പോസ്റ്റര്‍ വിവാദം എന്‍ഡിഎയിലും; കായംകുളത്ത് ബിജെപി-ബിഡിജെഎസ് ഭിന്നത
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച്ചയുണ്ടായെന്നാരോപിച്ച് കായംകുളം എന്‍ഡിഎക്കുള്ളില്‍ ഭിന്നത രൂക്ഷം. ബിജെപി തെരഞ്ഞെടുപ്പില്‍ സഹകരിച്ചില്ലെന്നാരോപിച്ച് ബിഡിജെഎസ് രംഗത്ത് വന്നതോടെയാണ് ഭിന്നത പരസ്യമായി പുറത്ത് വന്നത്. ഇത് സംബന്ധിച്ച് ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ഇരു നേതൃത്വത്തിനും പരാതി നല്‍കും. തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ പലയിടത്തും ഒട്ടിച്ചില്ല, അഭ്യര്‍ത്ഥനയും മാതൃകാ ബാലറ്റും പല ബിജെപി നേതാക്കളുടേയും വീട്ടില്‍ കെട്ടുകണക്കിന് ഇരിപ്പുണ്ട്, ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും അലംഭാവം ഉണ്ടായി എന്നതടക്കമുള്ള ആരോപണങ്ങളാണ് ബിഡിജെഎസ് ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിഡിജെഎസ് യോഗത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായി. […]

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച്ചയുണ്ടായെന്നാരോപിച്ച് കായംകുളം എന്‍ഡിഎക്കുള്ളില്‍ ഭിന്നത രൂക്ഷം. ബിജെപി തെരഞ്ഞെടുപ്പില്‍ സഹകരിച്ചില്ലെന്നാരോപിച്ച് ബിഡിജെഎസ് രംഗത്ത് വന്നതോടെയാണ് ഭിന്നത പരസ്യമായി പുറത്ത് വന്നത്. ഇത് സംബന്ധിച്ച് ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ഇരു നേതൃത്വത്തിനും പരാതി നല്‍കും.
തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ പലയിടത്തും ഒട്ടിച്ചില്ല, അഭ്യര്‍ത്ഥനയും മാതൃകാ ബാലറ്റും പല ബിജെപി നേതാക്കളുടേയും വീട്ടില്‍ കെട്ടുകണക്കിന് ഇരിപ്പുണ്ട്, ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും അലംഭാവം ഉണ്ടായി എന്നതടക്കമുള്ള ആരോപണങ്ങളാണ് ബിഡിജെഎസ് ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിഡിജെഎസ് യോഗത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായി.
ആദ്യഘട്ടത്തില്‍ ആവേശത്തോടെ നിന്നവര്‍ ഒടുവില്‍ പിന്മാറിയെന്ന് ബിഡിജെഎസ് പറഞ്ഞു. ബിജെപി നേതാക്കളുടെ പിണക്കം മാറ്റുന്നതിന് മാത്രം പ്രചാരണത്തിനിടയില്‍ നാല് ദിവസം നഷ്ടമായി, ബിഡിജെഎസിന് വോട്ട് കുറഞ്ഞാല്‍ മണ്ഡലം ഏറ്റെടുക്കാമെന്ന ചില ബിജെപി നേതാക്കളുടെ മോഹമാണ് പ്രചാരണത്തിലെ വീഴ്ച്ചക്ക് കാരണമെന്നും നേതൃത്വം കുറ്റപ്പെടുത്തുന്നു.
വെള്ളാപ്പള്ളിയുടെ സ്വന്തം ആളാണെന്ന് തരത്തില്‍ പല വീടുകളിലും എത്തി സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തിയതിന് പിന്നില്‍ ഗുരുദേശം ഉണ്ടെന്നും ഒപ്പം നിന്നവരെ ചതിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പറഞ്ഞു.
- TAGS:
- BDJS
- BJP
- Kayamkulam