ഉമ്മന്‍ചാണ്ടിക്കെതിരെ ഇത്തവണയും ജെയ്ക്?; കെ എം രാധാകൃഷ്ണനും പരിഗണനയില്‍; കോട്ടയത്തെ സിപിഐഎം സ്ഥാനാര്‍ത്ഥി സാധ്യതയില്‍ ഇവരൊക്കെ
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, പുതുപ്പള്ളി, കോട്ടയം സീറ്റുകളിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ആരംഭിച്ചു. ഏറ്റുമാനൂരില്‍ സിറ്റിംഗ് എംഎല്‍എയായ സുരേഷ് കുറുപ്പ്, വിഎന്‍ വാസവന്, കെ അനില്‍കുമാര്‍ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. പുതുപള്ളിയില്‍ എംഎല്‍എ ഉമ്മന്‍ചാണ്ടിക്കെതിരെ ജയ്ക് സി തോമസ്, കെഎം രാധാകൃഷ്ണന് എന്നിവര്‍ പരിഗണനയില്‍ ഉണ്ട്. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിക്കെതിരെ ജെയ്ക് സി തോമസാണ് മത്സരിച്ചത്. കോട്ടയത്തും ജെയ്ക് സി തോമസിന്റ പേര് ഉയരുന്നുണ്ട്. ഇതിന് പുറമെ അനില്‍കുമാര്‍, ടിആര്‍ രഘുനാഥന് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, പുതുപ്പള്ളി, കോട്ടയം സീറ്റുകളിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ആരംഭിച്ചു. ഏറ്റുമാനൂരില്‍ സിറ്റിംഗ് എംഎല്‍എയായ സുരേഷ് കുറുപ്പ്, വിഎന്‍ വാസവന്, കെ അനില്‍കുമാര്‍ എന്നിവരുടെ പേരുകളാണ് ഉയരുന്നത്.
പുതുപള്ളിയില്‍ എംഎല്‍എ ഉമ്മന്‍ചാണ്ടിക്കെതിരെ ജയ്ക് സി തോമസ്, കെഎം രാധാകൃഷ്ണന് എന്നിവര്‍ പരിഗണനയില്‍ ഉണ്ട്. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിക്കെതിരെ ജെയ്ക് സി തോമസാണ് മത്സരിച്ചത്.
കോട്ടയത്തും ജെയ്ക് സി തോമസിന്റ പേര് ഉയരുന്നുണ്ട്. ഇതിന് പുറമെ അനില്‍കുമാര്‍, ടിആര്‍ രഘുനാഥന് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. കോട്ടയം മണ്ഡലത്തില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ സിപിഐഎമ്മിന്റെ റെജി സക്കറിയ ആയിരുന്നു മത്സരിച്ചത്.
അതേസമയം പാല, പൂഞ്ഞാര്‍, ചങ്ങനാശേരി തുടങ്ങിയ മണ്ഡലങ്ങളില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. പാലയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് വിഭാഗം ജോസ് കെ മാണി മത്സരിച്ചേക്കും.
തൃശൂരിലും സിപിഐഎമ്മിന്റെ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങി. 13 മണ്ഡലങ്ങളില്‍ എട്ടിടങ്ങളിലാണ് സിപിഐഎം മത്സരിക്കുന്നത്. എഴിടങ്ങളിലും സിറ്റിംഗ് എംഎല്‍എമാരെ മത്സരരംഗത്തിറക്കാനുള്ള നീക്കമാണ് സിപിഐഎം നടത്തുന്നത്. എന്നാല്‍ ഇരിഞ്ഞാലകുടയില്‍ സിറ്റിംഗ് എംഎല്‍എ കെ യു അരുണനെ മാറ്റി നഗരസഭാ കൗണ്‍സിലറായ കെആര്‍ വിജയയുടെ പേരാണ് പരിഗണനയില്‍.
ചേലക്കരയില്‍ എംഎല്‍എ യുആര്‍ പ്രദീപിനാണ് സാധ്യത. ഒറ്റ തവണ മാത്രം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അരുണിന് മാനദണ്ഡങ്ങളുടെ പ്രശ്നങ്ങള്‍ വരുന്നില്ല. വടക്കാഞ്ചേരിയില്‍ സേവിയര്‍ ചിറ്റിലപ്പിള്ളി, എം കെ കണ്ണന് എന്നിവരുടെ പേരുകളാണ് ഉയരുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അനില്‍ അക്കരെ തന്നെയായിരിക്കും മത്സരിക്കുക. വടക്കാഞ്ചേരി ലൈഫ്മിഷന് വിവാദം ഉള്‍പ്പെടെ ഉര്‍ന്ന സാഹചര്യത്തില്‍ ഇടതും വലതും ഒരുപോലെ ഉറ്റുനോക്കുന്ന മണ്ഡലമാണ് വടക്കാഞ്ചേരിയിലേത്.
ചാലക്കുടിയില്‍ വിഡി ദേവസ്യ, യുപി ജോസഫ് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. വിഡി ദേവസ്യ മൂന്ന് തവണ മത്സരിച്ചയാളാണ്. പുതുക്കാട് മൂന്ന് തവണ മത്സരിച്ച സി രവീന്ദ്രനാഥിന്റെ പേര് തന്നെയാണ് ഉയരുന്നത്. കുന്നംകുളത്ത് എസി മൊയിതീന് തന്നെ തുടരും. മണലൂരില്‍ മുരളി പെരുന്നേലി തന്നെ മത്സരിക്കും.