Top

കോഴിക്കോട് സൗത്തും താനൂരും ഉള്‍പ്പെടെ എന്തുകൊണ്ട് തോറ്റു; തിരിച്ചടി പഠിക്കണം; ലീഗിനെ തിരുത്താന്‍ എംഎസ്എഫ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തിനോടൊപ്പം മുസ്ലീം ലീഗ് നേരിട്ട തിരിച്ചടി പഠനവിധേയമാക്കണമെന്ന് എംഎസ്എഫ് സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഗൗരവതരമായ പ്രത്യാഘാതങ്ങള്‍ക്ക് മുമ്പേ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ പാര്‍ട്ടി മുഖവിലക്കെടുക്കണമെന്ന് അണികള്‍ക്കും കീഴ്ഘടകങ്ങള്‍ക്കും വിശദീകരണം നല്‍കാന്‍ തയ്യാറാവണമെന്ന് എംഎസ്എഫ് ആവശ്യപ്പെടുന്നു. ജെഎന്‍യു, ജാമിഅ മില്ലിയ ഇസ്ലാമിയ, ഡല്‍ഹി സര്‍വ്വകലാശാല, അലിഗഢ് മുസ്ലീം സര്‍വ്വകലാശാല, ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല, ഇഫ്‌ളു, മാനു, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, കാലടി സംസ്്കൃത സര്‍വ്വകലാശാല, കേരള വര്‍മ്മ കോളെജ് എന്നിവിടങ്ങളിലെ എംഎസ്എഫ് ഘടകങ്ങളും ബാഫക്കിസ്റ്റഡി സെന്റര്‍ തുടങ്ങിയ ലീഗ് […]

6 May 2021 8:39 PM GMT

കോഴിക്കോട് സൗത്തും താനൂരും ഉള്‍പ്പെടെ എന്തുകൊണ്ട് തോറ്റു; തിരിച്ചടി പഠിക്കണം; ലീഗിനെ തിരുത്താന്‍ എംഎസ്എഫ്
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തിനോടൊപ്പം മുസ്ലീം ലീഗ് നേരിട്ട തിരിച്ചടി പഠനവിധേയമാക്കണമെന്ന് എംഎസ്എഫ് സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഗൗരവതരമായ പ്രത്യാഘാതങ്ങള്‍ക്ക് മുമ്പേ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ പാര്‍ട്ടി മുഖവിലക്കെടുക്കണമെന്ന് അണികള്‍ക്കും കീഴ്ഘടകങ്ങള്‍ക്കും വിശദീകരണം നല്‍കാന്‍ തയ്യാറാവണമെന്ന് എംഎസ്എഫ് ആവശ്യപ്പെടുന്നു.

ജെഎന്‍യു, ജാമിഅ മില്ലിയ ഇസ്ലാമിയ, ഡല്‍ഹി സര്‍വ്വകലാശാല, അലിഗഢ് മുസ്ലീം സര്‍വ്വകലാശാല, ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല, ഇഫ്‌ളു, മാനു, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, കാലടി സംസ്്കൃത സര്‍വ്വകലാശാല, കേരള വര്‍മ്മ കോളെജ് എന്നിവിടങ്ങളിലെ എംഎസ്എഫ് ഘടകങ്ങളും ബാഫക്കിസ്റ്റഡി സെന്റര്‍ തുടങ്ങിയ ലീഗ് വേദികളുടേയും പേരിലാണ് സംയുക്ത പ്രസ്താവന.

പാര്‍ട്ടിയുടെ സമീപകാല രാഷ്ട്രീയ നിലപാടുകള്‍, സമുദായത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതില്‍ സംഭവിച്ച വീഴ്ചകള്‍, ഭരണപരമായ വിജയപരാജയങ്ങള്‍, സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍, രാഷ്ട്രീയസാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിലെ വീഴ്ചകള്‍, നേതൃത്വത്തി!െന്റ ശരിതെറ്റുകള്‍ തുടങ്ങിയവ പഠനവിധേയമാക്കണം, പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ പാര്‍ട്ടി മുഖവിലക്കെടുത്ത് ക്രിയാത്മകമായ നിലപാട് സ്വീകരിക്കണം. അണികള്‍ക്കും കീഴ്ഘടകങ്ങള്‍ക്കും ബോധ്യമാവുന്ന തരത്തില്‍ വിശദീകരണം നല്‍കണം.,

ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ച എല്ലാ നിയോജകമണ്ഡലങ്ങളിലെയും പ്രകടനം പൊതുവായി വിലയിരുത്തണം. അപ്രതീക്ഷിതമായി തോറ്റ കോഴിക്കോട് സൗത്ത്, താനൂര്‍, കുറ്റ്യാടി, അഴീക്കോട്, കളമശ്ശേരി, ഗുരുവായൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ സംഘടന പിഴവുകള്‍, പേരാമ്പ്ര, കുന്ദമംഗലം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിനിര്‍ണയം എന്നിവയും പഠിക്കണമെന്നും എംഎസ്എഫ് ആവശ്യപ്പെടുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎ് തോല്‍വിയില്‍ ആത്മപരിശോധന നടത്തി ശക്തമായി മുന്നോട്ട് പോകുമെന്നാണ് മുസ്ലീം ലീഗ് വിലയിരുത്തല്‍. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന സാഹചര്യങ്ങള്‍ ആത്മപരിശോധനക്ക് വിധേയമാക്കണം. വലിയ തോതിലുള്ള തിരിച്ചടിയുണ്ടായപ്പോഴും ലീഗ് അതിന്റെ സംതൃപ്തമായ സാഹചര്യം ഉണ്ടാക്കി. വിശദമായ ചര്‍ച്ചകള്‍ തുടര്‍ന്നോട്ടും നടത്തുമെന്നും ലീഗ് വിലയിരുത്തി.

ലീഗിന്റെ പ്രവര്‍ത്തത്തെ സംബന്ധിച്ച് വസ്തുതകള്‍ കാണാതെ അതിശയോക്തി പരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ അതിലൊന്നും പരാതിയില്ല. അത് അവരുടെ സ്വാതന്ത്രമാണ്. വളരെ മികച്ച പ്രകടനം കാഴ്ച്ച വെച്ചുവെന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍ കോട്ടകള്‍ കാത്തുവെച്ചത് അഭിമാനകരമാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതില്‍ വലിയ പങ്കെടുണ്ടെന്ന് വിലയിരുത്തിയ മുസ്ലീം ലീഗ് ബിജെപി താഴോട്ട് പോകുന്നതിന് ആക്കം കൂട്ടിയ പാര്‍ട്ടിയാണ് ലീഗ് എന്ന് അവകാശപ്പെട്ടു.

Next Story