‍ഷം മുമ്പ് തുടങ്ങുമ്പോഴുള്ള ഭൂരിപക്ഷമല്ല ഇപ്പോള്‍. ഭൂരിപക്ഷം കൂടി. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം നിങ്ങള്‍ ചൂണ്ടികാണിച്ചതാണ്. അത് ശ്രദ്ധിച്ചിട്ടുണ്ട്. ഇനിയും ശ്രദ്ധിക്കും.’ ഉമ്മന്‍ചാണ്ടി പറഞ്ഞു.