അശോക് ചവാന് തലവനായ സംഘം കേരളത്തിലേക്ക്; കോണ്‍ഗ്രസ് പരാജയം പഠിക്കാന്‍ അഞ്ചംഗ സമിതി
നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയം പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് അശോക് ചവാനെയാണ് സമിതി അധ്യക്ഷനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സല്മാന് ഖുര്‍ഷിദ്, മനീഷ് തീവാരി, വിന്‍സെന്റി എച്ച് പാല, എംപി ജോതിമണി എന്നിവരാണ് സമിതി അംഗങ്ങള്‍. രണ്ടാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അധ്യക്ഷ സോണിയാഗാന്ധി സമിതിക്ക് നിര്‍ദേശം നല്‍കിയത്. സമിതി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലടക്കം സംഘടനാ നേതൃത്വത്തില്‍ അഴിച്ചുപണി നടന്നേക്കും. ലോക്ക്ഡൗണ്‍ കഴിഞ്ഞാലുടന്‍ കേരളത്തിലേക്ക് ഹൈക്കമാന്‍ഡ് സംഘവും എത്തും. ലോക്സഭാ മുന്‍ പ്രതിപക്ഷ നേതാവ് […]

നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയം പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് അശോക് ചവാനെയാണ് സമിതി അധ്യക്ഷനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സല്മാന് ഖുര്‍ഷിദ്, മനീഷ് തീവാരി, വിന്‍സെന്റി എച്ച് പാല, എംപി ജോതിമണി എന്നിവരാണ് സമിതി അംഗങ്ങള്‍.
രണ്ടാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അധ്യക്ഷ സോണിയാഗാന്ധി സമിതിക്ക് നിര്‍ദേശം നല്‍കിയത്. സമിതി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലടക്കം സംഘടനാ നേതൃത്വത്തില്‍ അഴിച്ചുപണി നടന്നേക്കും. ലോക്ക്ഡൗണ്‍ കഴിഞ്ഞാലുടന്‍ കേരളത്തിലേക്ക് ഹൈക്കമാന്‍ഡ് സംഘവും എത്തും. ലോക്സഭാ മുന്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ, പുതുച്ചേരി മുന്‍മുഖ്യമന്ത്രി വി വൈദ്യലിംഗം എന്നിവരാണ് എത്തുന്നത്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കലാണ് പ്രധാന ദൗത്യം. കേരളം,പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ തോല്‍വിയാണ് പ്രധാനമായും വലിയ ആശങ്കയായി മുന്നിലുള്ളത്.
രാഹുലും പ്രിയങ്കയും നേരിട്ടെത്തി പ്രചാരണം നടത്തിയ കേരളത്തിലെ തോല്‍വി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. തിരിച്ചടി ഗൗരവമാണെന്നും തോല്‍വി പഠിക്കാന്‍ പ്രത്യേകം സമിതിയെ നിര്‍ത്തണമെന്നും സോണിയ നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് അഞ്ചംഗ സമിതിയെ തെരഞ്ഞെടുത്തത്. തീരുമാനം. പ്രതിപക്ഷ നേതാവായി ഐ ഗ്രൂപ്പില്‍ നിന്നും വിഡി സതീശന്റെ പേരാണ് ഉരുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പിടി തോമസ് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. ഹൈക്കമാന്‍ഡ് എന്ത് തീരുമാനിച്ചാലും അനുസരിക്കാം എന്ന നിലപാടിലാണ് രമേശ് ചെന്നിത്തല.
എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കണമെന്നാണ് എ വിഭാഗത്തിന്റെ പ്രധാന ആവശ്യം. ആഭ്യന്തരം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്ത നേതാവാണ് തിരുവഞ്ചൂര്‍. സംസ്ഥാനത്തെ ഇടത് തരംഗത്തിലും മികച്ച ഭൂരിപക്ഷത്തോടെയാണ് തിരുവഞ്ചൂരിന്റെ വിജയം. പ്രതിപക്ഷ സ്ഥാനത്തേക്ക് ആര് എത്തുമെന്ന ചര്‍ച്ചയില്‍ എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെത്തിയ പികെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ അഭിപ്രായം ഈ ഘട്ടത്തില്‍ നിര്‍ണായകമാണ്. ലീഗിന്റെ അഭിപ്രായം മാനിക്കാതെ കോണ്‍ഗ്രസിന് തീരുമാനമെടുക്കാനാവില്ല. ലീഗിനും തെരഞ്ഞെടുപ്പില്‍ ക്ഷീണം സംഭവിച്ചു കഴിഞ്ഞ സ്ഥിതിക്ക് പ്രതിപക്ഷ നേതാവിന്റെ റോള്‍ പ്രധാനപ്പെട്ടതാണ്.