Top

കുണ്ടറയില്‍ മേഴ്‌സികുട്ടിയമ്മയുടെ തോല്‍വി; വോട്ടില്‍ വലിയ കുറവ്; സംഘടനാ വീഴ്ച്ചയെന്ന് സിപിഐഎം; നടപടിയുണ്ടായേക്കും

ഇടത് മുന്നണി സര്‍ക്കാര്‍ കേരളത്തില്‍ രണ്ടാമതും അധികാരത്തിലെത്തുമ്പോള്‍ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരില്‍ പരാജയം നേരിട്ടത് ജെ മേഴ്‌സികുട്ടിയമ്മ മാത്രമാണ്. അതിനാല്‍ തന്നെ പരാജയത്തെ വളരെ ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. മേഴ്‌സികുട്ടിയമ്മയുടെ തോല്‍വിയില്‍ വലിയ സംഘടനാ വീഴ്ച്ചയുണ്ടായെന്നാണ് സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. മണ്ഡലത്തില്‍ എല്‍ഡിഎഫ് വോട്ടില്‍ വലിയ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 7140 വോട്ടാണ് കുറഞ്ഞത്. സംസ്ഥാനത്തെ എന്‍എസ്എസ് തുടക്കത്തിലേ കാണിച്ച എതിര്‍പ്പ് പ്രതിരോധിക്കാന്‍ ശ്രമം നടത്തിയില്ലെന്നും യുഡിഎഫ്-ബിജെപി അന്തര്‍ധാര രാഷ്ട്രീയ വിഷയമായി ചര്‍ച്ചയാക്കാന്‍ കഴിയാത്തതും […]

16 May 2021 9:49 PM GMT

കുണ്ടറയില്‍ മേഴ്‌സികുട്ടിയമ്മയുടെ തോല്‍വി; വോട്ടില്‍ വലിയ കുറവ്; സംഘടനാ വീഴ്ച്ചയെന്ന് സിപിഐഎം; നടപടിയുണ്ടായേക്കും
X

ഇടത് മുന്നണി സര്‍ക്കാര്‍ കേരളത്തില്‍ രണ്ടാമതും അധികാരത്തിലെത്തുമ്പോള്‍ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരില്‍ പരാജയം നേരിട്ടത് ജെ മേഴ്‌സികുട്ടിയമ്മ മാത്രമാണ്. അതിനാല്‍ തന്നെ പരാജയത്തെ വളരെ ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. മേഴ്‌സികുട്ടിയമ്മയുടെ തോല്‍വിയില്‍ വലിയ സംഘടനാ വീഴ്ച്ചയുണ്ടായെന്നാണ് സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

മണ്ഡലത്തില്‍ എല്‍ഡിഎഫ് വോട്ടില്‍ വലിയ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 7140 വോട്ടാണ് കുറഞ്ഞത്. സംസ്ഥാനത്തെ എന്‍എസ്എസ് തുടക്കത്തിലേ കാണിച്ച എതിര്‍പ്പ് പ്രതിരോധിക്കാന്‍ ശ്രമം നടത്തിയില്ലെന്നും യുഡിഎഫ്-ബിജെപി അന്തര്‍ധാര രാഷ്ട്രീയ വിഷയമായി ചര്‍ച്ചയാക്കാന്‍ കഴിയാത്തതും വീഴ്ച്ചയാണെന്ന് സംസ്ഥാന നേതൃത്വം പ്രാഥമികമായി വിലയിരുത്തുന്നു. എന്നാല്‍ ഇതേവിഷയം എം സ്വരാജിന്റെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മുന്നണി വലിയ ചര്‍ച്ചയാക്കിയിരുന്നു.

ഇത്തവണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ജില്ലാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചുള്ള ഏകോപനമുണ്ടായില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജില്ലാ സെക്രട്ടറിയേറ്റും സെക്രട്ടറിയും മണ്ഡലങ്ങളുടെ ചുമതല വഹിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളും വിശദീകരണം നല്‍കേണ്ടി വരും. കഴിഞ്ഞ തവണ കൊല്ലം ജില്ലയില്‍ ആകെയുള്ള 11 ജില്ലകളിലും വിജയിച്ചെങ്കിലും ഇത്തവണ രണ്ട് സീറ്റുകള്‍ നഷ്ടമായി. ഇതിന് പുറമേ പുനലൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ വലിയ വോട്ട് ചോര്‍ച്ചയുമുണ്ടായി.

Next Story