‘പുതുപ്പള്ളി അടക്കം എട്ടില്‍ ആറും ഇടതിനൊപ്പം’; പുച്ഛിച്ചവര്‍ക്ക് ഇതാണ് മറുപടിയെന്ന് ജെയ്ക്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അട്ടിമറിച്ച് പുതുപ്പള്ളിയില്‍ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. ഇത്തവണയും ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കുന്ന ജെയ്ക് സി തോമസ് മണ്ഡലത്തില്‍ സജീവവുമാണ്. പുതുപ്പള്ളിയില്‍ കാര്യങ്ങള്‍ തനിക്ക് അനുകൂലമാണെന്നാണ് എല്‍ഡിഎഫിന്റേയും ജെയിക്കിന്റേയും കണക്ക്കൂട്ടല്‍. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ യുഡിഎഫിന്റെ കൈയ്യില്‍ ഉള്ളതെന്നും ആറ് പഞ്ചായത്ത് എല്‍ഡിഎഫിനൊപ്പം ആണെന്നുമുള്ള പ്രചാരണം കടുപ്പിച്ചിരിക്കുകയാണ് മുന്നണി. ഈ ഫലം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് കണക്ക്കൂട്ടല്‍. വാകത്താനം, പുതുപ്പള്ളി, പാമ്പാടി, മണര്‍ക്കാട്, കൂരോപ്പട, അകലകുന്നം പഞ്ചായത്തുകളില്‍ […]

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അട്ടിമറിച്ച് പുതുപ്പള്ളിയില്‍ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. ഇത്തവണയും ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കുന്ന ജെയ്ക് സി തോമസ് മണ്ഡലത്തില്‍ സജീവവുമാണ്. പുതുപ്പള്ളിയില്‍ കാര്യങ്ങള്‍ തനിക്ക് അനുകൂലമാണെന്നാണ് എല്‍ഡിഎഫിന്റേയും ജെയിക്കിന്റേയും കണക്ക്കൂട്ടല്‍.
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ യുഡിഎഫിന്റെ കൈയ്യില്‍ ഉള്ളതെന്നും ആറ് പഞ്ചായത്ത് എല്‍ഡിഎഫിനൊപ്പം ആണെന്നുമുള്ള പ്രചാരണം കടുപ്പിച്ചിരിക്കുകയാണ് മുന്നണി. ഈ ഫലം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് കണക്ക്കൂട്ടല്‍.
വാകത്താനം, പുതുപ്പള്ളി, പാമ്പാടി, മണര്‍ക്കാട്, കൂരോപ്പട, അകലകുന്നം പഞ്ചായത്തുകളില്‍ എല്‍ഡിഎഫും അയര്‍ക്കുന്നം, മീനടം പഞ്ചായത്തില്‍ യുഡിഎഫുമാണ് ഭരണത്തില്‍. എല്ലാ കാലത്തും യുഡി എഫിനൊപ്പം അടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജെയിക് പറയുന്നു.
‘എല്ലാ കാലത്തും യു ഡി എഫിനൊപ്പംഅടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. അവകാശവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതിമോഹമെന്നു പറഞ്ഞു പുച്ഛിച്ചവര് ഒടുവില്‍ ഈ ഫലം കണ്ടു ഞെട്ടി. മാറാത്തതായി ഒന്ന് മാത്രമേ ഉള്ളു. അത് മാറ്റമാണ്. നിയമസഭയിലും പുതുപ്പള്ളി മാറും. കോട്ട കൊത്തളങ്ങള്‍ തകര്‍ന്നു വീഴുക തന്നെ ചെയ്യും. നമുക്കു ഒന്നിച്ചു നിന്ന് പുതിയ പുതുപ്പള്ളിക്കായി പ്രവര്‍ത്തിക്കാം.’ ജെയ്ക് ഫേസ്ബുക്കില്‍ കുറിച്ചു.
എല്ലാ കാലത്തും യു ഡി എഫിനൊപ്പംഅടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല….
Posted by Jaick C Thomas on Saturday, 3 April 2021
അതേസമയം സര്‍വ്വേകള്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമാണ്. ട്വന്റി ഫോര്‍ പ്രീപോള്‍ സര്‍വ്വേയിലാണ് 48 ശതമാനം പേര് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്്ക്ക് സി തോമസ് വിജയിക്കുമെന്ന് 41 ശതമാനം പേര് അഭിപ്രായപ്പെട്ടു.എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി വിജയിക്കുമെന്ന് 11 ശതമാനം പേര് അഭിപ്രായപ്പെട്ടു.