Top

‘കരുത്തോടെ പിണറായി നയിച്ചു, ജനം കൂടെ നിന്നു’: കെകെ ശൈലജ

നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയം അഭിമാനകരമാണെന്ന് കെകെ ശൈലജ. കരുത്തോടെയാണ് പിണറായി വിജയന്‍ കേരളത്തെ നയിച്ചതെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ എല്ലായ്‌പ്പോഴും വഞ്ചിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ വിജയമെന്നും ശൈലജ പറഞ്ഞു. കെകെ ശൈലജയുടെ പ്രതികരണം- മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു നൂറിനടുത്ത് സീറ്റ് ലഭിക്കുമെന്ന്. അഭിമാനമാണ്. എല്‍ഡിനൊപ്പമുണ്ടെന്നതിന്റെ സൂചനയാണിത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ എല്ലായ്‌പ്പോഴും വഞ്ചിക്കാന്‍ കഴിയില്ലെന്നാണ് ഇതിലൂടെ മനസിലാവുന്നത്. എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുന്നിലുണ്ട്. അത് ഏത് പ്രസിസന്ധി ഘട്ടങ്ങളിലും കൂടെ നിന്നു. […]

2 May 2021 3:07 AM GMT

‘കരുത്തോടെ പിണറായി നയിച്ചു, ജനം കൂടെ നിന്നു’: കെകെ ശൈലജ
X

നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയം അഭിമാനകരമാണെന്ന് കെകെ ശൈലജ. കരുത്തോടെയാണ് പിണറായി വിജയന്‍ കേരളത്തെ നയിച്ചതെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ എല്ലായ്‌പ്പോഴും വഞ്ചിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ വിജയമെന്നും ശൈലജ പറഞ്ഞു.

കെകെ ശൈലജയുടെ പ്രതികരണം-

മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു നൂറിനടുത്ത് സീറ്റ് ലഭിക്കുമെന്ന്. അഭിമാനമാണ്. എല്‍ഡിനൊപ്പമുണ്ടെന്നതിന്റെ സൂചനയാണിത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ എല്ലായ്‌പ്പോഴും വഞ്ചിക്കാന്‍ കഴിയില്ലെന്നാണ് ഇതിലൂടെ മനസിലാവുന്നത്. എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുന്നിലുണ്ട്. അത് ഏത് പ്രസിസന്ധി ഘട്ടങ്ങളിലും കൂടെ നിന്നു. കരുത്തോടൊണ് പിണറായി നയിച്ചത്.

കേരളത്തിന്റെ മണ്ണില്‍ സംഘ്പരിവാറിന് ഇടമില്ലെന്നായിരുന്നുവിഎസിന്റെ പ്രതികരണം. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞുവെന്നും വിഎസ് പ്രതികരിച്ചു.

പൂര്‍ണരൂപം-

ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നത്. വന് ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.

നിലവിലെ ഫലം പ്രകാരം ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന്‍ വിജയമുറപ്പിച്ചു. അവസാന റൗണ്ടില്‍ 5579 വോട്ടിന്റെ ലീഡാണ് റോഷി അഗസ്റ്റിനുള്ളത്. പേരാമ്പ്രയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണനും വിജയിച്ചു. 5031 വോട്ടുകള്‍ക്ക് ജയിച്ചു. മുസ്ലിം ലീഗിന്റെ സിഎച്ച് ഇബ്രാഹിംകുട്ടിയെ തോല്‍പ്പിച്ചാണ് ടിപി രാമകൃഷ്ണന്‍ വിജയിച്ചത്. പാലായില്‍ മാണി സി കാപ്പന്‍ ലീഡ് നില ഉയര്‍ത്തി വിജയത്തിലേക്കടുക്കുകയാണ്.

Next Story