കൂത്തുപറമ്പില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ്; പ്രതീക്ഷ 10000 വരെ ഭൂരിപക്ഷം
കൂത്തുപറമ്പില്‍ വിജയം ഉറപ്പാണെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ വിലയിരുത്തല്‍. 2016 ലേതിനേക്കാള്‍ അയ്യായിരത്തിലേറെ അധികം വോട്ടുകള്‍ പോള്‍ ചെയ്തതാണ് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലും പാനൂര്‍ മുനിസിപ്പാലിറ്റികളിലുമാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. എല്‍ഡിഎഫ് കേന്ദ്രങ്ങളിലെ പോളിംഗ് കുറവും യുഡിഎഫിന് അനുകൂലമായി വിലയിരുത്തുന്നു. യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി, ബൂത്ത് കമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. 6000- 10000 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. മന്ത്രി കെകെ ശൈലജയുടെ സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് ഘടകകക്ഷിയായ എല്‍ജെഡിക്ക് […]

കൂത്തുപറമ്പില്‍ വിജയം ഉറപ്പാണെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ വിലയിരുത്തല്‍. 2016 ലേതിനേക്കാള്‍ അയ്യായിരത്തിലേറെ അധികം വോട്ടുകള്‍ പോള്‍ ചെയ്തതാണ് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലും പാനൂര്‍ മുനിസിപ്പാലിറ്റികളിലുമാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്.
എല്‍ഡിഎഫ് കേന്ദ്രങ്ങളിലെ പോളിംഗ് കുറവും യുഡിഎഫിന് അനുകൂലമായി വിലയിരുത്തുന്നു. യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി, ബൂത്ത് കമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. 6000- 10000 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
മന്ത്രി കെകെ ശൈലജയുടെ സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് ഘടകകക്ഷിയായ എല്‍ജെഡിക്ക് വിട്ടുനല്‍കിയത് അവര്‍ക്ക് തിരിച്ചടിയാവുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. എന്നാല്‍ 2011ല്‍ എസ്ജെ(ഡി) യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ 3303 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.പി.മോഹനന് വിജയിച്ചത്. പിന്നീട് 2016ല്‍ പോളിങ് 81% കടന്നപ്പോള്‍ 12,291 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് മണ്ഡലത്തില്‍ വിജയിച്ചത്. സമവാക്യങ്ങള്‍ മാറിയ ശേഷമുള്ള തെരഞ്ഞെടുപ്പിലെപോളിങ് മുന്നണികള്‍ക്കും ആശങ്കയാണ്. 45.64 % വോട്ടു നേടിയാണ് കഴിഞ്ഞ തവണ എല്‍ഡിഎഫ് മണ്ഡലം പിടിച്ചെടുത്തത്.
അന്ന് യുഡിഎഫിന്റെ ഭാഗമായിരുന്ന ജെഡിയുവിന്റെ സ്ഥാനാര്‍ത്ഥി കെപി മോഹനന് ലഭിച്ചത് 37.27 ശതമാനം വോട്ടാണ്.