‘അഞ്ച് സീറ്റ് വരെ പ്രതീക്ഷിച്ചിരുന്നു, കോണ്‍ഗ്രസിലെ ഏറ്റവും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകനാണ് ഞാന്‍’; രാജിയില്‍ പ്രതികരിച്ച് എം ലിജു
ആലപ്പുഴ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി എം ലിജു. ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി വെച്ചതെന്നും പാര്‍ട്ടിയിലെ ഏറ്റവും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകനാണെന്നും ലിജു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു എം ലിജുവിന്റെ പ്രതികരണം. ‘ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കനത്ത് പരാജയമാണ് നേരിട്ടത്. കഴിഞ്ഞ നാല് വര്‍ഷമായി അധ്യക്ഷനാണ്. ദൗത്യമേറ്റെടുത്താണ് സ്ഥാനമേറ്റെടുത്തത്. പരമാവധി ആത്മാര്‍ത്ഥതോടെയാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ വിജയിച്ചില്ല. അതിന്റെ ധാര്‍മ്മിക ഉച്ചരവാദിത്വം ഏറ്റെടുത്താണ് രാജി. […]

ആലപ്പുഴ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി എം ലിജു. ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി വെച്ചതെന്നും പാര്‍ട്ടിയിലെ ഏറ്റവും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകനാണെന്നും ലിജു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു എം ലിജുവിന്റെ പ്രതികരണം.
‘ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കനത്ത് പരാജയമാണ് നേരിട്ടത്. കഴിഞ്ഞ നാല് വര്‍ഷമായി അധ്യക്ഷനാണ്. ദൗത്യമേറ്റെടുത്താണ് സ്ഥാനമേറ്റെടുത്തത്. പരമാവധി ആത്മാര്‍ത്ഥതോടെയാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ വിജയിച്ചില്ല. അതിന്റെ ധാര്‍മ്മിക ഉച്ചരവാദിത്വം ഏറ്റെടുത്താണ് രാജി. കോണ്‍ഗ്രസില്‍ ഏറ്റവും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകനാണ് ഞാന്‍. പരാജയത്തിന്റെ കാരണം പഠിക്കേണ്ടതുണ്ട്. അപ്രതീക്ഷിതമാണ് തോല്‍വി. എന്നെ സംബന്ധിച്ച് ആലപ്പുഴജില്ലയിലെ പരാജയത്തിന്റെ ഉത്തരവാദിത്വം എനിക്കുണ്ട്. അഞ്ച് സീറ്റെങ്കിലും പ്രതീക്ഷിച്ചിരുന്നു. പരിഹാരം കാണുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്. പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. സിപിഐഎം നടത്തിയ തന്ത്രങ്ങളും കുതന്ത്രങ്ങളും ഉണ്ട്. ജനവിധിയെ അംഗീക്കണം. അവര്‍ ജയിച്ചത് കൊണ്ട് ആരോപണങ്ങള്‍ ആവിയാവില്ല. ജനകീയ കോടതിയുടെ വിധിയെ അംഗീകരിക്കുന്നില്ല.’ ലിജു പറഞ്ഞു.
ഇന്ന് രാവിലെയാണ് ലിജു രാജികത്ത് കെപിസിസിക്ക് കൈമാറിയത്. ആലപ്പുഴയില്‍ ഒറ്റ സീറ്റില്‍ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. എട്ട് സീറ്റിലും എല്‍ഡിഎഫാണ് വിജയിച്ചത്.
വിജയിച്ച സ്ഥാനാര്‍ത്ഥികള്‍
1-പി.പി.ചിത്തരഞ്ജന് LDF വിജയിച്ചു. ഭൂരിപക്ഷം 11,644
2 അമ്പലപ്പുഴ
എച്ച്. സലാം LDF വിജയിച്ചു. ഭൂരിപക്ഷം 11,125
- ഹരിപ്പാട്
രമേശ് ചെന്നിത്തല UDF വിജയിച്ചു. ഭൂരിപക്ഷം 13,666 - അരൂര്‍
ദലീമ ജോജോ LDF വിജയിച്ചു. ഭൂരിപക്ഷം 7013 - ചേര്‍ത്തല
പി പ്രസാദ് LDF വിജയിച്ചു. ഭൂരിപക്ഷം 7595
6 കായംകുളം
യു പ്രതിഭ LDF വിജയിച്ചു. ഭൂരിപക്ഷം 6517
- ചെങ്ങന്നൂര്‍
സജി ചെറിയാന് LDF വിജയിച്ചു. ഭൂരിപക്ഷം 31,984 - കുട്ടനാട്
തോമസ് കെ തോമസ് LDF വിജയിച്ചു. ഭൂരിപക്ഷം 5516 - മാവേലിക്കര
എം സ് അരുണ്‍കുമാര്‍ LDF വിജയിച്ചു 24,587