Top

‘എന്നെ തോല്‍പിക്കാന്‍ മഞ്ചേശ്വരത്ത് അപരന്‍മാരെ ഇറക്കി’; എന്‍എസ്എസ് എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് കെ സുരേന്ദ്രന്‍

പത്തനംതിട്ട: മഞ്ചേശ്വരത്ത് അപരന്മാരെ നിര്‍ത്തി തന്നെ തോല്‍പ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മണ്ഡലത്തില്‍ അപരന്റെ പത്രിക സ്വീകരിക്കുന്നതിന് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. നേമത്ത് ബിജെപിക്ക് വിജയമുറപ്പാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. മണ്ഡലത്തില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപിക്കെ സാധിക്കു. അവിടെ നിന്നും കഴിഞ്ഞ തവണത്തെപ്പോലെ ബിജെപി സ്ഥാനാര്‍ത്ഥി തന്നെയാകും നിയമസഭയിലേക്ക് പോകുക. എല്ലാ മണ്ഡലങ്ങളിലും എന്‍എസ്എസ് യുഡിഎഫിനെ പിന്തുണയ്ക്കില്ല. ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി […]

21 March 2021 7:42 AM GMT

‘എന്നെ തോല്‍പിക്കാന്‍ മഞ്ചേശ്വരത്ത് അപരന്‍മാരെ ഇറക്കി’; എന്‍എസ്എസ് എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് കെ സുരേന്ദ്രന്‍
X

പത്തനംതിട്ട: മഞ്ചേശ്വരത്ത് അപരന്മാരെ നിര്‍ത്തി തന്നെ തോല്‍പ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മണ്ഡലത്തില്‍ അപരന്റെ പത്രിക സ്വീകരിക്കുന്നതിന് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

നേമത്ത് ബിജെപിക്ക് വിജയമുറപ്പാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. മണ്ഡലത്തില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപിക്കെ സാധിക്കു. അവിടെ നിന്നും കഴിഞ്ഞ തവണത്തെപ്പോലെ ബിജെപി സ്ഥാനാര്‍ത്ഥി തന്നെയാകും നിയമസഭയിലേക്ക് പോകുക. എല്ലാ മണ്ഡലങ്ങളിലും എന്‍എസ്എസ് യുഡിഎഫിനെ പിന്തുണയ്ക്കില്ല.

ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സത്യവാങ്മൂലം മാറ്റി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ അത് പറയണം. വിഷയത്തില്‍ പാര്‍ട്ടി നിലപാട് ശരിയാണെന്ന ദുരഭിമാനബോധമാണ് അവരെ നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല വികാരം പെട്ടെന്ന് അണയുന്ന ഒന്നല്ല. നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. വിഷയത്തില്‍ പാര്‍ട്ടി നിലപാട് ശരിയാണെന്ന ദുരഭിമാന ബോധമാണ് സിപിഐഎമ്മിനെ നയിക്കുന്നത്.

കെ സുരേന്ദ്രന്‍

മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയ സംഭവം വേണ്ടവിധം പരിശോധിക്കും. തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥി പട്ടിക തള്ളിയത്. വിഷയത്തില്‍ കോടതിവിധി അനുകൂലമാകുമെന്നാണ് കരുതുന്നത്. വിധി വന്നതിന് ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ഈ മണ്ഡലങ്ങളില്‍ പാര്‍ട്ടി ആരെ പിന്തുണയ്ക്കുമെന്നതില്‍ തീരുമാനമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story