സുരേന്ദ്രന് ചങ്കിടിപ്പ്; മത്സരിച്ച രണ്ടിടത്തും പിന്നില്‍; പത്തനംതിട്ടയില്‍ അഞ്ചിടത്തും എല്‍ഡിഎഫ്
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചകങ്ങള്‍ വരുമ്പോള്‍ പത്തനംതിട്ടയില്‍ അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫിന് ലീഡ്. തിരുവല്ലയില്‍ മാത്യു ടി. തോമസും കോന്നിയില്‍ കെയു ജനീഷ്കുമാറും ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. ആറന്മുളയില് വീണ ജോര്‍ജിന്റെ ലീഡ് നൂറില്‍ താഴെ മാത്രമാണ്. കോന്നിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മൂന്നാമതാണ്. സുരേന്ദ്രന് മഞ്ചേശ്വരത്തും രണ്ടാമതാണ്.കോന്നിയിലെ വോട്ടെണ്ണലില്‍ ആദ്യഘട്ടത്തില്‍ യു.ഡി.എഫിന്റെ റോബിന് പീറ്ററായിരുന്നു മുന്നില്‍. എന്നാല്‍ പിന്നീട് എല്‍ഡിഎഫ് ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. അതേസമയം പാലായില്‍ മാണി സി കാപ്പന് വന്‍ ലീഡ്. 3000 വോട്ടുകള്‍ക്കാണ് […]

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചകങ്ങള്‍ വരുമ്പോള്‍ പത്തനംതിട്ടയില്‍ അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫിന് ലീഡ്. തിരുവല്ലയില്‍ മാത്യു ടി. തോമസും കോന്നിയില്‍ കെയു ജനീഷ്കുമാറും ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. ആറന്മുളയില് വീണ ജോര്‍ജിന്റെ ലീഡ് നൂറില്‍ താഴെ മാത്രമാണ്.
കോന്നിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മൂന്നാമതാണ്. സുരേന്ദ്രന് മഞ്ചേശ്വരത്തും രണ്ടാമതാണ്.കോന്നിയിലെ വോട്ടെണ്ണലില്‍ ആദ്യഘട്ടത്തില്‍ യു.ഡി.എഫിന്റെ റോബിന് പീറ്ററായിരുന്നു മുന്നില്‍. എന്നാല്‍ പിന്നീട് എല്‍ഡിഎഫ് ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.
അതേസമയം പാലായില്‍ മാണി സി കാപ്പന് വന്‍ ലീഡ്. 3000 വോട്ടുകള്‍ക്കാണ് കാപ്പന് മുന്നിട്ട് നില്‍ക്കുന്നത്. 3453 വോട്ടിനാണ് നിലവില്‍ ജോസ് കെ മാണിക്കെതിരെ കാപ്പന് മുന്നിലെത്തിയത്. എന്നാല്‍ അന്തിമ ചിത്രം വന്നിട്ടില്ല. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലാ. കാപ്പനും ജോസും ഒരു പോലെ വിജയം അവവകാശപ്പെടുന്നുണ്ട്.
15000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്ന് കാപ്പന് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. അതേസമയം പാലായില്‍ ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ് എം മത്സരിച്ച സീറ്റില്‍ വിജയിക്കുമെന്നായിരുന്നു ജോസിന്റെ അവകാശവാദം.
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ രമ മുന്നില്‍. ഇവിഎം എണ്ണി തുടങ്ങിയപ്പോള്‍ 1733 വോട്ടിനാണ് മുന്നിട്ട് നില്‍ക്കുന്നത്. തുടക്കം മുതല്‍ തന്നെ കെകെ രമയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. എല്ലാവരും ഉറ്റ് നോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപി ഒറ്റയ്ക്കായിരുന്നു വടകരയില്‍ മത്സരത്തിനിറങ്ങിയത്. കെകെ രമ തന്നെയായിരുന്നു സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന്റെ സികെ നാണുവിനായിരുന്നു ഇവിടെ വിജയം. 20504 വോട്ടുകള്‍ രമ നേടിയിരുന്നു.
- TAGS:
- K Surendran
- LDF
- Pathanamthitta