12 ജില്ലകളിലും എല്‍ഡിഎഫ് വിജയിക്കും; കളമശ്ശേരി ഉറച്ച സാധ്യത പട്ടികയില്‍ ഇല്ല
എറണാകുളത്ത് ട്വന്റി-ട്വന്റി പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമായിരിക്കുമെന്ന് സിപിഐഎം വിലയിരുത്തല്‍. മലപ്പുറവും എറണാകുളവും ഒഴിച്ചുള്ള 12 ജില്ലകളിലും മുന്നണി വിജയിക്കുമെന്നാണ് കണക്ക് കൂട്ടല്‍. എന്നാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് മത്സരിച്ച കളമശേരി ഉറച്ച സാധ്യതാ പട്ടിക ലിസ്റ്റില്‍ ഇല്ല. പി രാജീവും വികെ ഇബ്രാഹിം കുഞ്ഞിന്റെ മകന് ഗഫൂറും തമ്മിലാണ് കളമശ്ശേരിയില്‍ മത്സരം നടക്കുന്നത്. അതേസമയം കളമശ്ശേരിയില്‍ ജയം ഉറപ്പാണെന്ന് രാജീവ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. മണ്ഡലത്തില്‍ പോളിംഗ് കുറഞ്ഞതില്‍ ആശങ്കയില്ലെന്നും യുഡിഎഫിന്റെ ഭാഗമായി വിന്ന വോട്ടുകള്‍ […]

എറണാകുളത്ത് ട്വന്റി-ട്വന്റി പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമായിരിക്കുമെന്ന് സിപിഐഎം വിലയിരുത്തല്‍. മലപ്പുറവും എറണാകുളവും ഒഴിച്ചുള്ള 12 ജില്ലകളിലും മുന്നണി വിജയിക്കുമെന്നാണ് കണക്ക് കൂട്ടല്‍.
എന്നാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് മത്സരിച്ച കളമശേരി ഉറച്ച സാധ്യതാ പട്ടിക ലിസ്റ്റില്‍ ഇല്ല. പി രാജീവും വികെ ഇബ്രാഹിം കുഞ്ഞിന്റെ മകന് ഗഫൂറും തമ്മിലാണ് കളമശ്ശേരിയില്‍ മത്സരം നടക്കുന്നത്. അതേസമയം കളമശ്ശേരിയില്‍ ജയം ഉറപ്പാണെന്ന് രാജീവ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. മണ്ഡലത്തില്‍ പോളിംഗ് കുറഞ്ഞതില്‍ ആശങ്കയില്ലെന്നും യുഡിഎഫിന്റെ ഭാഗമായി വിന്ന വോട്ടുകള്‍ പോള്‍ ചെയ്യപ്പെടാതെ പോയതാവാം കാരണമെന്നുമായിരുന്നു പി രാജീവിന്റെ പ്രതികരണം.
കോട്ടയത്ത് പുതുപ്പള്ളിയും കോട്ടയവും ഒഴിച്ച് 7 സീറ്റും നേടുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. സംസ്ഥാനത്ത് ഏത് സാഹചര്യത്തിലും 80 സീറ്റില്‍ കുറയില്ലെന്നും ഇടതുതരംഗമുണ്ടായാല്‍ നൂറ് സീറ്റിനുമുകളില്‍ നേടാനാകുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തല്‍.
ബിജെപിയുടെ വോട്ടുകള്‍ പല മണ്ഡലങ്ങളിലും നിര്ജ്ജീവമായെന്നാണ് സിപിഐഎം നേതൃയോഗം വിലയിരുത്തുന്നത്. ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും റാലികള്‍ യുഡിഎഫിന് ഗുണം ചെയ്തെന്ന് തന്നെയാണ് സിപിഐഎമ്മിന്റേയും വിലയിരുത്തല്‍.