ഭീഷണി പ്രസംഗത്തെ ന്യായീകരിച്ച് കെഎം ഷാജി; ‘താല്‍പര്യം അഴീക്കോട് മത്സരിക്കാന്‍’

വളപട്ടണത്തെ ഭീഷണി പ്രസംഗത്തെ ന്യായീകരിച്ച് കെഎം ഷാജി. പീഡിപ്പിച്ചവരെ നേരിടുക തന്നെ ചെയ്യുമെന്നും കാസര്‍ഗോഡ് മത്സരിക്കുമെന്നത് അഭ്യൂഹമാണെന്നും കെഎം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. എന്നെ പീഡിപ്പിച്ചവര്‍ രക്ഷപ്പെട്ട് പോവരുത്. അതിനെ ഞാന്‍ നിയമനടപടിയിലൂടെ നേരിടും. അത് വളപട്ടണത്തല്ലെ എവിടെയായാലും പറയും. എന്നെ ശാരീരികമായി ആരും പീഡിപ്പിച്ചിട്ടില്ല. എന്നാല്‍ മാനസികമായി പീഡിപ്പിച്ചുവെന്നും കെഎം ഷാജി പറഞ്ഞു.

‘എനിക്ക് അഴീക്കോട് മത്സരിക്കാന്‍ താല്‍പര്യമുണ്ട്. അതില്‍ യാതൊരു സംശയവുമില്ല. പാര്‍ട്ടി അനുവദിച്ചാല്‍ മത്സരിക്കും. മറ്റ് മണ്ഡലങ്ങളിലേക്ക് പേര് പരിഗണിക്കുന്നുവെന്ന കേള്‍ക്കുന്നതില്‍ സന്തോഷമുണ്ട്. അതിനേക്കാള്‍ സന്തോഷം അഴിക്കോട്ടുകാര്‍ നിങ്ങള്‍ ഇവിടുന്ന പോകരുത് എന്ന് പറയുന്നതിനാലാണ്. ാജി ഇവിടെ വരരുതെന്ന് ഒരാളും പറഞ്ഞിട്ടില്ല. അഴീക്കോട് മത്സരിക്കുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം.’ കെഎം ഷാജി പറഞ്ഞു.

കെഎം ഷാജി വളപട്ടണയത്ത് നടത്തിയ പ്രസംഗത്തിന്റെ ഭാഗം

”വൃത്തിക്കെട്ട ആരോപണം ഉന്നയിച്ചാണ് എനിക്കെതിരെ വന്നിട്ടുള്ളത്. ഏത് തെരഞ്ഞെടുപ്പ് വന്നാലും ഏത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. അത് കൃത്യമായി നിങ്ങള്‍ സ്വീകരിച്ചത് കോടതിയുടെ വഴിയില്‍ തെളിയിച്ച് ഞങ്ങള്‍ മുന്നോട്ടുപോകും. അനാവശ്യമായ കള്ളക്കഥകള്‍ ഉണ്ടാക്കിയത് ആരാണെങ്കിലും, ഇത് പൊതുവേദിയില്‍ വച്ചാണ് ഞാന്‍ പറയുന്നത്. അതൊരു വെല്ലുവിളിയായി ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ നിങ്ങള്‍ അങ്ങനെ എടുത്തുകൊള്ളൂ. ഒരുദിവസം പെട്ടെന്ന് ഒരു ശാരീരികബുദ്ധിമുട്ട് വന്ന് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടയാളാണ് ഞാന്‍. അങ്ങനെ വന്നിട്ടുണ്ടെങ്കില്‍ അതിനൊരു ലക്ഷ്യമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു. അതുകൊണ്ട് ഞാന്‍ ഉറപ്പിച്ചു പറയുന്നു. അങ്ങനെ കളിച്ചവനേ ഈ സമൂഹത്തിന് മുന്നില്‍ ഞാന്‍ കൊണ്ടുവന്നു നിര്‍ത്തും. അവന് ഏത് കൊമ്പത്തവനായാലും. ഒരു സംശയവും വിചാരികേണ്ട. അതിന് വാങ്ങിയ അച്ചാരത്തിന്റെ കണക്കും ഞാന്‍ പുറത്തുകൊണ്ടുവരും. അത് ആരായിരുന്നാലും. അത് പാര്‍ട്ടിക്കകത്ത് പണ്ട് ഉണ്ടായിരുന്നവനോ പുറത്തുണ്ടായിരുന്നവനോ അതൊന്നും നോക്കുന്ന പ്രശ്നമില്ല. ഞാന്‍ ഉറപ്പിച്ചു പറയുന്നു. എന്റെ പേര് കെഎം ഷാജിയെന്നാണെങ്കില്‍ ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കുമെന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു. അങ്ങനെ മറന്നുപോകാന്‍ ഞാന്‍ പ്രവാചകനൊന്നുമല്ല. ഞാനും മനുഷ്യനാണ്. അനാവശ്യമായി തെരുവിലേക്ക് വലിച്ചുകൊണ്ടുവന്ന ആരോപണങ്ങള്‍ ഞാന്‍ അങ്ങനെ വിട്ടുകളയുമെന്ന് വിചാരിക്കരുത്. മുനീര്‍ സാഹിബ് വലിയ നേതാവാണ്. അവരൊക്കെ അത് മറന്നുകളയുമായിരിക്കും. ഞാന്‍ അങ്ങനെയല്ല. മറക്കുന്ന പ്രശ്നമില്ല. ഉറപ്പിച്ചോള്ളൂ നിങ്ങള്‍. കളിച്ചവനെയൊന്നും വിടില്ല. അങ്ങനെയൊരു രീതിയുണ്ട്. യുഡിഎഫ് വന്നാല്‍ എല്ലാം മറന്നുപോകുന്ന രീതിയുണ്ട്. മറക്കാതെ കാത്തിരിക്കും കെഎം ഷാജി, ഉറപ്പിച്ചുവച്ചോള്ളൂ നിങ്ങള്‍.’

Covid 19 updates

Latest News