രണ്ട് മന്ത്രി സ്ഥാനത്തിനായി കേരള കോണ്‍ഗ്രസ് (എം); ലഭിച്ചാല്‍ അവസരം എന്‍ ജയരാജിന്
മന്ത്രി സ്ഥാനത്തെ സംബന്ധിച്ചുള്ള സിപിഐഎം- കേരള കോണ്‍ഗ്രസ് ചര്‍ച്ച ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി, റോഷി അഗസ്റ്റിന്, സ്റ്റീഫന്‍ ജോര്‍ജ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. രണ്ട് മന്ത്രി സ്ഥാനം നല്‍കണമെന്നായിരുന്നു ശനിയാഴ്ച്ച പാലായില്‍ ചേര്‍ന്ന പാര്‍ട്ടി യോഗം തീരുമാനിച്ചത്. ഇടുക്കിയില്‍ നിന്നും ലഭിച്ച റോഷി അഗസ്റ്റിനും ഡോ. എന്‍ ജയരാജിനുമാണ് അവസരം. ഇതില്‍ റോഷി അഗസ്റ്റിനാണ് മുന്‍തൂക്കം. താങ്കള്‍ക്ക് അഞ്ച് എംഎല്‍എമാരുണ്ടെന്നും ഒന്നും രണ്ടും […]

മന്ത്രി സ്ഥാനത്തെ സംബന്ധിച്ചുള്ള സിപിഐഎം- കേരള കോണ്‍ഗ്രസ് ചര്‍ച്ച ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി, റോഷി അഗസ്റ്റിന്, സ്റ്റീഫന്‍ ജോര്‍ജ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.
രണ്ട് മന്ത്രി സ്ഥാനം നല്‍കണമെന്നായിരുന്നു ശനിയാഴ്ച്ച പാലായില്‍ ചേര്‍ന്ന പാര്‍ട്ടി യോഗം തീരുമാനിച്ചത്. ഇടുക്കിയില്‍ നിന്നും ലഭിച്ച റോഷി അഗസ്റ്റിനും ഡോ. എന്‍ ജയരാജിനുമാണ് അവസരം. ഇതില്‍ റോഷി അഗസ്റ്റിനാണ് മുന്‍തൂക്കം.
താങ്കള്‍ക്ക് അഞ്ച് എംഎല്‍എമാരുണ്ടെന്നും ഒന്നും രണ്ടും എംഎല്‍എമാര്‍ ഉള്ള ഘടകകക്ഷികള്‍ക്ക് പോലും ഒരു മന്ത്രിസ്ഥാനം ലഭിക്കുന്നതിനാല്‍ തങ്ങള്‍ക്ക് രണ്ടെണ്ണം വേണമെന്നാണ് നിലപാട്. പാര്‍ട്ടിയുടെ ആസ്ഥാന ജില്ലയായ കോട്ടയത്ത് നിന്നും മന്ത്രിയെ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കോട്ടയത്തെ എംഎല്‍എയെ കൂടി മന്ത്രിയാക്കിയില്ലെങ്കില്‍ രാഷ്ട്രീയമായി രോക്ഷം ചെയ്യുമെന്നാണ് അഭിപ്രായം.
എല്‍ജെഡിയും ജെഡിഎസും അടക്കം ആറ് ഏകാംഗകക്ഷികളാണുള്ളത്. ഏകകക്ഷികളെ പരിഗണിക്കാന്‍ തങ്ങളുടെ മന്ത്രിമാരുടെ എണ്ണം ഒരെണ്ണം സിപിഐഎം കുറച്ചേക്കും. സിപിഐ കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് സ്ഥാനവും വിട്ടുകൊടുത്തേക്കും. എല്‍ജെഡിയും ജെഡിഎസും ലയിച്ചാല്‍ പിന്നീട് വരുന്നത് അഞ്ച് ഏകാംഗ കക്ഷികളാണ്. എന്നാല്‍ ജെഡിഎസ്, എല്‍ജെഡി ലയനം വേണ്ടെന്നാണ് എല്‍ജെഡി അഭിപ്രായം. ലയിച്ചാലും കെപി മോഹനന് മന്ത്രി സ്ഥാനം ഉറപ്പില്ലാത്ത സ്ഥിതിക്ക് ലയനം വേണ്ടെന്നാണ് എല്‍ജെഡിയില്‍ ഭൂരിപക്ഷത്തിന്റേയും അഭിപ്രായമെന്നാണ് വിവരം.