തലശ്ശേരിയിലും ഗുരുവായൂരിലും പത്രിക തള്ളിയത് ബിജെപിയെ മുള്‍മുനയിലാക്കി: വീഴ്ച്ച സമ്മതിച്ച് കെ സുരേന്ദ്രന്
നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയത് പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഒരു സംഘടനയെന്ന തരത്തില്‍ സംഭവം പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും വീഴ്ച്ച പറ്റിയത് മനഃപൂര്‍വ്വമാണെന്ന് കരുതുന്നില്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു. ‘തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതില്‍ പരിശോധനയുണ്ടാവും. വീഴ്ച്ച പറ്റിയത് മനപൂര്‍വ്വമാണെന്ന് കരുതുന്നില്ല. എന്നാല്‍ സംഘടന എന്ന നിലയില്‍ വിശദമായി അത് പരിശോധിക്കും. ബുദ്ധിമുട്ടുണ്ടാക്കിയ ഒരേ ഒരു കാര്യവും, മുള്‍മുനയില്‍ നിര്‍ത്തിയതും രണ്ട് മണ്ഡലങ്ങളിലേയും […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയത് പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഒരു സംഘടനയെന്ന തരത്തില്‍ സംഭവം പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും വീഴ്ച്ച പറ്റിയത് മനഃപൂര്‍വ്വമാണെന്ന് കരുതുന്നില്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു.
‘തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതില്‍ പരിശോധനയുണ്ടാവും. വീഴ്ച്ച പറ്റിയത് മനപൂര്‍വ്വമാണെന്ന് കരുതുന്നില്ല. എന്നാല്‍ സംഘടന എന്ന നിലയില്‍ വിശദമായി അത് പരിശോധിക്കും. ബുദ്ധിമുട്ടുണ്ടാക്കിയ ഒരേ ഒരു കാര്യവും, മുള്‍മുനയില്‍ നിര്‍ത്തിയതും രണ്ട് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥിത്വം തള്ളിയതാണ്. ഇതൊരു അപമാനമല്ല. ഹ്യൂമണ്‍ എററാണ്. സംഘടനാ പരമായി ചിലത് പരിശോധിക്കേണ്ടതുണ്ട്.’ കെ സുരേന്ദ്രന് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ഗുരുവായൂരിലും തലശേരിയിലും ബിജെപി സ്ഥാനാര്‍ത്ഥി പത്രിക തള്ളിയത് കോലിബി സഖ്യമാണെന്ന ഇടത് ആരോപണത്തിലേക്ക് വഴിവെച്ചിരുന്നു. പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ സുരേഷ് ഗോപിയുടെ പ്രസ്താവനയും പാര്‍ട്ടിയെ വലച്ചു. തലശേരിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ എംഎന്‍ ഷംസീര്‍ തോല്‍ക്കണമെന്നും ഗുരുവായൂരില്‍ മുസ്ലീംലീഗിന്റെ കെഎന്‍എ ഖാദര്‍ വിജയിക്കണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യണം, അല്ലെങ്കില്‍ സിപിഐഎമ്മിനെ തോല്‍പ്പിക്കണമെന്നാണ് സുരേഷ് പറഞ്ഞത്. നോട്ടയ്ക്കല്ല ചെയ്യേണ്ടതെന്നാണ് അഭിപ്രായമെങ്കില്‍ കൃത്യമായി പറയാം, ഗുരുവായൂരില്‍ ലീഗിന്റെ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നാണ് ആഗ്രഹം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. തലശേരിയില്‍ ഷംസീര്‍ തോല്‍ക്കണമെന്നാണ് തന്റെ നിലപാടെന്നും സുരേഷ് ഗോപി പറഞ്ഞു