Top

‘രാജിവെക്കാത്തത് പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്ന് കരുതിയാണ്’; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരന്‍; നേതാക്കളുടെ പേരെടുത്ത് വിമര്‍ശനം

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ എംപി. സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ പ്രത്യാശ നഷ്ടപ്പെട്ടെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെക്കാത്തത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്നതിലാനാണെന്നും സുധാകരന്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സുധാകരന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം നേതൃത്വത്തിനെതിരെ പൊട്ടിതെറിച്ചത്. ഹൈക്കമാന്റ് എന്നത് സോണിയയും രാഹുലും അല്ല, കെസി വേണുഗോപാലാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. കെ […]

15 March 2021 8:58 PM GMT

‘രാജിവെക്കാത്തത് പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്ന് കരുതിയാണ്’; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരന്‍; നേതാക്കളുടെ പേരെടുത്ത് വിമര്‍ശനം
X

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ എംപി. സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ പ്രത്യാശ നഷ്ടപ്പെട്ടെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെക്കാത്തത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്നതിലാനാണെന്നും സുധാകരന്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സുധാകരന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം നേതൃത്വത്തിനെതിരെ പൊട്ടിതെറിച്ചത്. ഹൈക്കമാന്റ് എന്നത് സോണിയയും രാഹുലും അല്ല, കെസി വേണുഗോപാലാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

കെ സുധാകരന്റെ പ്രതികരണം

‘പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വന്ന പാകപിഴക്ക് കാരണം ഈ പാര്‍ട്ടിയില്‍ ഗ്രൂപ്പ് ഉണ്ട്. ഗ്രൂപ്പ് നോക്കി സ്ഥാനമാനങ്ങള്‍ നല്‍കാന്‍ പറയാറില്ല. ഒരു ഗ്രൂപ്പിന് അവകാശപ്പെട്ടത് അതിനകത്ത് തന്നെ തീര്‍ക്കാറാണ് പതിവ്. എന്നാല്‍ ഇത്തവണ ഇരിക്കൂറില്‍ അത് ലംഘിക്കപ്പെട്ടുവെന്നതാണ് വിഷയം. ഉമ്മന്‍ ചാണ്ടി അടക്കമുള്ള കമ്മിറ്റിയാണ് തീരുമാനമെടുക്കുന്നത്. പ്രശ്‌നം വരുമ്പോള്‍ എ ഗ്രൂപ്പുകാര്‍ അസ്വസ്ഥരാവുന്നു. അവര്‍ പരസ്യമായി പ്രതികരിച്ചു. ഒരുപരിധി വരെ തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൂര്‍ണമായി പരിഹരിച്ചാലും അവര്‍ക്ക് നീതി കിട്ടുമെന്ന വിശ്വാസം എനിക്കില്ല.

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നിട്ടില്ല. വിജയസാധ്യതക്ക് വിരുദ്ധമായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. അത് നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തിരുത്താനുള്ള മനസ് കാണിച്ചിട്ടില്ല. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടുന്നതാണ് കമ്മിറ്റി. നേതാക്കളുടെ പോരായ്മയാണ് കേരളത്തിലെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം.

ഹൈക്കമാന്റ് എന്ന് പറയുന്നത് സോണിയാഗാന്ധിയോ രാഹുല്‍ഗാന്ധിയോ ഒന്നുഅല്ല. ഹൈക്കമാന്റ് എന്ന് ഇവിടെ ആളുകള്‍ ഉദ്ദേശിക്കുന്നത് കെസി വേണുഗോപാലിനെയാണ്. കെസിക്ക് അദ്ദേഹത്തിന്റേതായ താല്‍പര്യങ്ങളുണ്ട്. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് എന്ന നിലയില്‍ ഞാന്‍ ഉണ്ടാക്കിക്കൊടുത്ത രണ്ട് ലിസ്റ്റിലെ വലിയ ഭാഗം ഒഴിവാക്കപ്പെട്ടു. അതിന്റെ കാരണം പോലും ബോധിപ്പിച്ചിട്ടില്ല. പ്രവര്‍ത്തനത്തെ വിലമതിക്കാത്ത അനുഭവമാണ് ഇത്തവണ ഉണ്ടാക്കിയിട്ടുള്ളത്. ഹൈക്കമാന്റിനെ നേതാക്കള്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. സ്ഥാനാര്‍ത്ഥിപട്ടികയില്‍ എല്ലാവര്‍ക്കും നിരാശയാണ്.

കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്ന് പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് രാജിവെക്കുന്നത് പാര്‍ട്ടിയുടെ വിജയത്തെ മങ്ങലേല്‍പ്പക്കും എന്ന വിചാരം കൊണ്ടാണ് രാജിവെക്കാത്തത്.

ലതികാ സുഭാഷിനോട് എല്ലാവരും ഐക്യപ്പെട്ടു. അത് ന്യായമാണെന്ന തോന്നല്‍ കേരളത്തിലെ പൊതുവായ പ്രവര്‍ത്തകര്‍ക്കുണ്ട്. പറഞ്ഞ വാക്ക് പോലും പാലിച്ചില്ല. ഘടകക്ഷികളോട് സംസാരിക്കാനും അനാവശ്യം സംസാരിക്കുമ്പോള്‍ കെപിസിസി നേതൃത്വം തിരുത്തണം. അവര്‍ക്ക് അടിയറ വെക്കുന്നതാവരുത് നേതൃത്വം. അല്ലാതെ അത് അംഗീകരിച്ച് പോകരുത്.

സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ പ്രത്യാശ നഷ്ടപ്പെട്ടു. അത്രമോശമായിരുന്നു പ്രതികരണങ്ങളും പ്രവര്‍ത്തികളും. ‘

Next Story