‘ലക്ഷ്യം സര്‍ക്കാര്‍ രൂപീകരണം; ടേണിംഗ് പോയിന്റ് ക്രൈസ്തവ വോട്ട്’; കെ സുരേന്ദ്രന് പറയുന്നു
ക്രൈസ്തവ സമൂഹത്തിന്റെ വോട്ട് ബിജെപിക്ക് ഒരു വലിയ ടേണിംഗ് പോയിന്റായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. നരേന്ദ്രമോദിയോടുള്ള ആഭിമുഖ്യം ക്രൈസ്തവ സമൂഹത്തിനുണ്ടായിട്ടുണ്ടെന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശമെന്നും സുരേന്ദ്രന് അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ‘കോണ്‍ഗ്രസ് മുക്ത കേരളം ബിജെപി ആഗ്രഹിക്കുന്നുവെന്ന പ്രചാരണം ദുഷ്ടലാക്കോടെയാണ്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് മുക്ത കേരളത്തിനായി ഞങ്ങള്‍ ഒന്നും ചെയ്യേണ്ട. അത് ലീഗ് ചെയ്യുന്നുണ്ട്. മുസ്ലീം ലീഗിന്റെ പണികൊണ്ടാണ് ഇവിടെ കോണ്‍ഗ്രസ് വിമുക്ത കേരളം ഉണ്ടാവാന്‍ പോകുന്നത്. ലീഗ് ഇപ്പോള്‍ […]

ക്രൈസ്തവ സമൂഹത്തിന്റെ വോട്ട് ബിജെപിക്ക് ഒരു വലിയ ടേണിംഗ് പോയിന്റായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. നരേന്ദ്രമോദിയോടുള്ള ആഭിമുഖ്യം ക്രൈസ്തവ സമൂഹത്തിനുണ്ടായിട്ടുണ്ടെന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശമെന്നും സുരേന്ദ്രന് അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
‘കോണ്‍ഗ്രസ് മുക്ത കേരളം ബിജെപി ആഗ്രഹിക്കുന്നുവെന്ന പ്രചാരണം ദുഷ്ടലാക്കോടെയാണ്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് മുക്ത കേരളത്തിനായി ഞങ്ങള്‍ ഒന്നും ചെയ്യേണ്ട. അത് ലീഗ് ചെയ്യുന്നുണ്ട്. മുസ്ലീം ലീഗിന്റെ പണികൊണ്ടാണ് ഇവിടെ കോണ്‍ഗ്രസ് വിമുക്ത കേരളം ഉണ്ടാവാന്‍ പോകുന്നത്. ലീഗ് ഇപ്പോള്‍ ആറ് സീറ്റ് ചോദിച്ചിട്ടുണ്ട്. അവര്‍ ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ചുവെന്നാണ് അണിയറയില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചത്. ഞങ്ങള്‍ക്ക് രണ്ട് മുന്നണികളോടും സമദൂര നിലപാടാണ്. സര്‍ക്കാര്‍ ഉണ്ടാക്കാനാണ് നിര്‍ദേശം. അല്ലാതെ കുറച്ച് സീറ്റുകള്‍ പിടിച്ചിട്ട് കാര്യമില്ല.’ കെ സുരേന്ദ്രന് പറഞ്ഞു.
സിപിഐഎം സംസ്ഥാന സെക്രട്ടറി വിജരാഘവന്റെ പ്രസ്താവന എല്‍ഡിഎഫിന് വലിയ ഗുണം ചെയ്യുമെന്ന് കരുതുന്നില്ല. കാരണം അവര്‍ പരീക്ഷിച്ച മാര്‍ഗം തന്നെയാണ് ഇതെന്നും സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
നേരത്തെ ശോഭാ സുരേന്ദ്രന് പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്ന് സുരേന്ദ്രന് പ്രതികരിച്ചു. ‘വി മുരളീധരന് വൈസ് പ്രസിഡണ്ടും കൃഷ്ണദാസ് പ്രസിഡണ്ടും ആയിരുന്നപ്പോള്‍ അടുത്ത ടേമില്‍ പ്രസിഡണ്ടായിരുന്നു. അത്തരം ആരോപണങ്ങള്‍ക്കൊന്നും കഴമ്പില്ല. അവര്‍ സജീവമായി വരുമെന്ന് തന്നെയാണ് കരുതുന്നത്.’ സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
ഇത്തവണ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നാണ് സുരേന്ദ്രന്റെ നിലപാട്. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ ഏറ്റവും അച്ചടക്കം പാലിക്കേണ്ടയാള്‍ താനായതിനാല്‍ മത്സരിക്കില്ലായെന്ന് പറയാന്‍ കഴിയില്ലെന്നും പാര്‍ട്ടി നിര്‍ദേശം അനുസരിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.