Top

‘ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചാല്‍ യുഡിഎഫ് അധികാരത്തിലെത്തുമോ?, തളച്ചിടാന്‍ നോക്കേണ്ട’; രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് കെസി ജോസഫ്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കും എന്ന അഭ്യൂഹത്തില്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും മാറേണ്ട ആവശ്യമില്ലെന്നും നേമത്തിന് എന്താണ് ഇത്ര പ്രധാന്യമെന്നും കെസി ജോസഫ് ചോദിച്ചു. ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചാല്‍ യുഡിഎഫ് അധികാരത്തിലെത്തുമോയെന്ന വൈകാരികമായ പ്രതികരമാണ് കെസി ജോസഫിന്റേത്. എവിടേയും അദ്ദേഹത്തെ തളച്ചിടാന്‍ നോക്കേണ്ടതില്ല, എല്ലാ മണ്ഡലങ്ങളിലും ഉമ്മന്‍ചാണ്ടിക്ക് പ്രചാരണത്തിന് പേകാനാകണമെന്നും കെസി ജോസഫ് പറഞ്ഞു. നേമത്തേക്ക് മാറുന്നതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ തടിച്ചുകൂടിയിരിക്കുകയാണ്. […]

13 March 2021 12:14 AM GMT

‘ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചാല്‍ യുഡിഎഫ് അധികാരത്തിലെത്തുമോ?, തളച്ചിടാന്‍ നോക്കേണ്ട’; രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് കെസി ജോസഫ്
X

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കും എന്ന അഭ്യൂഹത്തില്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും മാറേണ്ട ആവശ്യമില്ലെന്നും നേമത്തിന് എന്താണ് ഇത്ര പ്രധാന്യമെന്നും കെസി ജോസഫ് ചോദിച്ചു.

ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചാല്‍ യുഡിഎഫ് അധികാരത്തിലെത്തുമോയെന്ന വൈകാരികമായ പ്രതികരമാണ് കെസി ജോസഫിന്റേത്. എവിടേയും അദ്ദേഹത്തെ തളച്ചിടാന്‍ നോക്കേണ്ടതില്ല, എല്ലാ മണ്ഡലങ്ങളിലും ഉമ്മന്‍ചാണ്ടിക്ക് പ്രചാരണത്തിന് പേകാനാകണമെന്നും കെസി ജോസഫ് പറഞ്ഞു.

നേമത്തേക്ക് മാറുന്നതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ തടിച്ചുകൂടിയിരിക്കുകയാണ്. പുതുപ്പള്ളി വിട്ട് പോകരുത്, ഞങ്ങളെ വിട്ട് പോകരുത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉര്‍ത്തിയാണ് പ്രതിഷേധം. ഒരു പ്രവര്‍ത്തകന്‍ പാര്‍ട്ടി പതാക ഉയര്‍ത്തി അദ്ദേഹത്തിന്റെ വീടിന്റെ മുകളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. താഴെയിറങ്ങാന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും താഴെയിറങ്ങാന്‍ തയ്യാറാവുന്നില്ല. സ്ത്രീകളും യുവാക്കളും അടക്കം വലിയ ജനകൂട്ടമാണ് വീടിന് മുന്നില്‍ തടിച്ചുകൂടിയിട്ടുള്ളത്.

ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് മത്സരിപ്പിക്കരുതാവശ്യപ്പെട്ട് എഐസിസിക്ക് കത്തയച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വലിയ ഫ്‌ളക്‌സുകളും പരിസരത്ത് പ്രവര്‍ത്തകര്‍ സ്ഥാപിച്ചു. കോണ്‍ഗ്രസ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ആരംഭിച്ചതോടെയാണ് ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്നാല്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പുതുപ്പള്ളി മാത്രമെ മത്സരിക്കൂവെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

Next Story