Top

ഒന്‍പത് നേടാനാകുമെന്ന് സിപിഐഎം, 7 വരെ കണക്ക്കൂട്ടി സിപിഐ; കണ്ണൂരിലെ സാധ്യത ഇങ്ങനെ

കണ്ണൂരിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ 9 സീറ്റുകള്‍ ലഭിച്ചേക്കുമെന്ന വിലയിരുത്തലില്‍ സിപിഐഎം. കീഴ്ഘടകങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ജില്ലാ ഘടകം ഈ കണക്കിലേക്കെത്തുന്നത്. ഇരിക്കൂറും കണ്ണൂരുമാണ് സിപിഐഎം വിലയിരുത്തലില്‍ നഷ്ടപ്പെടുന്ന സീറ്റുകള്‍. ഒപ്പം കൂത്തുപറമ്പും പേരാവൂരും ജയിക്കുന്ന സീറ്റിലാണ് ഉള്‍പ്പെടുത്തിയതെങ്കിലും പകുതി സാധ്യതയാണ് കണക്കാക്കുന്നത്. കെഎം ഷാജി എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഴീക്കോട് മണ്ഡലത്തില്‍ മുന്നണി വിജയം കണക്കുകൂട്ടുന്നുണ്ട്. അതേസമയം സിപിഐയുടെ വിലയിരുത്തതില്‍ മുന്നണിക്ക് 7 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. സിപിഐ നിര്‍വാഹക സമിതി യോഗം ഇന്ന് […]

11 April 2021 11:21 PM GMT

ഒന്‍പത് നേടാനാകുമെന്ന് സിപിഐഎം, 7 വരെ കണക്ക്കൂട്ടി സിപിഐ; കണ്ണൂരിലെ സാധ്യത ഇങ്ങനെ
X

കണ്ണൂരിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ 9 സീറ്റുകള്‍ ലഭിച്ചേക്കുമെന്ന വിലയിരുത്തലില്‍ സിപിഐഎം. കീഴ്ഘടകങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ജില്ലാ ഘടകം ഈ കണക്കിലേക്കെത്തുന്നത്. ഇരിക്കൂറും കണ്ണൂരുമാണ് സിപിഐഎം വിലയിരുത്തലില്‍ നഷ്ടപ്പെടുന്ന സീറ്റുകള്‍. ഒപ്പം കൂത്തുപറമ്പും പേരാവൂരും ജയിക്കുന്ന സീറ്റിലാണ് ഉള്‍പ്പെടുത്തിയതെങ്കിലും പകുതി സാധ്യതയാണ് കണക്കാക്കുന്നത്. കെഎം ഷാജി എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഴീക്കോട് മണ്ഡലത്തില്‍ മുന്നണി വിജയം കണക്കുകൂട്ടുന്നുണ്ട്.

അതേസമയം സിപിഐയുടെ വിലയിരുത്തതില്‍ മുന്നണിക്ക് 7 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. സിപിഐ നിര്‍വാഹക സമിതി യോഗം ഇന്ന് ചേരും. ഇരിക്കൂര്‍, പേരാവൂര്‍, കണ്ണൂര്‍, കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളില്‍ സിപിഐയുടെ കണക്കില്‍ നഷ്ടമാവുന്ന സീറ്റുകള്‍.

എന്നാല്‍ യുഡിഎഫ് കണ്ണൂര്‍ ജില്ലയില്‍ 5 സീറ്റുകള്‍ വരെ പ്രതീക്ഷവെക്കുന്നുണ്ട്. അഴീക്കോടിന്റെ കാര്യത്തില്‍ ലീഗിന് നിലനിര്‍ത്താമെന്ന് നൂറു ശതമാനം ഉറപ്പിക്കാന്‍ കഴിയില്ല. ജില്ലയില്‍ രണ്ട് സീറ്റില്‍ മാത്രം മത്സരിച്ച ലീഗിന് ഒരെണ്ണം നിലനിര്‍ത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. കെഎം ഷാജിക്കെതിരെ നില്‍ക്കുന്ന ആരോപണങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആദ്യഘട്ടത്തില്‍ വന്ന പ്രതിസന്ധിയും തിരിച്ചടിയാവുമോയെന്നതാണ് ലീഗിലെ സംശയം.

Next Story