Top

വീട് ഇല്ല, വാഹനം ഇല്ല, കടം ഇല്ല; മേല്‍വിലാസം ബിജെപി സംസ്ഥാന ഓഫീസ്; കുമ്മനത്തിന്റ് സത്യവാങ്മൂലത്തില്‍ നിറഞ്ഞ് ‘ഇല്ല’

നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനത്തിന്റെ സത്യവാങ്മൂലത്തില്‍ നിറഞ്ഞ് ‘ഇല്ല’. സംഭവം ഇതിനകം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി. സ്വന്തമായി വീട് ഇല്ല, സ്വന്തമായി വാഹനം ഇല്ല, ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ സ്വീകരിക്കുകയോ വായ്പ കൊടുക്കാനോ ഇല്ല, ബാധ്യതകള്‍ ഇല്ല, ജീവിത പങ്കാളി ഇല്ല, ഇന്‍ഷൂറന്‍സ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങള്‍ ഇല്ല, സ്വര്‍ണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളോ ഇല്ല തുടങ്ങി ഇല്ലായ്മയുടെ ഒരു വലിയ നിര സത്യവാങ്‌നമൂലത്തില്‍ കാണാം. സ്വന്തമായി വീടില്ലാത്ത കുമ്മനം മേല്‍വിലാസമായി ബിജെപി സംസ്ഥാന […]

18 March 2021 9:29 PM GMT

വീട് ഇല്ല, വാഹനം ഇല്ല, കടം ഇല്ല; മേല്‍വിലാസം ബിജെപി സംസ്ഥാന ഓഫീസ്; കുമ്മനത്തിന്റ് സത്യവാങ്മൂലത്തില്‍ നിറഞ്ഞ് ‘ഇല്ല’
X

നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനത്തിന്റെ സത്യവാങ്മൂലത്തില്‍ നിറഞ്ഞ് ‘ഇല്ല’. സംഭവം ഇതിനകം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി. സ്വന്തമായി വീട് ഇല്ല, സ്വന്തമായി വാഹനം ഇല്ല, ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ സ്വീകരിക്കുകയോ വായ്പ കൊടുക്കാനോ ഇല്ല, ബാധ്യതകള്‍ ഇല്ല, ജീവിത പങ്കാളി ഇല്ല, ഇന്‍ഷൂറന്‍സ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങള്‍ ഇല്ല, സ്വര്‍ണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളോ ഇല്ല തുടങ്ങി ഇല്ലായ്മയുടെ ഒരു വലിയ നിര സത്യവാങ്‌നമൂലത്തില്‍ കാണാം.

സ്വന്തമായി വീടില്ലാത്ത കുമ്മനം മേല്‍വിലാസമായി ബിജെപി സംസ്ഥാന ഓഫീസിന്റെ മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നത്. മിസോറാം ഗവര്‍ണറായിരിക്കെ നല്‍കിയ മുഴുവന്‍ ശമ്പളവും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നാണ് കുമ്മനത്തിന്റെ വിശദീകരണം.

കുമ്മനം രാജശേഖരന്റെ കൈയ്യില്‍ ആകെ ആയിരം രൂപയും രണ്ട് ബാങ്ക് അക്കൗണ്ടിലായി 46,584 രൂപയുമുണ്ട്. ഇതിന് പുറനേ ജന്മഭൂമി പത്രത്തില്‍ 5000 രൂപയുടെ ഓഹരിയുമുണ്ട്.
നേമത്ത് മത്സരിക്കുന്ന കുമ്മനം 2016 ല്‍ വട്ടിയൂര്‍കാവ് നിയേജക മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ എതിരാളിയായിരുന്നു. കഴിഞ്ഞ ദിവസം കെ മുരളീധരന്‍ കരുത്തനാണെന്ന് നാമം എംഎല്‍എ ഒ രാജഗോപാല്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇത് തള്ളി കുമ്മനം തന്നെ രംഗത്തെത്തി. കെ മുരളീധരന്‍ കരുത്തനല്ല. രാഷ്ട്രീയ നിലപാടിലും ജനങ്ങളോടുള്ള പ്രതിബദ്ധതയിലുമാണ് മുരളീധരന്‍ കരുത്തു കാണിക്കേണ്ടത്. മണ്ഡലം ഇടയ്ക്ക് ഉപേക്ഷിച്ചു പോകുന്നയാള്‍ക്ക് എന്ത് കരുത്താണുള്ളത്? നേമം ബിജെപിയുടെ ഗുജറാത്ത് ആണെന്ന് പറഞ്ഞത് വികസനം മുന്‍നിര്‍ത്തിയാണെന്നും കുമ്മനം പ്രതികരിച്ചിരുന്നു.

Next Story