പയ്യന്നൂരില്‍ ടിഐ മധുസൂദനന്, തലശ്ശേരി ഷംസീറിന്, കല്ല്യാശ്ശേരിയില്‍ യുവമുഖം; കണ്ണൂരില്‍ സിപിഐഎമ്മിന്റെ സാധ്യതകള്‍ ഇങ്ങനെ
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കവെ, സാധ്യതാ പട്ടികയുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്. മട്ടന്നൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, അഴീക്കോട്, തലശ്ശേരി തുടങ്ങിയ മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയിരിക്കുന്നത്. പയ്യന്നൂരില്‍ ടിഐ മധുസൂദനനെ ഇറക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. തലശ്ശേരി സിറ്റിങ് എംഎല്‍എ എഎന്‍ ഷംസീറിന് തന്നെ നല്‍കിയേക്കും. യുഡിഎഫില്‍നിന്നും പേരാവൂര്‍ പിടിച്ചെടുക്കാന്‍ സ്വതന്ത്രനെ ഇറക്കാനാണ് ആലോചന. രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവരെ ഇറക്കേണ്ടെന്ന തീരുമാനത്തോടെ പയ്യന്നൂരില്‍ സി കൃഷ്ണന്റെയും തളിപ്പറമ്പില്‍ ജയിംസ് മാത്യുവിന്റെയും […]

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കവെ, സാധ്യതാ പട്ടികയുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്. മട്ടന്നൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, അഴീക്കോട്, തലശ്ശേരി തുടങ്ങിയ മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയിരിക്കുന്നത്.
പയ്യന്നൂരില്‍ ടിഐ മധുസൂദനനെ ഇറക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. തലശ്ശേരി സിറ്റിങ് എംഎല്‍എ എഎന്‍ ഷംസീറിന് തന്നെ നല്‍കിയേക്കും. യുഡിഎഫില്‍നിന്നും പേരാവൂര്‍ പിടിച്ചെടുക്കാന്‍ സ്വതന്ത്രനെ ഇറക്കാനാണ് ആലോചന.
രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവരെ ഇറക്കേണ്ടെന്ന തീരുമാനത്തോടെ പയ്യന്നൂരില്‍ സി കൃഷ്ണന്റെയും തളിപ്പറമ്പില്‍ ജയിംസ് മാത്യുവിന്റെയും കല്യാശ്ശേരിയില്‍ ടിവി രാജേഷിന്റെയും സാധ്യതകള്‍ മങ്ങിയിരുന്നു. ഇതോടെ കല്ല്യാശ്ശേരിയില്‍ എം വിജിനെ ഇറക്കാനാണ് ജില്ലാ കേന്ദ്രത്തിന്റെ തീരുമാനം. തളിപ്പറമ്പ് എംവി ഗോവിന്ദന് മാസ്റ്ററിന് നല്‍കും. അഴീക്കോട് കെവി സുമേഷിനെ ഇറക്കാനാണ് സാധ്യത.
ഇപി ജയരാജന് മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ മട്ടന്നൂരില്‍ മന്ത്രി കെകെ ശൈലജയെ ഇറക്കാനാണ് തീരുമാനം.
അതേസമയം, പി ജയരാജനെ മത്സരിപ്പിക്കുന്ന കാര്യം സംസ്ഥാന കമ്മറ്റിക്ക് വിട്ടിരിക്കുകയാണെന്നാണ് വിവരം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജനുണ്ടായ തിരിച്ചടിയാണ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനമെടുക്കാത്തതിന് പിന്നില്‍.
ഇടുക്കി ഉടുമ്പന്‍ചോലയില്‍ മന്ത്രി എംഎം മണിയെത്തന്നെയാവും മത്സരിപ്പിക്കുക. ദേവികുളത്ത് എസ് രാജേന്ദ്രന് മത്സരിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും. രാജേന്ദ്രന് മത്സരിക്കുന്നില്ലെങ്കില്‍ ആര് ഈശ്വരന്, എ രാജ എന്നിവരുടെ പേരുകളാണ് ജില്ലാ നേതൃത്വം നിര്‍ദേശിച്ചിട്ടുള്ളത്. തൊടുപുഴ കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാനാണ് നിലവിലെ തീരുമാനം. എന്നാല്‍ ഇതിനോട് കേരളാ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ആലപ്പുഴ ജില്ലാ നേതൃത്വം രംഗത്തെത്തി. മൂന്ന് ടേം നിബന്ധന തോമസ് ഐസക്കിന്റെയും സുധാകരന്റെയും കാര്യത്തില്‍ വേണ്ടെന്നും ഇരുവരുടെയും വിജയസാധ്യത പരിഗണിക്കണമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ജില്ലാ നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടത്.