ജെഡിഎസ് മന്ത്രിപദം പങ്കിട്ടെടുക്കും; മാത്യൂ ടി തോമസും കൃഷ്ണന്‍കുട്ടിയും രണ്ടര വര്‍ഷം വീതം
ജെഡിഎസ് മന്ത്രിപദം മാത്യൂ ടി തോമസും കെ കൃഷ്ണന്‍കുട്ടിയും പങ്കിട്ടെടുക്കും. രണ്ട് പേരും രണ്ടര വര്‍ഷം വീതം മന്ത്രിയാവും. ആദ്യ ടേം മാത്യൂ ടി തോമസിനെന്ന് സൂചന. ഇക്കാര്യം ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചു. ഒരു മന്ത്രി സ്ഥാനം ഉറപ്പായ സാഹചര്യത്തിലാണ് ചര്‍ച്ച. കഴിഞ്ഞ തവണയും സമാനമായിരുന്നു. രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗബലം ഇരുപത്തിയൊന്നാക്കുന്നത് ഇടതുമുന്നണി നേതൃത്വത്തിന്റെ പരിഗണയിലുണ്ട്. പുതിയതായി വന്ന ഘടകക്ഷികള്‍ക്കും ഒറ്റകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്കണമെങ്കില് അംഗബലം കൂട്ടേണ്ടിവരുമെന്ന സൂചനയും ഇടതുമുന്നണി നല്കുന്നു. പുതിയതായി […]

ജെഡിഎസ് മന്ത്രിപദം മാത്യൂ ടി തോമസും കെ കൃഷ്ണന്‍കുട്ടിയും പങ്കിട്ടെടുക്കും. രണ്ട് പേരും രണ്ടര വര്‍ഷം വീതം മന്ത്രിയാവും. ആദ്യ ടേം മാത്യൂ ടി തോമസിനെന്ന് സൂചന. ഇക്കാര്യം ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചു. ഒരു മന്ത്രി സ്ഥാനം ഉറപ്പായ സാഹചര്യത്തിലാണ് ചര്‍ച്ച. കഴിഞ്ഞ തവണയും സമാനമായിരുന്നു.
രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗബലം ഇരുപത്തിയൊന്നാക്കുന്നത് ഇടതുമുന്നണി നേതൃത്വത്തിന്റെ പരിഗണയിലുണ്ട്. പുതിയതായി വന്ന ഘടകക്ഷികള്‍ക്കും ഒറ്റകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്കണമെങ്കില് അംഗബലം കൂട്ടേണ്ടിവരുമെന്ന സൂചനയും ഇടതുമുന്നണി നല്കുന്നു. പുതിയതായി മുന്നണിയില്‍ എത്തിയ കേരള കോണ്‍ഗ്രസിനും എല്‍ജെഡിക്കും മന്ത്രിസ്ഥാനം നല്‍കേണ്ടി വരും. മുന്നണിയിലെ മറ്റ് ചെറു പാര്‍ട്ടികളും മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് രംഗത്ത് എത്തിക്കഴിഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാരില്‍ സിപിഐഎമ്മിന് 13 മന്ത്രിമാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതില്‍ കുറവുണ്ടാകും. 4 മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും, ചീഫ് വിപ്പ് സ്ഥാനവും ഉണ്ടായിരുന്ന സി പിഐ മന്ത്രി സ്ഥാനത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ചീഫ് വിപ്പ് സ്ഥാനം വിട്ടുനല്‍കാമെന്ന് സിപിഐ സിപിഐഎമ്മിനെ അറിയിച്ചിട്ടുണ്ട്. അഞ്ചു സീറ്റുകളില്‍ ജയിച്ച കേരള കോണ്‍ഗ്രസ് രണ്ടു മന്ത്രിസ്ഥാനമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഒരു മന്ത്രി സ്ഥാനം ലഭിക്കാനാണ് സാധ്യത.
എന്‍സിപിയും കടന്നപള്ളി രാമചന്ദ്രനും മന്ത്രി സ്ഥാനത്തിന് വാദം ഉന്നയിക്കും. കെപി മോഹനന് മാത്രമാണ് ജയിച്ചതെങ്കിലും എല്‍ജെഡിയ്ക്കും മന്ത്രിസ്ഥാനം നല്‍കേണ്ടി വരും. ഒരു സീറ്റ് മാത്രം ജയിച്ച ഐഎന്‍എല്ലും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് സിപിഐഎമ്മിന് കത്ത് നല്‍കിയിട്ടുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസും മന്ത്രി സ്ഥാനം ആവശ്യപ്പെടും. കൂടുതല്‍ പേര് മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് വരുന്ന സാഹചര്യം ഒഴിവാക്കാന്‍ സിപിഐഎം ശ്രമം തുടങ്ങി. കഴിഞ്ഞ തവണ മുന്നണിയില്‍ ഇല്ലാതിരുന്ന കേരള കോണ്‍ഗ്രസിന് ഇത്തവണ മന്ത്രി സ്ഥാനം ലഭിച്ചേക്കും. 21 മന്ത്രിമാര്‍ വരെ ആകാമെങ്കില്‍ ഇടതു സര്‍ക്കാരുകളുടെ കാലത്ത് 20 മന്ത്രിമാരെ ഉണ്ടായിട്ടുള്ളൂ. അതേ നിലപാട് തുടരാനാകും പിണറായിയും ശ്രമിക്കുക. അവസാന ഘടത്തില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തി പ്രശ്നം പരിഹരിക്കുമെന്ന് സിപി ഐഎം സൂചിപ്പിക്കുന്നു.