പണ്ഡിതന്മാര് ആരുടെ വേദിയില്‍ പോകണമെന്ന് രാഷ്ട്രീയക്കാര്‍ പറയേണ്ടെന്ന് കാന്തപുരം; ‘തെരഞ്ഞെടുപ്പ് നിലപാട് പിന്നീട്’
കണ്ണൂര്‍: മതപണ്ഡിതര്‍ ഇടത് സംഘടനാ നേതാക്കളുമായി വേദി പങ്കിടുന്ന കാര്യത്തില്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. മതപണ്ഡിതര്‍ ഏത് പരിപാടികളില്‍ പങ്കെടുക്കണം എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളല്ലെന്നും അദ്ദേഹം പ്രതികരിച്ചു. കൊവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ആയിരുന്നു. അത് എല്ലാ വിഭാഗക്കാരും അംഗീകരിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും കാന്തപുരം പറഞ്ഞു. കഴിഞ്ഞ ദിവസം സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കവും […]

കണ്ണൂര്‍: മതപണ്ഡിതര്‍ ഇടത് സംഘടനാ നേതാക്കളുമായി വേദി പങ്കിടുന്ന കാര്യത്തില്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. മതപണ്ഡിതര്‍ ഏത് പരിപാടികളില്‍ പങ്കെടുക്കണം എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കൊവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ആയിരുന്നു. അത് എല്ലാ വിഭാഗക്കാരും അംഗീകരിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും കാന്തപുരം പറഞ്ഞു.
കഴിഞ്ഞ ദിവസം സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കവും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും വേദി പങ്കിട്ടിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നേരത്തെ, മുഖ്യമന്ത്രിയുടെ കേരള പര്യടനം മലപ്പുറത്തെത്തിയപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്നും സമസ്ത നേതാവ് ആലിക്കുട്ടി മുസലിയാരെ ലീഗ് ഇടപെട്ട് തടഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കാന്തപുരത്തിന്റെ വിശദീകരണം.
മലബാറിലെ സുന്നി വോട്ടുബാങ്ക് ലക്ഷ്യമിട്ട് എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന വടംവലികളുടെ തുടര്‍ച്ചയായാണ് സുന്നി നേതാക്കളുടെ നീക്കങ്ങള്‍ വിവാദമാവുന്നത്. നേരത്തെ, ഉമര്‍ ഫൈസി മുക്കം എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രശംസിച്ചും കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെ പരിഹസിച്ചും രംഗത്തുവന്നിരുന്നു. എന്നാല്‍, സമസ്തയുടെ അഭിപ്രായം അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറയുന്നത് മാത്രമാണെന്ന വിശദീകരണവുമായി ഉമര്‍ ഫൈസിയുടെ നീക്കങ്ങള്‍ക്ക് ലീഗ് തടയിടാന്‍ ശ്രമിച്ചു.
സുന്നി പണ്ഡിതന്മാര് രാഷ്ട്രീയ നേതാക്കളുമായി വേദി പങ്കിടുന്നത് പോലും തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തപ്പെടുന്നതിന് ഇടയിലായി കാന്തപുരത്തിന്റെ പ്രസ്താവന.