Top

‘കേരള കോണ്‍ഗ്രസിന്റെ വരവ് ഗുണം ചെയ്യും’; കോട്ടയത്ത് അഞ്ച് സീറ്റുകള്‍ വരെ നേടുമെന്ന് സിപിഐ

കേരള കോണ്‍ഗ്രസിന്റെ വരവ് കോട്ടയത്ത് ഗുണം ചെയ്യുമെന്ന് സിപിഐഎം വിലയിരുത്തല്‍. കഴിഞ്ഞ തവണ രണ്ട് സീറ്റ് മാത്രമാണ് എല്‍ഡിഎഫിന് ജില്ലയില്‍ ലഭിച്ചതെങ്കില്‍ ഇത്തവണ അഞ്ച് സീറ്റ് വരെ ലഭിച്ചേക്കുമെന്നാണ് കണക്ക്കൂട്ടല്‍. പാലായില്‍ കടുത്ത മത്സരം നടക്കുമെങ്കിലും നേരിയ ഭൂരിപക്ഷത്തില്‍ ജോസ് കെ മാണി വിജയിക്കും. ഇതിന് പുറമേ കാഞ്ഞിരപ്പള്ളിയും ചങ്ങനാശേരിയുമാണ് ഇടത് വിജയം ഉറപ്പാക്കുന്ന മറ്റ് മണ്ഡലങ്ങള്‍. 80 ലധികം സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നാണ് സിപിഐ വിലയിരുത്തല്‍. സിപിഐ സംസ്ഥാന എക്സ്‌ക്യൂട്ടീവിലാണ് വിലയിരുത്തല്‍.തൃശൂര്‍ ഉള്‍പ്പെടെ ചില […]

22 April 2021 9:00 PM GMT

‘കേരള കോണ്‍ഗ്രസിന്റെ വരവ് ഗുണം ചെയ്യും’; കോട്ടയത്ത് അഞ്ച് സീറ്റുകള്‍ വരെ നേടുമെന്ന് സിപിഐ
X

കേരള കോണ്‍ഗ്രസിന്റെ വരവ് കോട്ടയത്ത് ഗുണം ചെയ്യുമെന്ന് സിപിഐഎം വിലയിരുത്തല്‍. കഴിഞ്ഞ തവണ രണ്ട് സീറ്റ് മാത്രമാണ് എല്‍ഡിഎഫിന് ജില്ലയില്‍ ലഭിച്ചതെങ്കില്‍ ഇത്തവണ അഞ്ച് സീറ്റ് വരെ ലഭിച്ചേക്കുമെന്നാണ് കണക്ക്കൂട്ടല്‍.

പാലായില്‍ കടുത്ത മത്സരം നടക്കുമെങ്കിലും നേരിയ ഭൂരിപക്ഷത്തില്‍ ജോസ് കെ മാണി വിജയിക്കും. ഇതിന് പുറമേ കാഞ്ഞിരപ്പള്ളിയും ചങ്ങനാശേരിയുമാണ് ഇടത് വിജയം ഉറപ്പാക്കുന്ന മറ്റ് മണ്ഡലങ്ങള്‍.

80 ലധികം സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നാണ് സിപിഐ വിലയിരുത്തല്‍. സിപിഐ സംസ്ഥാന എക്സ്‌ക്യൂട്ടീവിലാണ് വിലയിരുത്തല്‍.
തൃശൂര്‍ ഉള്‍പ്പെടെ ചില സിറ്റിംഗ് സീറ്റുകളില്‍ കടുത്ത മത്സരം ഉണ്ടായി. മത്സരിച്ച 25ല്‍ 17 സീറ്റുകളില്‍ ഉറപ്പായും സിപിഐ വിജയം ആവര്‍ത്തിക്കുമെന്നും സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി.

തിരൂരങ്ങാടിയില്‍ അട്ടിമറി വിജയം ഉണ്ടാകും. കെപിഎ മജീദിന് എതിരെയുള്ള ലീഗിലെ പ്രശ്നങ്ങളും, സാമുദായിക പിന്തുണയും നിയാസ് പുളിക്കലകത്തിന് അനുകൂലമാകുമെന്നാണ് സിപിഐ കണക്കുകൂട്ടല്‍. ഇടതു പക്ഷത്തിന് 80 സീറ്റുകള്‍ ഉറപ്പായി ലഭിക്കുമെന്നും സിപിഐ പറയുന്നു. നിശബ്ദ ഇടതു തരംഗം സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. ഇത് ഇടതുപക്ഷത്തിന് അനുകൂലമെന്നാണ് സിപിഐ വിലയിരുത്തല്‍.

Next Story