Top

ലതിക ഫാക്ടര്‍, രണ്ടില ചിഹ്നം; കേരള കോണ്‍ഗ്രസുകാര്‍ക്ക് അടിതെറ്റിയ കുഴികള്‍

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തിന് ശേഷമുള്ള നിര്‍ണ്ണായക നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുകള്‍ക്ക് തിരിച്ചടി. ജോസ് കെ മാണിക്ക് പാലായില്‍ തിരിച്ചടിയുണ്ടായെങ്കിലും വിജയിച്ച സീറ്റുകളുടെ എണ്ണത്തില്‍ ജോസ് പക്ഷത്തിന് തന്നെയായിരുന്നു ലാഭമുണ്ടാക്കാനായത്. രണ്ടില ചിഹ്നം നഷ്ടമായതും ട്രാക്ടര്‍ ചിഹ്നം ലഭിക്കാന്‍ വൈകിയതും പ്രശ്‌നമായെന്ന് കേരള കോണ്‍ഗ്രസ് (ജെ) നേതാവ് മോന്‍സ് ജോസഫ് പറഞ്ഞു. ലതികാ സുഭാഷ് ഫാക്ടര്‍ ഏറ്റുമാനൂരിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്നും ലതിക പിടിച്ച വോട്ടുകള്‍ തന്റെ തോല്‍വിയ്ക്ക് കാരണമായെന്നും ജേക്കബ് വിഭാഗം സ്ഥാനാര്‍ത്ഥി […]

3 May 2021 2:33 AM GMT

ലതിക ഫാക്ടര്‍, രണ്ടില ചിഹ്നം; കേരള കോണ്‍ഗ്രസുകാര്‍ക്ക് അടിതെറ്റിയ കുഴികള്‍
X

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തിന് ശേഷമുള്ള നിര്‍ണ്ണായക നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുകള്‍ക്ക് തിരിച്ചടി. ജോസ് കെ മാണിക്ക് പാലായില്‍ തിരിച്ചടിയുണ്ടായെങ്കിലും വിജയിച്ച സീറ്റുകളുടെ എണ്ണത്തില്‍ ജോസ് പക്ഷത്തിന് തന്നെയായിരുന്നു ലാഭമുണ്ടാക്കാനായത്.

രണ്ടില ചിഹ്നം നഷ്ടമായതും ട്രാക്ടര്‍ ചിഹ്നം ലഭിക്കാന്‍ വൈകിയതും പ്രശ്‌നമായെന്ന് കേരള കോണ്‍ഗ്രസ് (ജെ) നേതാവ് മോന്‍സ് ജോസഫ് പറഞ്ഞു. ലതികാ സുഭാഷ് ഫാക്ടര്‍ ഏറ്റുമാനൂരിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്നും ലതിക പിടിച്ച വോട്ടുകള്‍ തന്റെ തോല്‍വിയ്ക്ക് കാരണമായെന്നും ജേക്കബ് വിഭാഗം സ്ഥാനാര്‍ത്ഥി പ്രിന്‍സ് ലൂക്കോസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇരുവരുടെയും പ്രതികരണം.

അതേസമയം, കെ എം മാണിയെ വഞ്ചിച്ചതിനുള്ള ശിക്ഷയാണ് പാലായിലെ ജോസ് കെ മാണിയുടെ തോല്‍വിയെന്നും തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിന് നഷ്ടമുണ്ടായിട്ടില്ലെന്നുമാണ് മോന്‍സ് ജോസഫിന്റെ അവകാശവാദം.

പത്ത് സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് രണ്ട് സീറ്റില്‍ മാത്രമാണ് ജയിക്കാനായപ്പോള്‍ തൊടുപുഴയിലും കടുത്തുരുത്തിയിലും മാത്രമാണ് ജോസഫ് വിഭാഗത്തിന് ആശ്വാസമായത്. പിജെ ജോസഫും മോന്‍സ് ജോസഫും മാത്രമായിരുന്നു വിജയം കണ്ട സ്ഥാനാര്‍ത്ഥികള്‍. ഇടുക്കിയിലെ ഫ്രാന്‍സിസ് ജോര്‍ജിന്റെ തോല്‍വിയായിരുന്നു ജോസഫ് വിഭാഗത്തിനേറ്റ വലിയ തിരിച്ചടി.

Also Read: ’19 സീറ്റ് ജയിച്ചപ്പോള്‍ ഒന്നില്‍ ഒതുങ്ങിയ എല്‍ഡിഎഫ് കുത്തിയൊലിച്ച് പോകുമെന്ന് ആരും പറഞ്ഞില്ലല്ലോ’; നേതൃമാറ്റം ആവശ്യമില്ലെന്ന് പിടി തോമസ്

Next Story