ജോസിനെ തോല്‍പ്പിച്ചത് ബിജെപി വോട്ടുകള്‍ തന്നെയോ; സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗംഇന്ന്
പാലായിലെ തോല്വിഅന്വേഷിക്കണമെന്ന് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച ശേഷമുള്ള ആദ്യ സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗംഇന്ന് നടക്കും. ജോസ് കെ മാണിയുടെ പരാജയം സംബന്ധിച്ചുള്ള സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ കണ്ടെത്തലുകളിലെ വൈരുദ്ധ്യം ചര്‍ച്ചയാകും. ബിജെപി വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചതാണ് പരാജയകാരണം എന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ കണ്ടെത്തല്‍. മാധ്യമ പ്രവര്‍ത്തകര്‍, രണ്ട് കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി; പെഗാസസ് ചോര്‍ത്തിയത് ഉന്നതരുടെ ഫോണ്‍ വിവരങ്ങള്‍ പാലയിലെ ജോസ് കെ മാണിയുടെ തോല്‍വി ജില്ലാ കമ്മറ്റി അന്വേഷിക്കണമെന്നാണ് […]
18 July 2021 7:50 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലായിലെ തോല്വിഅന്വേഷിക്കണമെന്ന് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച ശേഷമുള്ള ആദ്യ സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗംഇന്ന് നടക്കും. ജോസ് കെ മാണിയുടെ പരാജയം സംബന്ധിച്ചുള്ള സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ കണ്ടെത്തലുകളിലെ വൈരുദ്ധ്യം ചര്‍ച്ചയാകും. ബിജെപി വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചതാണ് പരാജയകാരണം എന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ കണ്ടെത്തല്‍.
പാലയിലെ ജോസ് കെ മാണിയുടെ തോല്‍വി ജില്ലാ കമ്മറ്റി അന്വേഷിക്കണമെന്നാണ് സംസ്ഥാന സമിതിയുടെ നിര്‍ദ്ദേശം. മണ്ഡലത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് സംഘടന തലത്തില്‍ തന്നെ പിശക പറ്റിയെന്ന വിലയിരത്തലോടെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. കൂടാതെ പരാജയ കാരണം ബിജെപിയുടെ വോട്ട് കച്ചവടം മാത്രമാണ് ജില്ലാ നേതൃത്വത്തിന്റെ കണ്ടെത്തലും സംസ്ഥാന സമിതി തള്ളിയിരുന്നു. എന്നാല്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിയായ വി എന്‍ വാസവന് പാലായിലെ തോല്‍വിക്ക് കാരണം ബിജെപി വോട്ട് മറിച്ചതാണന്ന് ആവര്‍ത്തിച്ചു.
തോല്‍വി പരിശോധിക്കണമെന്ന് സംസ്ഥാനസമിതി ആവശ്യപ്പെട്ടതോടെ ഇന്ന് ചേരുന്ന സിപിഐ എം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.
ജില്ലയിലെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജോസ് കെ മാണിയുടെ തോല്‍വിയില്‍ അതൃപ്തിയുണ്ട്. അതേ സമയം തോല്‍വിയെ പറ്റിയുള്ള അന്വേഷണങ്ങള്‍ മുന്നണി ബന്ധത്തിന് കോട്ടം തട്ടുമോ എന്ന ആശങ്ക ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വത്തിന് ഇടയിലുണ്ട് .
- TAGS:
- BJP
- CPIM
- Jose K Mani