‘എല്‍ഡിഎഫിന് 80-100 സീറ്റ്’; തുടര്ഭരണമുണ്ടായില്ലെങ്കില് നഷ്ടം കേരളത്തിനെന്ന് കെകെ ശൈലജ
കേരളത്തില്‍ ഇടതുപക്ഷം 80 മുതല്‍ 100 വരെ സീറ്റുകള്‍ നേടുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇടതുപക്ഷത്തിന് അനുകൂലമായ ഒരു മനോഭാവം കേരളത്തിലുട നീളമുണ്ടെന്നും ഭൂരിപക്ഷം വോട്ടെണ്ണിയാല്‍ മാത്രമെ പറയാന്‍ സാധിക്കൂവെന്നും കെകെ ശൈലജ പ്രതികരിച്ചു. എല്‍ഡിഎഫ് നടത്തിയ വികസന പ്രവര്‍ത്തനങ്ങളോടൊക്കെ ജനങ്ങള്‍ക്ക് വലിയ ആഭിമുഖ്യം ഉണ്ടെന്നും ഭരണത്തുടര്‍ച്ചയുണ്ടായില്ലെങ്കില്‍ അത് കേരളത്തിന് വലിയ നഷ്ടമായിരിക്കുമെന്നും വിലയിരുത്തി. പെന്ഷന്, ലൈഫ് മിഷന്, ഭക്ഷ്യകിറ്റ് തുടങ്ങിയ വിഷങ്ങളിലൂന്നിയാണ് കെകെ ശൈലജയുടെ പ്രതികരണം. മന്ത്രിയുടെ മണ്ഡലമായ കൂത്തുപറമ്പില്‍ ഇത്തവണ മത്സരിക്കുന്ന കെപി മോഹന്‍ […]

കേരളത്തില്‍ ഇടതുപക്ഷം 80 മുതല്‍ 100 വരെ സീറ്റുകള്‍ നേടുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇടതുപക്ഷത്തിന് അനുകൂലമായ ഒരു മനോഭാവം കേരളത്തിലുട നീളമുണ്ടെന്നും ഭൂരിപക്ഷം വോട്ടെണ്ണിയാല്‍ മാത്രമെ പറയാന്‍ സാധിക്കൂവെന്നും കെകെ ശൈലജ പ്രതികരിച്ചു. എല്‍ഡിഎഫ് നടത്തിയ വികസന പ്രവര്‍ത്തനങ്ങളോടൊക്കെ ജനങ്ങള്‍ക്ക് വലിയ ആഭിമുഖ്യം ഉണ്ടെന്നും ഭരണത്തുടര്‍ച്ചയുണ്ടായില്ലെങ്കില്‍ അത് കേരളത്തിന് വലിയ നഷ്ടമായിരിക്കുമെന്നും വിലയിരുത്തി.
പെന്ഷന്, ലൈഫ് മിഷന്, ഭക്ഷ്യകിറ്റ് തുടങ്ങിയ വിഷങ്ങളിലൂന്നിയാണ് കെകെ ശൈലജയുടെ പ്രതികരണം. മന്ത്രിയുടെ മണ്ഡലമായ കൂത്തുപറമ്പില്‍ ഇത്തവണ മത്സരിക്കുന്ന കെപി മോഹന്‍ യാതൊരു റിസ്കും കൂടാതെ വിജയിക്കുന്നെും എല്‍ഡിഎഫ് കാലത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വെച്ചുനോക്കുമ്പോള്‍ വോട്ട് ചെയ്യുകയെന്നല്ലാതെ മറ്റൊന്നും ജനങ്ങള്‍ ചിന്തിക്കില്ലെന്നും നല്ല കാര്യങ്ങള്‍ ചെയ്താല്‍ അംഗീകരാവും ലഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
‘എനിക്ക് വോട്ട് ചെയ്തിട്ടുള്ളവര്‍ ഏവിടുത്തെ വികസനം കൂടി കണക്കില്ലെടുത്ത് കെപിക്കും വോട്ട് ചെയ്യും. വ്യക്തിപരമായും കെപിക്ക് മണ്ഡലവുമായി നല്ല ബന്ധവുമുണ്ട്. നല്ല ഭൂരിപക്ഷത്തോടെ വിജയിക്കും. ഇടതിന് മുന്നണിയോട് മുഖം തിരിക്കേണ്ട കാര്യമില്ല. മഹാമാരിയും പ്രളയവും ഒന്നും ഇല്ലായിരുന്നെങ്കില്‍ മുപ്പത് വര്‍ഷം മുന്നോട്ട് കേരളം എത്തിയേനെ. അത്യാസന്ന ഘട്ടത്തില്‍ ജനങ്ങളുടെ ജീവിതമാണ് നോക്കേണ്ടത്. അതുകൊണ്ടാണ് കൃത്യമായി പെന്‍ഷനും ഭക്ഷ്യകിറ്റും വീട്ടിലേക്കെത്തിയത്.’ കെകെ ശൈലജ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ശൈലജയുടെ പ്രതികരണം.
ശബരിമല ആയുധമാക്കിയത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പറ്റിയ അബദ്ധമാണെന്നും എല്ലാം ചീറ്റി പോയതോടെയാണ് യുഡിഎഫ് ശബരിമല കൊണ്ടുവരുന്നതെന്നും എല്ലാകാലത്തും ആളുകളെ വഞ്ചിക്കാന്‍ പറ്റുമോ. ആ ആയുധം എപ്പോഴും ഉപയോഗിക്കാമെന്നത് വിഢിത്തമാണെന്നും കെകെ ശൈലജ പറഞ്ഞു.