Top

കുറ്റ്യാടി സിപിഐഎം ഏറ്റെടുത്തേക്കും; കുഞ്ഞഹമ്മദ് കുട്ടിക്ക് സീറ്റ് നല്‍കില്ല; പരിഗണനയില്‍ മൂന്ന് പേരുകള്‍

കുറ്റ്യാടി സീറ്റ് സിപിഐഎം ഏറ്റെടുത്തേക്കും. പ്രാദേശിക തലത്തിലെ പ്രതിഷേധം കണക്കിലെടുത്താണ് സിപിഐഎമ്മിന്റെ നീക്കം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് പ്രാദേശിക തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിപിഐഎം ഏറ്റെടുക്കുകയാണെങ്കില്‍ എഎ റഹീം, ടിപി ബിനീഷ്, എ പ്രദീപ് കുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍ ഉള്ളത്. കുറ്റ്യാടി സീറ്റില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്നതിനെതിരെ വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി അടക്കം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും സ്വാധീന മേഖലയിലെ സീറ്റ് വിട്ട് […]

14 March 2021 3:11 AM GMT

കുറ്റ്യാടി സിപിഐഎം ഏറ്റെടുത്തേക്കും; കുഞ്ഞഹമ്മദ് കുട്ടിക്ക് സീറ്റ് നല്‍കില്ല; പരിഗണനയില്‍ മൂന്ന് പേരുകള്‍
X

കുറ്റ്യാടി സീറ്റ് സിപിഐഎം ഏറ്റെടുത്തേക്കും. പ്രാദേശിക തലത്തിലെ പ്രതിഷേധം കണക്കിലെടുത്താണ് സിപിഐഎമ്മിന്റെ നീക്കം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് പ്രാദേശിക തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

സിപിഐഎം ഏറ്റെടുക്കുകയാണെങ്കില്‍ എഎ റഹീം, ടിപി ബിനീഷ്, എ പ്രദീപ് കുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍ ഉള്ളത്. കുറ്റ്യാടി സീറ്റില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്നതിനെതിരെ വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി അടക്കം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും സ്വാധീന മേഖലയിലെ സീറ്റ് വിട്ട് കൊടുക്കുന്നത് പാര്‍ട്ടിക്കാര്‍ക്ക് ഇഷ്ടപ്പെടില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

സിപിഐഎം ഏരിയാ കമ്മിറ്റി അംഗം കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ജനകീയനായ കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കുഞ്ഞഹമ്മദ് കുട്ടിക്ക് സീറ്റ് നല്‍കിയേക്കില്ല.

പ്രതിഷേധം അണപൊട്ടിയതോടെ കുറ്റ്യാടി സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കേരള കോണ്‍ഗ്രസ് മുതിര്‍ന്നില്ല. കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിക്കുന്ന 12 സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ കുറ്റ്യാടി സീറ്റ് ഒഴിച്ചിടുകയായിരുന്നു.

Next Story