‘ജ്യോതികുമാര്‍ ചാമക്കാല കാലുവാരി’; മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസിക്ക് കത്ത്, പത്തനാപുരത്ത് ഫ്ളക്സ്
കൊല്ലം: പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാലയെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെ കെപിസിസിക്ക് പരാതിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കൊല്ലം ഡിസിസി മുന്‍ വൈസ് പ്രസിഡന്റ് അഞ്ചല്‍ സോമനാണ് കെപിസിസിക്ക് പരാതി നല്‍കിയത്. യുഡിഎഫ് സ്ഥാനാര്‍ഥികളെ കാലുവാരിയ പാരമ്പര്യമുള്ളയാണ് ജ്യോതികുമാറെന്നും, അതുകൊണ്ട് ചാമക്കാലയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകും എന്നുള്ള മുന്നറിയിപ്പാണ് അഞ്ചല്‍ സോമന് കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ചലില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ച വ്യക്തിയാണ് ചാമക്കാലയെന്നും ഈ സംഭവങ്ങളില്‍ അന്വേഷണം നടത്തിയ കമ്മറ്റികള്‍ […]
6 March 2021 3:56 AM GMT
ഷമീർ എ

കൊല്ലം: പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാലയെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെ കെപിസിസിക്ക് പരാതിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കൊല്ലം ഡിസിസി മുന്‍ വൈസ് പ്രസിഡന്റ് അഞ്ചല്‍ സോമനാണ് കെപിസിസിക്ക് പരാതി നല്‍കിയത്. യുഡിഎഫ് സ്ഥാനാര്‍ഥികളെ കാലുവാരിയ പാരമ്പര്യമുള്ളയാണ് ജ്യോതികുമാറെന്നും, അതുകൊണ്ട് ചാമക്കാലയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകും എന്നുള്ള മുന്നറിയിപ്പാണ് അഞ്ചല്‍ സോമന് കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അഞ്ചലില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ച വ്യക്തിയാണ് ചാമക്കാലയെന്നും ഈ സംഭവങ്ങളില്‍ അന്വേഷണം നടത്തിയ കമ്മറ്റികള്‍ ജ്യോതികുമാറിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നെന്നും അഞ്ചല്‍ സോമന് പറഞ്ഞു. എന്നാല്‍ നടപടി ഒന്നും ഉണ്ടായില്ലന്നും അഞ്ചല്‍ സോമന് വ്യക്തമാക്കി. ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അഞ്ചല്‍ സോമന് കെപിസിസിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.
പിന്‍വാതിലിലൂടെ പത്തനാപുരത്ത് സ്ഥാനാര്‍ത്ഥിയാവാനാണ് ജ്യോതികുമാര്‍ ശ്രമിക്കുന്നത്. അഞ്ചലിലും ഇടമുളയ്ക്കലിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടാന്‍ ജ്യോതികുമാറാണ് കാരണമായത്. കെപിസിസി ഭാരവാഹിത്വം ഇദ്ദേഹം നേടിയതും പിന്‍വാതിലിലൂടെയാണെന്നും അഞ്ചല്‍ സോമന് ആരോപിച്ചു. ജ്യോതികുമാറിനെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷനടക്കം എഐസിസി അധ്യക്ഷനും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ക്കും അഞ്ചല്‍ സോമന് കത്തയച്ചിട്ടുണ്ട്.
അതേസമയം പത്തനാപുരത്ത് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥികളെ അനുവദിക്കില്ലെന്ന് പറഞ്ഞ് കൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.