’12 സ്ഥാനാര്‍ത്ഥികളും വിജയപ്രതീക്ഷയിലാണ്, പാലാ ഉറപ്പ് ഒപ്പം എല്‍ഡിഎഫും’: ജോസ് കെ മാണി
നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വിജയപ്രതീക്ഷ പങ്കുവെച്ച് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. പാലായില്‍ വിജയം ഉറപ്പാണെന്നും ഇടത് മുന്നണിയുടെ തുടര്‍ഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. ഇടത് മുന്നണിക്ക് ലഭിക്കുന്ന സീറ്റുകളുടെ കൃത്യം എണ്ണം ജോസ് കെ മാണി പറയുന്നില്ലെങ്കിലും വ്യക്തമായ സീറ്റുകളുടെ പിന്ബലമുണ്ടാവുമെന്ന് അദ്ദേഹം പ്രതികരിച്ചു. 12 സീറ്റിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. എല്ലാ സീറ്റിലുംകേരള കോണ്‍ഗ്രസ് വിജയിക്കുമെന്നും 12 സ്ഥനാര്ത്ഥികളുമായും നിരന്തരം ബന്ധപ്പെടാറുണ്ടെന്നും […]

നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വിജയപ്രതീക്ഷ പങ്കുവെച്ച് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. പാലായില്‍ വിജയം ഉറപ്പാണെന്നും ഇടത് മുന്നണിയുടെ തുടര്‍ഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. ഇടത് മുന്നണിക്ക് ലഭിക്കുന്ന സീറ്റുകളുടെ കൃത്യം എണ്ണം ജോസ് കെ മാണി പറയുന്നില്ലെങ്കിലും വ്യക്തമായ സീറ്റുകളുടെ പിന്ബലമുണ്ടാവുമെന്ന് അദ്ദേഹം പ്രതികരിച്ചു.
12 സീറ്റിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. എല്ലാ സീറ്റിലുംകേരള കോണ്‍ഗ്രസ് വിജയിക്കുമെന്നും 12 സ്ഥനാര്ത്ഥികളുമായും നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ജേസ് വ്യക്തമാക്കി.
‘പ്രവചനം ഒന്നും നടത്തുന്നില്ല. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലും ഇപ്പോഴും പറയുന്നു പാലാ ഉറപ്പായും എല്ഡിഎഫിനൊപ്പമുണ്ടാവും. എല്‍ഡിഎഫിന്റെ തുടര്‍ഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. പാലാ മണ്ഡലങ്ങളില്‍ അടക്കം മാണി സര് തുടങ്ങിവെച്ച വികസന പദ്ധതികള്‍ ഉണ്ട്. അതിന്റെ തുടര്‍ച്ചയുണ്ടാവും. പാലായുടെ വികസന പദ്ധതി ഞാന്‍ അവതരിപ്പിച്ചിരുന്നു. അതിന് സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
12 സ്ഥാനാര്‍ത്ഥികളുമായി പലവട്ടം ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാവരും വളരെ പ്രതീക്ഷയിലാണ്. എല്ലാവരും ജയിക്കുമെന്നുറപ്പാണ്. വ്യക്തമായ സീറ്റുകളുടെ പിന്‍ബലം എല്ഡിഎഫിനുണ്ടാവും.’ ജോസ് കെ മാണി പറഞ്ഞു.
അതേസമയം ബിജെപി പാലായില്‍ ബിജെപി വോട്ട് മറിച്ചെന്ന ആരോപണവുമായി നേരത്തെ ജോസ് കെ മാണി രംഗത്തെത്തിയിരുന്നു.
പാലായില്‍ കുറഞ്ഞത് 5000-7500 വരെ വോട്ടുകള്‍ ബിജെപി മാണി സി കാപ്പന് മറിച്ച് ചെയതുവെന്നാണ് ആരോപണം. ഇത് ഫലം വരുമ്പോള്‍ വ്യക്തമാവുമെന്നും ബിജെപി വോട്ട് ഗണ്യമായി കുറയുമെന്നും ജോസ് കെ മാണി പറയുന്നു. ചങ്ങനാശേരിയും പാലായിലും കടുത്തുരുത്തിയിലും കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും ബിജെപി വോട്ടുകള്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് പോയിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു.
എന്നാല്‍ ഇതൊന്നും ഇടത് മുന്നണിയുടെ വിജയത്തെ ബാധിക്കില്ലെന്നായിരുന്നു ജോസിന്റെ പ്രതികരണം.