ഇത്തവണ മത്സരിക്കില്ലെന്ന് കെകെ രമ; ‘ആര്‍എംപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവും’
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ. എന്നാല്‍ വടകരയില്‍ ആര്‍എംപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്നും കെകെ രമ പറഞ്ഞു. മാതൃഭൂമിയോടായിരുന്നു കെകെ രമയുടെ പ്രതികരണം. വടകരയില്‍ കെകെ രമയുടേയും ആര്‍എംപി സംസ്ഥാന അധ്യക്ഷന്‍ എന്‍ വേണുവിന്റേയും പേരുകളായിരുന്നു ഉയര്‍ന്നത്. എന്നാല്‍ രമ മത്സരിക്കില്ലെന്ന് അറിയിച്ചതോടെ വേണുവിന്റെ മത്സര സാധ്യതയേറുകയാണ്. ആര്‍എംപി സ്ഥാനാര്‍ത്ഥിയായി രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കുമെന്നാണ് യുഡിഎഫ് നിലപാട്. വടകരയില്‍ ആര്‍എംപി മത്സരിക്കണമെന്ന് തന്നെയാണ് എംപി മുരളീധരന്റെയടക്കം താല്പര്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി-യുഡിഎഫ് സഖ്യമായ ജനകീയ മുന്നണിയായിരുന്നു […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ. എന്നാല്‍ വടകരയില്‍ ആര്‍എംപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്നും കെകെ രമ പറഞ്ഞു. മാതൃഭൂമിയോടായിരുന്നു കെകെ രമയുടെ പ്രതികരണം.
വടകരയില്‍ കെകെ രമയുടേയും ആര്‍എംപി സംസ്ഥാന അധ്യക്ഷന്‍ എന്‍ വേണുവിന്റേയും പേരുകളായിരുന്നു ഉയര്‍ന്നത്. എന്നാല്‍ രമ മത്സരിക്കില്ലെന്ന് അറിയിച്ചതോടെ വേണുവിന്റെ മത്സര സാധ്യതയേറുകയാണ്. ആര്‍എംപി സ്ഥാനാര്‍ത്ഥിയായി രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കുമെന്നാണ് യുഡിഎഫ് നിലപാട്. വടകരയില്‍ ആര്‍എംപി മത്സരിക്കണമെന്ന് തന്നെയാണ് എംപി മുരളീധരന്റെയടക്കം താല്പര്യം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി-യുഡിഎഫ് സഖ്യമായ ജനകീയ മുന്നണിയായിരുന്നു വടകരയില്‍ ജനവിധി തേടിയത്. ഫലത്തില്‍ വിജയകരമായ ഈ നീക്കം നിയമസഭാ തെരഞ്ഞെടുപ്പിലേക്കെത്തിച്ച് നേട്ടമുണ്ടാക്കാനാണ് ആലോചന. തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് മത്സരിച്ച ജനകീയ മുന്നണി മൂന്നിടത്ത് വിജയം നേടിയിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപി ഒറ്റയ്ക്കായിരുന്നു വടകരയില്‍ മത്സരത്തിനിറങ്ങിയ
ത്. കെകെ രമയായിരുന്നു സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന്റെ സികെ നാണുവിനായിരുന്നു ഇവിടെ വിജയം. 20504 വോട്ടുകള്‍ രമ നേടിയിരുന്നു.
ജെഡിയുവിനായിരുന്നു യുഡിഎഫ് വടകര സീറ്റ് നല്‍കിയിരുന്നത്. ജെഡിയു മുന്നണി വിട്ടത് ആര്‍എംപിയിലൂടെ തിരിച്ചുപിടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ജെഡിയുവിന്റെ ശക്തികേന്ദ്രങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനകീയ മുന്നണിക്ക് ലീഡ് നേടാനായത് യുഡിഎഫിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.