പിണറായി വിജയന് മന്ത്രിസഭക്ക് അഭിനന്ദനങ്ങള്‍: കന്നിഅങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്ന് കൃഷ്ണകുമാര്‍
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരിച്ച് ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. തന്റെ കന്നി അംഗത്തിലെ പരാജയം അംഗീകരിക്കുന്നുവെന്നും സ്നേഹത്തിനും വിശ്വാസത്തിനും നന്ദിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പിണറായി വിജയന് മന്ത്രിസഭക്ക് കൃഷ്ണകുമാര്‍ അഭിനന്ദനം അറിയിച്ചു. കൃഷ്ണകുമാറിന്റെ പ്രതികരണം നമസ്കാരം… വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ എനിക്ക് തന്ന സ്നേഹത്തിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടിപ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്കും ഒരായിരം നന്ദി..ഇലക്ഷന് സമയത്തു എനിക്ക് വേണ്ട സഹായങ്ങള്‍ […]

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരിച്ച് ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. തന്റെ കന്നി അംഗത്തിലെ പരാജയം അംഗീകരിക്കുന്നുവെന്നും സ്നേഹത്തിനും വിശ്വാസത്തിനും നന്ദിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പിണറായി വിജയന് മന്ത്രിസഭക്ക് കൃഷ്ണകുമാര്‍ അഭിനന്ദനം അറിയിച്ചു.
കൃഷ്ണകുമാറിന്റെ പ്രതികരണം
നമസ്കാരം… വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ എനിക്ക് തന്ന സ്നേഹത്തിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടിപ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്കും ഒരായിരം നന്ദി..ഇലക്ഷന് സമയത്തു എനിക്ക് വേണ്ട സഹായങ്ങള്‍ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രി ആന്റണി രാജുവിനും, ശ്രി പിണറായി വിജയന് മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങള്‍.
കൃഷ്ണകുമാര്‍ മത്സരിച്ചത് തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജു 8000 വോട്ടിനാണ് വിജയിച്ചത്. എല്‍ഡിഎഫിന് 99 സീറ്റും യുഡിഎഫിന് 41 സീറ്റുമാണ് ലഭിച്ചത്. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി വിജയിച്ചു. 5571 ആണ് ശിവന്‍കുട്ടിയുടെ ഭൂരിപക്ഷം. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനത്തേക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീരന്‍ മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു.പാലക്കാട് 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ ഷാഫി പറമ്പില്‍ പരാജയപ്പെടുത്തിയത്. ഷാഫിയുടെ മൂന്നാം വിജയമാണിത്.’